150 വര്‍ഷങ്ങളിലധികമായി അമേരിക്കയില്‍ നിര്‍ബന്ധിത തൊഴില്‍ ചെയ്യിക്കാന്‍ അനുവദിക്കുന്ന ഭരണഘടനയുടെ 13ാം ഭേദഗതിയിലെ പഴുത് നീക്കം ചെയ്യാനുള്ള നിയമം ഡസന്‍ കണക്കിന് മനുഷ്യാവകാശ സംഘടനകളും, ഡമോക്രാറ്റിക് ജനപ്രതിനിധികളും വെള്ളിയാഴ്ച വീണ്ടും അവതരിപ്പിച്ചു.
Sen. Jeff Merkley (D-Ore.) ഉം Rep. Nikema Williams (D-Ga.) ഉം ആണ് രണ്ട് ഡസന്‍ സഹപ്രവര്‍ത്തരെ നയിച്ചുകൊണ്ട് Abolition Amendment അവതരിപ്പിച്ചത്. അത് അമേരിക്കയുടെ ഭരണഘടയുടെ 13ാം ഭേദഗതിയിലെ “slavery clause” നീക്കം ചെയ്യും. ജനുവരി 1865 ന് ആണ് ആ ഭേദഗതി കൊണ്ടുവന്നത്. അമേരിക്കയില്‍ അത് അടമത്തത്തെ നിരോധിക്കുമെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ ശിക്ഷ അനുഭവിക്കുന്നവരെ അതില്‍ നിന്ന് ഒഴുവാക്കി.
— സ്രോതസ്സ് commondreams.org | Julia Conley | Jun 18, 2021
[എബ്രഹാം ലിങ്കണ്‍ അടിമത്തം നിരോധിച്ചതിന്റെ യാഥാര്‍ത്ഥ്യം മനസിലായില്ലേ. ജനാധിപത്യത്തിന്റേയും]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.