വരണ്ട ഒരു ദിവസം സബ്‌വെ സ്റ്റേഷനുകളില്‍ നിന്ന് 5.3 കോടി ലിറ്റര്‍ വെള്ളം പമ്പ് ചെയ്ത് കളഞ്ഞു എന്ന് MTA യെ പറയുന്നു. എന്നാല്‍ വ്യാഴാഴ്ച നഗരത്തില്‍ ഒരു മാസത്തേക്കുള്ള മഴ രണ്ട് മണിക്കൂറില്‍ പെയ്തതോടെ സബ്‌വെയുടെ ദൌര്‍ബല്യം, നീന്തല്‍ കുളം പോലുള്ള സ്റ്റേഷനുകളില്‍ യാത്രക്കാര്‍ അരക്ക് വരെ വെള്ളത്തില്‍ നീന്തുന്നതിന്റെ വീഡിയോകളില്‍ പൂര്‍ണ്ണമായും പ്രകടമായി. A ലൈന്‍ കടന്നു പോകുന്ന Inwood ലെ Dyckman Street സ്റ്റേഷനില്‍ 1 ലക്ഷം ലിറ്റര്‍ വെള്ളം കയറി എന്ന് MTA പറഞ്ഞു. B, D ലൈനുകള്‍ കടന്ന് പോകുന്ന Bronx ലെ Tremont Avenue സ്റ്റോപ്പില്‍ 56850 ലിറ്റര്‍ വെള്ളമാണ് കയറിയത്. വലിയ വെള്ളപ്പൊക്കം സാധാരണ അനുഭവിക്കാത്ത Upper Manhattan ലേയും Bronx ലേയും സ്റ്റേഷനുകള്‍ വെള്ളം കയറിയതില്‍ നിന്ന്, കാലാവസ്ഥ മാറ്റത്തിന്റെ തീവൃ കാലാവസ്ഥയെ പരിഗണിച്ചുകൊണ്ട് നിര്‍മ്മിച്ചതല്ല ഏകദേശം 117 വര്‍ഷം പഴക്കമുള്ള സബ്‌വെ വ്യവസ്ഥ എന്ന് കാണിക്കുന്നു.
— സ്രോതസ്സ് thecity.nyc | Jul 10, 2021
കാലാവസ്ഥാ മാറ്റത്തെ പരിഗണിച്ച് ആസൂത്രണം ഇനി സാദ്ധ്യമല്ല. കാരണം അത്രക്ക് വ്യത്യാസം അത്രക്ക് തീവൃമാണ് ഓരോ വര്‍ഷവും.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.