American Legislative Exchange Council (ALEC) എന്ന കോര്‍പ്പറേറ്റ് “നിയമ ഫാക്റ്ററി” ഡിസംബര്‍ 3, 2020 ന് “Against Critical Theory’s Onslaught” എന്നൊരു സമ്മേളനം നടത്തിയതിന് ശേഷം സര്‍ക്കാര്‍ സ്കൂളുകളില്‍ വംശീയത(ജാതി)യുടെ ചരിത്രം പഠിപ്പിക്കുന്നതിനെ തടയുന്ന റിപ്പബ്ലിക്കന്‍ ശ്രമത്തിന് ശക്തി കൂടി. ALEC ന്റെ വാര്‍ഷിക States and Nation Policy Summit ന്റെ ഭാഗമായാണ് ഈ virtual workshop നടത്തിയത്. Center for Media and Democracy (CMD) ന് കിട്ടിയ രേഖകളുടെ അടിസ്ഥാനത്തില്‍ അതില്‍ സംസ്ഥാന ജനപ്രതിനിധികള്‍, കോര്‍പ്പറേറ്റ് സ്വാധീനിക്കലുകാര്‍, വലതുപക്ഷ സംഘടനകളുടെ ജോലിക്കാര്‍, സ്വകാര്യ ഫൌണ്ടേഷനുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ALEC എന്നത് ഒരു pay-to-play പ്രവര്‍ത്തിയാണ്. അതില്‍ പരിസ്ഥിതി സംരക്ഷണം, യൂണിയന്‍ വിരുദ്ധ നടപികള്‍, സര്‍ക്കാര്‍ ആരോഗ്യ സേവനത്തിന് ഫണ്ട് കുറക്കുക, സ്വകാര്യ ജയിലുകള്‍ വര്‍ദ്ധിപ്പിക്കുക, കോര്‍പ്പറേറ്റുകളുടെ സംസ്ഥാന നിയന്ത്രണം ദുര്‍ബലമാക്കുക തുടങ്ങിയ മാതൃകാ നിയമ നിര്‍മ്മാണം ജനപ്രതിനിധികളും കോര്‍പ്പറേറ്റ് സ്വാധീനിക്കലുകാരും രഹസ്യമായി സ്വീകരിക്കുന്നു.
— സ്രോതസ്സ് commondreams.org | Jul 28, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.