2001 ന് ശേഷം അമേരിക്കയുടെ സൈന്യം നടത്തിയ 9/11 ന് ശേഷമുള്ള യുദ്ധങ്ങളില്‍ പങ്കെടുത്ത പട്ടാളക്കാരും വിമുക്തഭടന്‍മാരും ആത്മഹത്യ ചെയ്തു എന്ന് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാരെക്കാള്‍ നാലിട്ടി അധികമാണിത്. 2010 ല്‍ തുടങ്ങിയ Brown Universityയുടെ Costs of War Project, ആള്‍നാശത്തെക്കുറിച്ചും ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും അമേരിക്കയുടെ യുദ്ധത്തിന് നികുതി ദായകര്‍ ചിലവാക്കിയ പണത്തെക്കുറിച്ചും വിശകലനം ചെയ്യുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി 30,177 പട്ടാളക്കാരാണ് ആത്മഹത്യചെയ്തത്. യുദ്ധത്തില്‍ 7,057 പട്ടാളക്കാര്‍ മാത്രമേ മരിച്ചുള്ളു.
— സ്രോതസ്സ് commondreams.org | Jun 21, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.