ഓഗസ്റ്റില്‍ കോണ്‍ഗ്രസ് സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് വാടകക്കാരെ ഒഴുപ്പിക്കുന്നതിന്റെ moratorium നീട്ടണമെന്ന ആവശ്യപ്പെട്ടുകൊണ്ട് മിസൌറിയിലെ First Congressional District നെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് ജനപ്രതിനിധി Cori Bush വെള്ളിയാഴ്ച രാത്രി മുതല്‍ U.S. Capitol ന്റെ പടികളില്‍ കിടന്നുറങ്ങി സമരം ചെയ്യുകയാണ്. 1.2 കോടി ആളുകളാണ് വാടക നല്‍കാനാകാതെയുള്ളത്. ജനപ്രതിനിധി ബുഷ് മുമ്പ് വീടില്ലാതായവളാണ്.
Unhoused Bill of Rights എന്നൊരു നിയമം കഴിഞ്ഞ ആഴ്ച അവര്‍ അവതരിപ്പിച്ചു. വീടില്ലാത്തവരുടെ സിവില്‍, മനുഷ്യാവകാശങ്ങള്‍ പ്രഖ്യാപിക്കുന്ന ആദ്യത്തെ നിയമമാണത്. പ്രത്യേകിച്ച് പീഡിപ്പിക്കുമെന്ന ഭയമില്ലാതെ കുറ്റാരോപണമില്ലാതെ ഇരിക്കാനുള്ള, നില്‍ക്കാനുള്ള, ഉറങ്ങാനുള്ള, ആഹാരംകഴിക്കാനുള്ള അവകാശം ആണത്.
— സ്രോതസ്സ് democracynow.org | Aug 02, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.