ദരിദ്രരെ കഷ്ടപ്പെടുത്തിക്കൊണ്ട് നേരിട്ടല്ലാത്ത നികുതിയിലുള്ള ആശ്രിതത്വം GST വര്‍ദ്ധിപ്പിച്ചു

Goods and Services Tax (GST) ന്റെ നാലാം വാര്‍ഷികം ഇന്‍ഡ്യ ആഘോഷിക്കുകയാണ്. ദരിദ്രര്‍ക്ക് മേലുള്ള നികുതി ഭാരം വര്‍ദ്ധിപ്പിച്ചുകൊണ്ട് അത് ഇന്‍ഡ്യയിലിപ്പോഴുള്ള സാമ്പത്തിക അസമത്വങ്ങളെ വലുതാക്കുകയാണ്.

GST സംവിധാനത്തില്‍ രാജ്യം കൂടുതലും നേരിട്ടല്ലാത്ത നികുതിയെ ആണ് ആശ്രയിക്കുന്നത്. ഒരു സേവനം ഉപയോഗിക്കുകയോ, ഉല്‍പ്പന്നം വാങ്ങുകയോ ചെയ്യുന്ന എല്ലാവരും അത് കൊടുക്കുന്നു. കഴിഞ്ഞ നാല് വര്‍ഷം gross revenue receipt എന്ന നിലയില്‍ നേരിട്ടല്ലാത്ത നികുതിയുടെ പങ്ക് വര്‍ദ്ധിക്കുകയായിരുന്നു. അതിന് വിരുദ്ധമായി, സംയുക്ത സര്‍ക്കാരിന്റെ gross tax revenue receipt ല്‍ അത്രയും തന്നെ കോര്‍പ്പറേറ്റ് നികുതിയും കുറഞ്ഞിട്ടുണ്ട്. GSTയെ കൂടുതല്‍ ആശ്രയിക്കുന്നത് ഭാവിയില്‍ അസമത്വം വര്‍ദ്ധിക്കുന്നതിന് കാരണമാകും.

ജൂലൈ 1, 2017 ന് ആണ് രാജ്യം GST സ്വീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്കാരം എന്നായിരുന്നു പ്രചരിപ്പിച്ചത്. അതില്‍ central excise duty, services tax, additional customs duty, surcharges, state-level value-added tax, Octroi ഉള്‍പ്പടെ 17 നികുതികളും ലെവികളും ഉണ്ട്.

നേരിട്ടല്ലാത്ത നികുതി വ്യവസ്ഥയുടെ സങ്കീര്‍തകളെ ലക്ഷ്യത്തിലെ നികുതിയായി മാറ്റി നികുതിയെ GST ലളിതവല്‍ക്കരിച്ചു. നികുതിദായകരുടെ എണ്ണം ധാരാളം വര്‍ദ്ധിച്ചതിനിടക്ക് ഈ നേട്ടത്തെ ആഘോഷിക്കുന്നതിന് ധനകാര്യ മന്ത്രാലയം അവരുടെ സന്തോഷം പ്രകടിപ്പിച്ചു. ഇന്‍ഡ്യയിലെ ഏറ്റവും സങ്കീര്‍ണ്ണമായ നികുതി വ്യവസ്ഥകളിലൊന്നിനെ വളരേറെ അത് ലളിതമാക്കി.

ശരിയാണ് നികുതി വ്യവസ്ഥ ലളിതമായി എന്നത് സത്യമാണ്. ധാരാളം നികുതിക്ക് പകരം ‘ഒരു രാജ്യം ഒരു നികുതി’ എന്ന മുദ്രാവാക്യം സാദ്ധ്യമാണെന്ന് GST വ്യവസ്ഥ കാണിച്ചു. എന്നാല്‍ അതിന്റെ മറുവശമായി വളരേധികം സാധാരണക്കാരെ നികുതിയുടെ ambit ലേക്ക് കൊണ്ടുവന്നത് വഴി അസമത്വത്തിന്റെ വാതില്‍ അത് തുറന്നു.

GST സംവിധാനത്തിലെ നേരിട്ടും അല്ലാതെയുമുള്ള നികുതിയുടെ പങ്ക്

GST നടപ്പാക്കിയ 2017-18 സാമ്പത്തിക വര്‍ഷം നേരിട്ടുള്ള നികുതി യൂണിയന്‍ സര്‍ക്കാരിന്റെ gross tax revenue receipt ന്റെ പകുതിയായിരുന്നു. gross tax revenue ന്റെ 52% ആയിരുന്നു അത്. അത് ക്രമേണ കുറഞ്ഞ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 47% ആയി. 2021-22 കാലത്ത് അത് 49% ആയിരിക്കും എന്ന് കരുതുന്നു.

അതുപോലെ കോര്‍പ്പറേറ്റ് നികുതിയില്‍ നിന്നുള്ള വരുമാനം ശതമാനക്കണക്കില്‍ ഈ കാലത്ത് കുറഞ്ഞു. 2017-18 കാലത്ത് കോര്‍പ്പറേറ്റ് നികുതി 32% ആയിരുന്നു. 2020-21 ആയപ്പോഴേക്കും അത് കുറഞ്ഞ് 24% ആയി. 2021-22 കാലത്ത് കുറച്ച് കൂടി 25% ആകുമെന്ന് കരുതുന്നു. ഈ ഡാറ്റയില്‍ നിന്ന് നേരിട്ടുള്ള നികുതിയേക്കാള്‍ നേരിട്ടല്ലാത്ത നികുതിയുടെ ആശ്രിതത്വം വര്‍ദ്ധിച്ചതായി കാണാന്‍ കഴിയും.

നേരിട്ടല്ലാത്ത നികുതി അധഃപതന സ്വഭാവമുള്ളതാണ്. അത് ദരിദ്രരെയാണ് ബാധിക്കുന്നത്. അതുകൊണ്ട് അസമത്വം വര്‍ദ്ധിക്കും. ആ ഫലം ഇല്ലാതാക്കാനായി വരുമാനത്തില്‍ നിന്ന് സാമൂഹ്യ രംഗത്ത് കൂടുതല്‍ ചിലവാക്കല്‍ നടത്തിയാല്‍ കഴിയും. പ്രത്യേകിച്ചും ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത്. എന്നാല്‍ മൊത്തം യൂണിയന്‍ ബഡ്ജറ്റ് ചിലവിന്റെ ശതമാനത്തില്‍ ഈ രണ്ട് നിര്‍ണ്ണായക വിഭാഗങ്ങളിലേക്ക് വേണ്ടി ബഡ്ജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് കുറയുകയും തുഛമാകുകയും ചെയ്തിരിക്കുന്നു.

GSTക്ക് മുമ്പുള്ള കാലമായ, 2016-17 ലെ യൂണിയന്‍ ബഡ്ജറ്റില്‍ മൊത്തം ചിലവാക്കലിന്റെ 2.04% ആയിരുന്നു Ministry of Health and Family Welfare രംഗത്ത് ചിലവാക്കിയത്. 2021-22 ബഡ്ജറ്റില്‍ അത് അല്‍പ്പം വര്‍ദ്ധിപ്പിച്ച് 2.21% ആക്കി. എന്നിരുന്നാലും പ്രാധമിക, secondary, ഉന്നത വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന Ministry of Human Resource Development (ഇപ്പോഴത്തെ Ministry of Education)ന്റെ ബഡ്ജറ്റ് GSTക്ക് മുമ്പുള്ള കാലത്തെ (2016-17) 3.65% ല്‍ നിന്ന് 2021-22 ലെ ബഡ്ജറ്റില്‍ 2.68% ലേക്ക് കുറഞ്ഞു.

ചില നിര്‍ണ്ണായക യൂണിയന്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്കുമുള്ള ചിലവാക്കലും കുറഞ്ഞിട്ടുണ്ട്. MGNREGA ക്ക് 2016-17 ലെ യൂണിയന്‍ ബഡ്ജറ്റില്‍ 2.44% ആണ് കിട്ടിയത്. എന്നാല്‍ അത് 2021-22 ബഡ്ജറ്റില്‍ 2.10% ആയി കുറഞ്ഞു. National Health Mission ഉം GSTക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറവാണ് കിട്ടിയത്. അവര്‍ക്ക് 2016-17 ല്‍ 1.2% കിട്ടയപ്പോള്‍ 2021-22 കാലത്ത് 1.1% ആണ് കിട്ടിയത്.

ഇപ്പോഴത്തെ മഹാമാരി സമ്പദ്‌വ്യവസ്ഥയെ കുലുക്കി. കോവിഡ്-19 മഹാമാരിയുടെ ആദ്യ തരംഗത്തിലെ ലോക്ക്ഡൌണ്‍ കാരണം ദാരിദ്ര്യം ഇന്‍ഡ്യയില്‍ കുതിച്ചുയര്‍ന്നു. രണ്ടാം തരംഗം രാജ്യത്തെ ദാരിദ്ര്യം കൂടുതല്‍ മോശമാക്കി. 23 കോടി ആളുകളെ കൂടി ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

ആരോഗ്യ, ജീവിതവൃത്തി, വിദ്യാഭ്യാസ രംഗത്ത് ചിലവാക്കല്‍ വര്‍ദ്ധിപ്പിച്ചാലേ ശതകോടികളുടെ ജീവിതം മെച്ചപ്പെടുത്താനാകൂ. എന്നാല്‍ ഇടക്കിടെയുണ്ടായ ലോക്ക്ഡൌണ്‍ കാരണം രാജ്യത്തിന്റെ റവന്യൂ ശേഖരിക്കല്‍ ഗൌരവമായി ബാധിക്കപ്പെട്ടിരിക്കുന്നു. ജനങ്ങളെ തിരികെ പഴയതുപോലെ എത്തിക്കുന്നതിന് അധികം വിഭവങ്ങള്‍ ഉണ്ടാക്കേണ്ടതിന്റെ ഒരു ആവശ്യകതയുണ്ട്. സാമ്പത്തിക നികുതി, മറ്റ് നേരിട്ടുള്ള നികുതികള്‍ തുടങ്ങിയവ ഉപേക്ഷിച്ചിട്ട് നേരിട്ടല്ലാത്ത നികുതിയിലൂടെ അധികം വിഭവങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള ഏതൊരു ശ്രമമവും ദരിദ്രരെ ഇരട്ടി ബാധിക്കുകയും അസമത്വത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

— സ്രോതസ്സ് thewire.in | Pravas Ranjan Mishra | 14/Jul/2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )