New York Times ല്‍ Pentagon Papers പ്രസിദ്ധപ്പെടുത്തിയതിന്റെ 50ാം വാര്‍ഷികം ഈ ആഴ്ച ആചരിച്ചു. വിയറ്റ്നാം യുദ്ധത്തിനെതിരായ ജനകീയ പ്രതിഷേധത്തിന് ശക്തിപകര്‍ന്ന കാര്യമായിരുന്നു അത്. ആ വാര്‍ഷികം ആചരിക്കുന്ന രീതി, കഴിഞ്ഞ അഞ്ച് ദശാബ്ദമായി നടക്കുന്ന മാധ്യമത്തിന്റേയും മൊത്തം രാഷ്ട്രീയ വ്യവസ്ഥയുടേയും വലതുപക്ഷ ചായ്വിനെ വ്യക്തമാക്കുന്ന ഒന്നാണ്. ഈ മാറ്റം നഗ്നമായി പ്രകടമാകുന്ന ഒരു സംഭവം ജയിലില്‍ കിടക്കുന്ന വിക്കിലീക്സ് സ്ഥാപകനായ ജൂലിയാന് അസാഞ്ജിനെക്കുറിച്ചുള്ള മൌനത്തിലാണ്. 50 വര്‍ഷം മുമ്പത്തേതിലും രൂക്ഷമായി അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും, പത്രസ്വാതന്ത്ര്യത്തിന്റേയും അടിസ്ഥാന ജനാധിപത്യ അവകാശം ലംഘിച്ചുകൊണ്ട് അദ്ദേഹത്തിനെതിരെ അമേരിക്കയും ബ്രിട്ടണും കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്.
— സ്രോതസ്സ് wsws.org | 15 Jun 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.