Jeff Bezos ന്റെ ശൂന്യാകാശത്തിലെ 10 മിനിട്ട് റോക്കറ്റ് യാത്രക്ക് മാധ്യമങ്ങളില്‍ കിട്ടിയ സമയം ഒരു വര്‍ഷം മൊത്തം കാലാവസ്ഥാ മാറ്റത്തിന് കിട്ടിയ സമയത്തിന് തുല്യമാണെന്ന് Media Matters നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. NBC, ABC, CBS പ്രഭാത പരിപാടി ഈ ചെറു യാത്രക്ക് വേണ്ടി 212 മിനിട്ട് സമയമാണ് ചിലവാക്കിയത്. അവര്‍ 2020 ല്‍ മൊത്തം കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചത് 267 മിനിട്ട് മാത്രമാണ്. അത് കൂടാതെ കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി കാലാവസ്ഥാ വാര്‍ത്തയില്‍ വെള്ളക്കാര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്നും അവര്‍ കണ്ടെത്തി. ലോകം മൊത്തം കാലാവസ്ഥ പ്രശ്നത്തിന്റെ ആഘാതം തുടരുന്ന സമയത്താണ് ഇത്.
— സ്രോതസ്സ് democracynow.org | Jul 22, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.