ജനുവരി 6 ന് Capitol ല്‍ നടന്ന ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കണമെന്ന് സാങ്കേതികവിദ്യ ഉത്തരവാദിത്ത സംഘങ്ങള്‍ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. പൊതുവായി ലഭ്യമായ വിവരങ്ങളുടേയും, ലഹളക്ക് മുമ്പ് ഫേസ്‌ബുക്കിനെ എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ സംഘങ്ങളുടെ മുമ്പത്തെ കണ്ടെത്തലുകളുടേയും അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് House and Senate നേതൃത്വത്തിനും ഈ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മറ്റിയുടെ അംഗങ്ങള്‍ക്കും ഈ സംഘങ്ങള്‍ അയക്കുന്നുണ്ട്. House select committee ആദ്യത്തെ വാദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയതിനും സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമില്‍ തെറ്റായ വിവരങ്ങള്‍ പരത്തുന്നതിനെതിരെ ഫെഡറല്‍ സര്‍ക്കാര്‍ നടപടി എടുക്കാന്‍ തുടങ്ങിയതിനും ശേഷമാണ് Accountable Tech, Institute for Strategic Dialogue (ISD), Media Matters, Tech Transparency Project ഉള്‍പ്പെടെയുള്ള സംഘങ്ങളുടെ രണ്ടാമതായുള്ള ശ്രമം നടക്കുന്നത്.
— സ്രോതസ്സ് thehill.com | 07/26/21
സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.