ജെയ്‌പൂര്‍ കോട്ടയില്‍ മീനാകള്‍ കാവി കൊടി നീക്കം ചെയ്തത് സംഘര്‍ഷമുണ്ടാക്കി

യൂണിയന്‍, സംസ്ഥാന സര്‍ക്കാരുകള്‍ വളരെ കാലമായി അവഗണിച്ചിരുന്ന രാജസ്ഥാനിലെ ആദിവാസികളുടെ വ്യക്തിത്വത്തിന്റെ മുദ്രയായി കണ്ടിരുന്ന ഒരു കോട്ടയില്‍ ഹിന്ദുത്വ സംഘടനകള്‍ കഴിഞ്ഞ ആഴ്ച കെട്ടിയ കാവി കൊടി മീനാ സമൂഹത്തിലെ അംഗങ്ങള്‍ അഴിച്ചുമാറ്റി.

ഇപ്പോള്‍ മീനാ ആദിവാസി സമൂഹവും Vishva Hindu Parishad (VHP) ന്റേയും Bharatiya Janata Partyയുടേയും പിന്‍തുണയുള്ള ഹിന്ദുത്വ സംഘടനകളും തമ്മിലുള്ള തര്‍ക്കത്തിന്റെ കേന്ദ്രമായിരിക്കുകയാണ് 18ാം നൂറ്റാണ്ടിലെ Ambagarh കോട്ട.

VHPയുടെ ഭാഗമായ Yuva Shakti Manch ‘ജയ് ശ്രീ റാം’ എന്നെഴുതിയ കാവി കൊടി ഈ മാസം ആദ്യം കോട്ടയുടെ ഭൂമിയിലെ വൈദ്യുതി തൂണില്‍ കെട്ടി.

മീനാ സമൂഹം അവരുടെ വംശ ദേവതയായ Aamba Maataയുടെ അമ്പലമുള്ള കോട്ടയെ വിശുദ്ധ സ്ഥലമായി കണക്കാക്കുന്നു. ‘ജയ് ശ്രീ റാം’ എന്നെഴുതിയത് സമുദായത്തിന്റെ വികാരത്തെ വൃണപ്പെടുത്തി എന്ന് സമുദായ നേതാക്കള്‍ പറഞ്ഞു.

MLA Ramkesh Meenaയുടെ നേതൃത്വത്തില്‍ സമുദായ അംഗങ്ങള്‍ ഒത്ത് ചേര്‍ന്ന് ജൂലൈ 22 ന് കാവി കൊടി നീക്കം ചെയ്തു.

— സ്രോതസ്സ് thewire.in | Mahim Pratap Singh | 29/Jul/2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ