അണക്കെട്ടുകളുടെ ഭാവിയെക്കുറിച്ച് പുനരാലോചിക്കുക

അണക്കെട്ടുകളുടെ കാര്യത്തില്‍ വേലിയേറ്റം മാറിയിരിക്കുകയാണ്. ഒരിക്കല്‍ നമ്മുടെ എഞ്ജിനീയറിങ്ങ് സാമര്‍ഥ്യത്തിന്റെ ഒരു monument ആയിരുന്നതിനെക്കുറിച്ച് ഇന്നത്തെ വ്യാപകകമായ അറിവ്, അണക്കെട്ടുകള്‍ ദീര്‍ഘകാലത്ത് ധാരാളം ദോഷങ്ങളുണ്ടാക്കുന്നു എന്നതാണ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി 1,200 അണക്കെട്ടുകള്‍ കാണിച്ചത് പോലെ അതില്‍ ചിലത് തിരിച്ച് മാറ്റാം.

എന്നാല്‍ 2,500 ജല വൈദ്യുതി നിലയങ്ങളുള്‍പ്പടെയുള്ള ഇപ്പോഴുള്ള അണക്കെട്ടുകളുടെ ഭാവി, കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് ഒരു സങ്കീര്‍ണ്ണമായ പ്രശ്നമാണ്. അണക്കെട്ടുകള്‍ നദികളുടെ ഒഴുക്കിന് മാറ്റമുണ്ടാക്കി, ജല ജീവികളുടെ സ്വഭാവം മാറ്റി, മല്‍സ്യ സമ്പത്ത് കുറച്ചു, ആദിവാസികളുടെ സാംസ്കാരികവും കരാറുള്ള വിഭവങ്ങളും curtailed. എന്നാല്‍ കാര്‍ബണ്‍ കുറവുള്ള അണക്കെട്ടുകള്‍ക്ക് നമ്മുടെ ഊര്‍ജ്ജ പരിവര്‍ത്തനത്തില്‍ എന്തെങ്കിലും പങ്കുണ്ടോ?

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില പരിസ്ഥിതി സംഘങ്ങളും ജലവൈദ്യുതി വ്യവസായവും ചോദിക്കുന്ന ചോദ്യമാണ് അത്. നിലനില്‍ക്കുന്ന അണക്കെട്ടുകളുടെ പാരിസ്ഥിതിക ദോഷങ്ങള്‍ ചുരുക്കിക്കൊണ്ടുവരുന്നതില്‍ സഹായിച്ച് അവയുടെ പുനരുത്പാദിതോര്‍ജ്ജ സാദ്ധ്യത വര്‍ദ്ധിപ്പിക്കാനുള്ള സംയുക്ത പരിശ്രമത്തിലാണ് അത് എത്തിയത്.

അണക്കെട്ടുകളുടെ ഭാവിയെക്കുറിച്ച് പുനര്‍ചിന്തിക്കാനുള്ള ഒരു ശ്രമമാണത്. വേറെ എന്താണ് ആലോചിക്കാന്‍ കഴിയുക:


The removal of Marmot Dam. (Photo by Portland General Electric, CC BY-ND 2.0)

1. കാലാവസ്ഥാ മാറ്റം ഒരു കണക്കുകൂട്ടലിന് നിര്‍ബന്ധിക്കും

നാം ഇപ്പോള്‍ തന്നെ കൂടുതല്‍ തീവൃ കാലാവസ്ഥ, വലിയ കൊടുംകാറ്റ്, തീവൃ വരള്‍ച്ച ഒക്കെ കാണുന്നുണ്ട്. അതിന്റെ ഫലം നമ്മുടെ സംഭരണികളില്‍ കാണാവുന്നതാണ്. രണ്ട് ദശാബ്ദത്തെ വരള്‍ച്ചക്ക് ശേഷം കൊളറാഡോ നദിയുടെ രണ്ട് വലിയ സംഭരണികള്‍ ഇപ്പോള്‍ പകുതി ശൂന്യമായാണിരിക്കുന്നത്. പൊളിച്ച് കളയണമെന്ന് ആവശ്യം അതുയര്‍ത്തുന്നു. 2017 ല്‍ കാലിഫോര്‍ണിയയില്‍ മറ്റൊരു പ്രശ്നം വന്നു. വെള്ളം പെട്ടെന്ന് ഉയര്‍ന്നത് Oroville അണക്കെട്ടിന്റെ പരാജയത്തിന് കാരണമായി. രാജ്യത്തെ ഏറ്റവും പൊക്കമുള്ള അണക്കെട്ടായിരുന്നു അത്. അത് ഒരു പൊതുജന സുരക്ഷാ ദുരന്തം ഉണ്ടാക്കി.

2. അണക്കെട്ട് നീക്കംചെയ്യുന്നത് നദികളെ തിരിച്ചുകൊണ്ടുവരും.

1912 ന് ശേഷം അമേരിക്കയില്‍ 1,600 ല്‍ അധികം അണക്കെട്ടുകള്‍ നീക്കം ചെയ്തിട്ടുണ്ട്. നദിയുടെ ജൈവ വ്യവസ്ഥ എങ്ങനെ പ്രതികരിക്കുന്നു എന്ന് ഓരോ പ്രാവശ്യവും അത് നീക്കം ചെയ്യുമ്പോള്‍ ശാസ്ത്രജ്ഞര്‍ പഠിക്കുന്നു. അതിന്റെ ഫലം പ്രോത്സാഹിപ്പിക്കുന്നതാണ്.

ഉദാഹരണത്തിന് 20 വര്‍ഷം മുമ്പ് Maine ലെ Kennebec നദിയിലെ Edwards അണക്കെട്ട് നീക്കം ചെയ്തത്, അതിന് ശേഷം മുകളിലുള്ള Fort Halifax അണക്കെട്ട് നീക്കം ചെയ്തത് മല്‍സ്യ സമ്പത്തിനെ തിരികെ വരുന്നതിന് സഹായിച്ചു. അതുപോലെ ജലത്തിന്റെ ഗുണമേന്മയും വര്‍ദ്ധിച്ചു. Sturgeon, striped bass, rainbow smelt മറ്റ് സമുദ്ര സ്പീഷീസുകള്‍ക്ക് അവരുടെ ചരിത്രപരമായ ആവാസവ്യവസ്ഥ ലഭ്യമായി. Alewife ന്റെ എണ്ണം 1999 ലെ 78,000 ല്‍ നിന്ന് 2018 ആയപ്പോള്‍ 55 ലക്ഷം എന്ന നിലയിലേക്ക് എത്തി.

2014 ല്‍ രണ്ട് അണക്കെട്ട് നീക്കം ചെയ്യുന്നത് പൂര്‍ത്തിയായതോടെ വാഷിങ്ടണില്‍ Elwha നദിയുടെ കടല്‍ മുതല്‍ മുകളറ്റം വരെ ആരോഗ്യമുള്ളതാക്കി. estuary യെ തിരിച്ചെത്തിച്ചു. ഏകദേശം ഉന്‍മൂലനം ചെയ്യപ്പെട്ട വേനല്‍കാല steelhead തിരിച്ചെത്തി, ഒപ്പം Chinook salmon ന്റെ എണ്ണം വര്‍ദ്ധിച്ചു.

3. Watersheds പരസ്പരം ബന്ധമുള്ളതാണ്.

ഒരു അണക്കെട്ട് നീക്കം ചെയ്യുന്നത് സഹായിക്കും. എന്നാല്‍ മൊത്തം നദീതടത്തിലെ പരസ്പര ബന്ധമുള്ള പ്രശ്നങ്ങള്‍ മനസിലാക്കുന്നതും അഭിസംബോധന ചെയ്യുന്നതും കൂടുതല്‍ നല്ലതാണ്.

Maine ലെ Penobscot നദിയുടെ നദീതടത്തെ മൊത്തത്തില്‍ കാണുന്ന ഒരു സംഘടിത ശ്രമം ധാരാളം അണക്കെട്ടുകളെ നീക്കം ചെയ്യുന്നതിലും മറ്റുള്ളവയെ മെച്ചപ്പെടുത്തുന്നതിലേക്കും നയിച്ചു. 3200 കിലോമീറ്റര്‍ നദിയെ സാല്‍മണുകള്‍ക്കും മറ്റ് മല്‍സ്യ സ്പീഷീസുകള്‍ക്കുമായി തുറന്നുകൊടുത്തു എന്നതും ജലവൈദ്യുതി ഉത്പാദനത്തെ മെച്ചപ്പെടുത്തുകയും ചെയ്തു എന്നതുമാണ് അതിന്റെ അവസാന ഫലം.

കാലിഫോര്‍ണിയയില്‍ Cleveland National Forest ലെ 80ല്‍ അധികം ചെറിയ അണക്കെട്ടുകള്‍ നീക്കം ചെയ്യാനുള്ള ഒരു ശ്രമം വംശനാശ ഭീഷണിയുള്ള Southern California steelhead ഉള്‍പ്പടെ ജലതടം മൊത്തം തദ്ദേശീയ ജല സ്പീഷീസുകള്‍ക്ക് ഗുണം ചെയ്യും.

4. അത് മീനുകളേക്കാളും വലുതാണ്

അണക്കെട്ടുകള്‍ പൊളിച്ചുകളയുന്നത് നഗര waterfronts നെ പുനര്‍ജ്ജീവിപ്പിക്കും. ഉല്ലാസ സാദ്ധ്യതകളുണ്ടാക്കും സാമ്പത്തിക വളര്‍ച്ച ഉണ്ടാക്കും. അതിന് സമൂഹത്തിനെ കൂടുതല്‍ സുരക്ഷിതമാക്കാനാകും.

അണക്കെട്ട് നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പൊതു ജന സുരക്ഷയെക്കുറിച്ചുള്ള വ്യാകുലത കേന്ദ്ര സ്ഥാനത്താണ്. ഉദാഹരണത്തിന് മേരിലാന്റിലെ Patapsco നദിയിലെ Bloede അണക്കെട്ട്. അവിടെ 9 പേര്‍ മുങ്ങി മരിച്ചു. കാലാവധി കഴിഞ്ഞതും derelict ഉം ആയ അണക്കെട്ടുകളും തകരാം. അതും ജീവനും വസ്തുവിനും ഭീഷണിയാണ്. ഈ വര്‍ഷം തുടക്കത്തില്‍ മിഷിഗണിലെ Edenville അണക്കെട്ടിന് അങ്ങനെ സംഭവിച്ചത് പോലെ.

5. നമുക്കൊര കാലാവസ്ഥ പ്രശ്നവും ഒരു ജൈവവൈവിദ്ധ്യ പ്രശ്നവും ഉണ്ട്.

200ല്‍ അധികം അണക്കെട്ടുകള്‍ നീക്കം ചെയ്ത American Rivers പോലുള്ള പരിസ്ഥിതി സംഘങ്ങളുടെ ജലവൈദ്യുതി കമ്പനികളുമായുള്ള അസാധാരണമായ കൂട്ടുകെട്ട് ഈ കാലത്തെ ഒരു വെല്ലുവിളിയാണ്.

നിര്‍ണ്ണായകമായി വംശനാശം അനുഭവിക്കുന്ന സ്പീഷീസുകള്‍ക്ക് വേണ്ടി ജലവൈദ്യുതി നല്‍കുന്ന അണക്കെട്ടുകളെ നാം തകര്‍ക്കണോ? സ്നേക് നദിയിയില്‍ (Snake River) വര്‍ഷങ്ങളോളം ചര്‍ച്ച നടത്തിയ ഒരു പ്രശ്നമാണത്. വന്യജീവികളേയും ജൈവവ്യവസ്ഥയേയും കൂടുതല്‍ ഉന്‍മൂലനം ചെയ്യാതെ ശുദ്ധ ഊര്‍ജ്ജ ഉത്പാദനം നാം എങ്ങനെ വര്‍ദ്ധിപ്പിക്കും? അതാണ് Northeast ഇപ്പോള്‍ ചിന്തിക്കുന്ന വിഷയം.

സങ്കീര്‍ണ്ണണായ tradeoffs, കഠിനമായ സംഭാഷണങ്ങള്‍, അസാധാരണമായ സഹകരണം എല്ലാം ഉള്‍പ്പെടുന്നതാണ് അത്.

— സ്രോതസ്സ് therevelator.org | Tara Lohan | Oct 28, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )