കോവിഡ്-19 മഹാമാരിക്ക് ശേഷം ഒന്നര വര്‍ഷമായി. എന്നാല്‍ വൈറസിനെ കവച്ച് വെക്കുന്നതാണ് പട്ടിണി കാരണമുള്ള മരണം. തുടരുന്ന സംഘര്‍ഷങ്ങള്‍, അതിനോടൊപ്പം മഹാമാരിയുടേയും വര്‍ദ്ധിച്ച് വരുന്ന കാലാവസ്ഥാ പ്രശ്നത്തിന്റേയും ഫലമായുണ്ടായ സാമ്പത്തിക പൊട്ടിത്തെറികള്‍, ലോകത്തെ പട്ടിണി കേന്ദ്ര പ്രദേശങ്ങളില്‍ ദാരിദ്ര്യത്തേയും ആഹാര സുരക്ഷിതമില്ലായ്മയേയും രൂക്ഷമാക്കി പട്ടിണിയുടെ അതി തീവൃ പ്രദേശങ്ങളുണ്ടാക്കി.
ആഹാര സുരക്ഷിതമില്ലായ്മയേയും അതിന്റെ മൂല കാരണങ്ങളും സര്‍ക്കാരുകള്‍ അടിയന്തിരമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഇനി ഏറ്റവും മോശമായതാണ് വരാന്‍ പോകുന്നതേയുള്ളു. ഇന്ന് ഓരോ മിനിട്ടിലും 11 പേരാണ് തീവ്ര പട്ടിണി കാരണം മരിക്കുന്നത്. സംഘര്‍ഷം, കോവിഡ്-19, കാലാവസ്ഥാ ദുരന്തം എന്നീ മൂന്ന് മാരകമായ കാരണങ്ങളുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. ഈ മരണ തോത് മഹാമാരിയുടെ മരണ തോതിനെക്കാള്‍ കൂടുതലാണ്. മിനിട്ടില്‍ 7 പേരാണ് മഹാമാരി കാരണം മരിക്കുന്നത്.
പട്ടിണിയോടുള്ള പ്രതികരണമായി പണം ലഭ്യമാക്കാനും ജീവന്‍ രക്ഷിക്കാനുള്ള സാമൂഹ്യ സുരക്ഷതത്വ പരിപാടികളും നടപ്പാക്കാനായി സര്‍ക്കാരുകള്‍ ഉടനടി പ്രവര്‍ത്തിക്കണം. സംഘര്‍ഷങ്ങളും യുദ്ധവു പട്ടിണിയും നിലനിറുത്തുന്ന ആയുധ കരാറുകള്‍ ഒപ്പുവെക്കുകയല്ല വേണ്ടത്. കോവിഡ്-19 നെ തന്നെ ഇല്ലാതാക്കുന്നത് പോലെ പ്രധാനപ്പെട്ടതാണ് ആളുകളെ പട്ടിണി കൊല്ലുന്നത് തടയുന്നത്. ലോകത്തിന് ആഹാരം കൊടുക്കാനുള്ള മാന്യമായ, കൂടുതല്‍ ഉല്പതിഷ്ണുതയുള്ള, സുസ്ഥിരമായ വഴികള്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തി നാം ഉടന്‍ ചെയ്യണം.
Click to access The%20Hunger%20Virus%202.0_media%20brief_EN.pdf
— സ്രോതസ്സ് oxfam.org | 9 Jul 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.