ദരിദ്ര രാജ്യങ്ങളിലെ ശൂന്യത ഇല്ലാതാക്കാനായി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം (intellectual property rights) മാറ്റിവെക്കാനുള്ള നിര്‍ദ്ദേശം സമ്മതിക്കുന്നതില്‍ ലോക വ്യാപാര സംഘടന രാജ്യങ്ങള്‍ വീണ്ടും പരാജയപ്പെട്ടു. 9 മാസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇതൊരു “വളരെ വൈകാരകമായ പ്രശ്നം” ആണെന്ന് WTO രാഷ്ട്രങ്ങളുടെ വക്താവായ Keith Rockwell പത്രക്കാരോട് പറഞ്ഞു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി സെപ്റ്റംബര്‍ ആദ്യം അംഗങ്ങള്‍ അനൌപചാരികമായ യോഗം ചേര്‍ന്നിരുന്നു. അതിന് ശേഷം ഒക്റ്റോബര്‍ 13, 14 ന് ഔപചാരികമായി യോഗം നടന്നു. താല്‍ക്കാലികമായി IP അവകാശങ്ങള്‍ നീക്കം ചെയ്യുന്നത് ഉത്പാദനത്തെ വര്‍ദ്ധിപ്പിക്കാനാകും. അതുവഴി വാക്സിന്‍ ലഭ്യതയിലെ അസമത്വം ഇല്ലാതാക്കാനാകും.
— സ്രോതസ്സ് courthousenews.com | Jul 27, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.