അമേരിക്കയുടെ സൈന്യം സോമാലിയയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനെതിരെ ബര്‍ണി സാന്റേഴ്സ് ഉള്‍പ്പടെ മൂന്ന് സെനറ്റര്‍മാര്‍ ഒരു പ്രസ്ഥാവന ഇറക്കി. ജനുവരിയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരം ഏറ്റെടുത്തതിന് ശേഷം കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നടത്തുന്ന ആദ്യത്തെ ബോംബാക്രമണമാണിത്. അമേരിക്കയുടെ സൈന്യത്തിന്റെ Africa Command (AFRICOM) ആണ് ഈ ആക്രമണം നടത്തിയത്. അമേരിക്ക പരിശീലനം കൊടുത്ത സോമാലി കമാന്‍ഡോ സൈന്യ അംഗങ്ങളെ ആക്രമിക്കുന്ന al-Shabab ഭീകരരെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നു എന്ന് അവര്‍ അയച്ചു കൊടുത്ത ഇമെയില്‍ പ്രസ്ഥാവനയില്‍ പറയുന്നു. 2007 ന് ശേഷം ബുഷ് സര്‍ക്കാര്‍ തുടങ്ങിയ, ഒബാമ സര്‍ക്കാര്‍ ശക്തമാക്കിയ ട്രമ്പിന്റെ കാലത്ത് തുടര്‍ന്ന അമേരിക്കയുടെ സൈനിക ആക്രമണം 70 – 143 സാധാരണ മനുഷ്യരെ കൊന്നു എന്ന് സുതാര്യത സംഘടനയായ Airwars കണക്കാക്കുന്നു.
— സ്രോതസ്സ് commondreams.org | Jul 23, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.