stem കോശങ്ങള്‍ക്ക് മദ്യം നാശമുണ്ടാക്കുകയും അത് വഴി നിങ്ങള്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകാനുള്ള അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യം എന്ന് Cancer Research UK നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. അതിന്റെ റിപ്പോര്‍ട്ട് Nature ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Cambridge ലെ MRC Laboratory of Molecular Biology ലെ ശാസ്ത്രജ്ഞര്‍ എലികള്‍ക്ക് എഥനോള്‍ എന്ന രാസനാമത്തില്‍ അറിയപ്പെടുന്ന നേര്‍പ്പിച്ച മദ്യം കൊടുത്തു. acetaldehyde ഉണ്ടാക്കുന്ന ജനിതക നാശത്തെ പരിശോധിക്കാനായി പിന്നീട് അവര്‍ ക്രോമസോം വിശകലനവും DNA sequencing നടത്തി. ശരീരം മദ്യവുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ദോഷകരമായ രാസവസ്തുവാണ് acetaldehyde.
acetaldehyde ന് രക്ത stem കോശങ്ങളുടെ DNAയെ പൊട്ടിക്കുകയും നശിപ്പിക്കുകയും ചെയ്യാനാകുമെന്ന് അവര്‍ കണ്ടെത്തി. അത് ക്രോമസോമിന്റെ പുനര്‍സംഘടിപ്പിക്കലിലേക്ക് നയിക്കുന്നു. അങ്ങനെ ഈ കോശങ്ങളുടെ DNA sequences സ്ഥിരമായി മാറുകയും ചെയ്യുന്നു.
stem കോശങ്ങള്‍ക്കകത്തുള്ള DNA blueprint നാശമായി എന്ന് മനസിലാക്കേണ്ടത് പ്രധാനപ്പെട്ടതാണ്. കാരണം ചീത്തയായ stem കോശങ്ങള്‍ ക്യാന്‍സര്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
— സ്രോതസ്സ് Cancer Research UK | Jan 3, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.