ശനിയാഴ്ച ബ്രസീലിലെ കോവിഡ്-19 മരണങ്ങള്‍ 5 ലക്ഷം കവിഞ്ഞു. 400 ല്‍ അധികം നഗരങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് Jair Bolsonaro ആണ് ഈ ദുരന്തത്തിന് ഉത്തരവാദി എന്ന് ആരോപിക്കുന്ന അവര്‍ ബോള്‍സനാരോയുടെ രാജി ആവശ്യപ്പെട്ടു. “ബോള്‍സനാരോ പുറത്തുപോകൂ,” “500,000 മരണങ്ങള്‍, അത് ആയാളുടെ കുറ്റം,” “വാക്സിനുകള്‍ ഉടനെ” തുടങ്ങിയ ബോര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. വലത് തീവൃവാദി പ്രസിഡന്റിന്റെ രാജിയോ, പുറത്താക്കലോ വേണമെന്ന് അവര്‍ പറയുന്നു. വാക്സിന്‍ കൊടുക്കുന്നത് സര്‍ക്കാര്‍ വേഗത്തിലാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.