രക്ത കോശങ്ങളുടെ വലിപ്പവും ഉറപ്പും കോവിഡ്-19 വളരേറെ മാറ്റുന്നു എന്ന് real-time deformability cytometry ഉപയോഗിച്ച് Erlangen ലെ Max-Planck-Zentrum für Physik ഉം Medizin ഉം ചേര്‍ന്ന നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. മാസങ്ങളോളം അത് നിലനില്‍ക്കും. കോവിഡ്-19 മാറിയിട്ടും ചിലരില്‍ ലക്ഷണങ്ങള്‍ കൂടുതല്‍ കാലം നില്‍ക്കുന്നതിന്റെ കാരണം ഇതാകും.
കോവിഡ്-19 കഴിഞ്ഞ് ആറ് മാസമായിട്ടും ചില രോഗികള്‍ ഹൃസ്വ ശ്വസനം, ക്ഷീണം, തലവേദന ഒക്കെ അനുഭവിക്കുന്നുണ്ട്. കോവിഡ്-19 ന് ശേഷമുള്ള ഈ ലക്ഷണങ്ങളെ ദീര്‍ഘ കോവിഡ് എന്നാണ് വിളിക്കുന്നത്. ശരിക്കും ഇതിന്റെ കാരണം വ്യക്തമല്ല. രക്ത ചംക്രമണത്തിന് മാറ്റം വരുന്നു, അപകടകരമായ vascular occlusions സംഭവിക്കാം, ഓക്സിജന്‍ കൊണ്ടുപോകുന്നത് പരിമിതപ്പെടുന്നു. രക്ത കോശങ്ങളുടെ ഭൌതിക സ്വഭാവം ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
— സ്രോതസ്സ് Max-Planck-Gesellschaft | Jun 29, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.