വര്‍ദ്ധിച്ച് വരുന്ന ഒഴുവാക്കല്‍, തുടരുന്ന ഡാറ്റാ ചോര്‍ച്ചകള്‍, സുരക്ഷാ വീഴ്ചകള്‍, കുറഞ്ഞത് സുപ്രീംകോടതിയുടെ ഉത്തരവുകള്‍ വീണ്ടും വീണ്ടും ലംഘിക്കുന്നത് ഒക്കെ #Aadhaar പദ്ധതികളെ ഭരിക്കുന്നവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. #PeoplesAgenda2019
ഞങ്ങളുടെ ആവശ്യങ്ങളുടെ manifesto ഇതാണ്:
1. Aadhaar (ഉം മറ്റ് നിയമങ്ങളും) Amendment Ordinance, 2019 പിന്‍വലിക്കുക.
2. നിയമവിരുദ്ധമായി കൊണ്ടുവന്ന ആധാര്‍ നിയമം റദ്ദാക്കുക. ആധാര്‍ പദ്ധതിയെക്കുറിച്ച് ഒരു പൊതുജന കൂടിയാലോചന തുടങ്ങുക.
3. ആധാര്‍ പട്ടികയില്‍ ചേര്‍ക്കുന്നത്, പുതുക്കുന്നത്, സാധൂകരിക്കല്‍ പ്രവര്‍ത്തനങ്ങളെല്ലാം ഉടന്‍ അവസാനിപ്പിക്കുക. UIDAIയെ പൂര്‍ണ്ണമായി പൊതുജന ഓഡിറ്റ് നടത്തുക.
4. ആധാര്‍ സംബന്ധിച്ച പ്രശ്നങ്ങളാല്‍ ക്ഷേമ പദ്ധതികളുടെ അവകാശം നിഷേധിക്കപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്തുകയും അവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കുകയും ചെയ്യുക
5. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ കൈവശം വെച്ചിരിക്കുന്ന ആധാര്‍ ഡാറ്റയുടെ സ്വതന്ത്ര ഓഡിറ്റ് നടത്തുക. പൂര്‍ണ്ണമായും തിരിച്ചെടുക്കാനാവാത്തതുമായ വിധം ആധാര്‍ ഡാറ്റ നശിപ്പിച്ചുകളയുക. എന്താവശ്യത്തിന് വേണ്ടി ശേഖരിച്ചതായാലും സര്‍ക്കാരിന്റെ കൈവശവുള്ളതും സ്വകാര്യ കമ്പനികളുടെ കൈവശമുള്ളതുമായ എല്ലാ ആധാര്‍ ഡാറ്റയും നശിപ്പിക്കണം.
6. ഏത് കാര്യത്തിനായാലും ആധാറിന്റെ ശേഖരണം, സംഭരണം, ഉപയോഗം നിരോധിക്കുക. സര്‍ക്കാരിന്റെ ഏതെങ്കിലും സേവനത്തിന്റേയോ, ആനുകൂല്യത്തിന്റേയോ, ഏതെങ്കിലും നിയമ കടമ നിറവേറ്റുന്നതിന്റേയോ വ്യവസ്ഥയായി ആധാര്‍ കൈവശമുണ്ടാകുന്നതോ പട്ടികയില്‍ കയറ്റുന്നതോ ഉണ്ടാകാന്‍ പാടില്ല.
7. ആധാര്‍ എടുത്ത ഏതൊരു വ്യക്തിക്കും ആധാര്‍ പദ്ധതിയില്‍ നിന്ന് പുറത്ത് പോകാനുള്ള സാര്‍വ്വത്രികമായ പുറത്ത് പോകല്‍ സൌകര്യം ഉടന്‍ കൊണ്ടുവരിക. (എല്ലാ സ്ഥാപനങ്ങളും കൈവശം വെച്ചിരിക്കുന്ന എല്ലാ ഡാറ്റയും പൂര്‍ണ്ണവും തിരിച്ചെടുക്കാനാകാത്ത വിധത്തിലുമുള്ള നശിപ്പിക്കല്‍ ഉള്‍പ്പടെ). ഒപ്പം UIDAI ആധാര്‍ കൈവശം വെക്കാന്‍ ഇപ്പോഴുള്ള ആധാര്‍ ഉടമകളില്‍ നിന്ന് 12 മാസത്തിനകം സമ്മതം വാങ്ങണം. (അവസാനം അവരുടെ ആധാർ വിവരങ്ങൾ ഇല്ലാതാക്കും)
8. ആധാര്‍ കാരണം മുമ്പ് നടന്ന ഏതെങ്കിലും പരാജയത്തിനോ തടസപ്പെടുത്തലിനോ വേണ്ടി എല്ലാ പൌരന്മാര്ക്കും നഷ്ടപരിഹാരം നല്‍കണം.
9. ആധാര്‍ ചോര്‍ച്ചയുടെ എല്ലാ വിവരങ്ങളും പുറത്തുവിടുക. അത് ബാധിച്ച ആധാര്‍ നമ്പര്‍ ഉടമകളെ അക്കാര്യം അറിയിക്കുക.
10. AP Shah Committee യുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സ്വകാര്യതയും ഡാറ്റാ സംരക്ഷണവും സംബന്ധിച്ച നിയമം രൂപീകരിക്കുക.
11. ആധാര്‍ വ്യവസ്ഥയുടെ സുരക്ഷിതത്വത്തിന്റെ വീഴ്ചയെക്കുറിച്ച് പൊതുജനങ്ങളെ അറിയച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഗവേഷകര്‍ക്കും എതിരായ FIRകള്‍ ഉടന്‍ പിന്‍വലിക്കുക. “ഒരു ഗുണവും ഇല്ലാത്തതും വളരേറെ വേദനയുണ്ടാക്കുന്നതും” ആയ എന്നാണ് ആധാര്‍ പദ്ധതിയെ ഏറ്റവും നല്ലതായി വിശേഷിപ്പിക്കാന്‍ കഴിയുന്നത്. പ്രത്യേകിച്ചും അത് നിര്‍മ്മിക്കാന്‍ ഇന്‍ഡ്യയിലെ നികുതിദായകര്‍ക്ക് വന്ന ചിലവ് എത്ര എന്നതിന് ഒരു സുതാര്യതയും ഇല്ലാത്ത സ്ഥിതിയില്‍. ഉത്തരവാദിത്തമില്ലാത്ത സ്ഥിതിയില്‍ ആധാര്‍ പദ്ധതിയെ പൂര്‍ണ്ണമായും അടച്ചുപൂട്ടുക എന്നതാണ് പൌരന്മാര്ക്കുള്ള ഏക വഴി. ഡല്‍ഹിയിലെ Talkatora Stadium നാളെ, ഏപ്രില്‍ 6ന്, 10am – 5pm #PeoplesAgenda2019, Jan Sarokar 2019 ല്‍ പങ്കാളികളാകുക.
— സ്രോതസ്സ് no2uid | 5 Apr 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.