ഹെയ്തിയിലെ പ്രസിഡന്റിനെ കൊന്നതിന് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്ത കൊളംബയയിലെ മുമ്പത്തെ സൈനികരില്‍ ചിലര്‍ക്ക് പരിശീലനം കിട്ടയത് അമേരിക്കയുടെ സൈന്യത്തില്‍ നിന്നാണ് എന്ന് പെന്റഗണ്‍ പറഞ്ഞു. Jovenel Moïse ന്റെ മരണത്തില്‍ അമേരിക്കയുടെ പങ്കിനെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങളുയര്‍ത്തുന്നതാണ് അത്. ജൂലൈ 7 ന് നടന്ന ആസൂത്രിത കൊലയിലെ 15 ല്‍ 13 കുറ്റാരോപിതരും ഒരിക്കല്‍ സൈന്യത്തില്‍ ജോലിചെയ്തിരുന്നു എന്ന് കൊളംബിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊളംബിയയിലേയും ലാറ്റിനമേരിക്ക മൊത്തത്തിലും സൈന്യങ്ങള്‍ക്ക് അമേരിക്ക പരിശീലനം കൊടുക്കുന്നുണ്ട്. കൊളംബിയ പ്രത്യേകിച്ചും ദശാബ്ദങ്ങളായി അമേരിക്കയുടെ സൈനിക പരിശീലനവും വിദ്യാഭ്യാസവും വന്‍തോതില്‍ ലഭിക്കുന്നവരാണ്. മയക്കുമരുന്ന് സംഘങ്ങളേയും ഇടതുപക്ഷ ഗറില്ലകളേയും, വലതുപക്ഷ അര്‍ദ്ധ സൈനിക സംഘങ്ങളേയും അമര്‍ച്ച ചെയ്യാനായി 2000 ന് ശേഷം മാത്രം ശതകോടിക്കണക്കിന് ഡോളര്‍ ലഭിച്ചിട്ടുണ്ട്. CIA-യുടെ പിന്‍തുണയുള്ള ദൗത്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
— സ്രോതസ്സ് washingtonpost.com | Jul 15, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.