A view of the Sabarmati Ashram. Photo: Mano Ranjan M/Flickr (CC BY 2.0)
അഹ്മദാബാദിലെ സബര്‍മതി ആശ്രമം പുതുക്കിപ്പണിഞ്ഞ് “ലോക നിലവാര” memorial ആക്കാനുള്ള യൂണിയന്‍ സര്‍ക്കാരിന്റെ 1200 കോടി രൂപയുടെ പദ്ധതിയെ എതിര്‍ത്തുകൊണ്ട് ഒരു കത്ത് എഴുത്തുകാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഹൈക്കോടതിയിലെ മുന്‍ ജഡ്ജിമാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, മുമ്പത്തെ ഉദ്യോഗസ്ഥര്‍, മറ്റ് പ്രമുഖ വ്യക്തികള്‍ എഴുതി. മഹാത്മ ഗാന്ധിയുടെ ആശ്രമത്തിന്റെ ചരിത്രപരമായ ലാളിത്യത്തെ 131 പേര്‍ ഒപ്പുവെച്ച ആ കത്തില്‍ ഊന്നിപ്പറയുന്നു. amphitheatre, food courts, പുതിയ മ്യൂസിയം (ഇപ്പോള്‍ ഒരണ്ണം ഉണ്ടായിട്ടും), VIP lounge, കടകള്‍ ഉള്‍പ്പടെ ധാരാളം കാര്യങ്ങള്‍ പുതിയ പദ്ധതിയിലുണ്ട്. 1960കളുടെ തുടക്കത്തില്‍ Charles Correa ആണ് ഇപ്പോഴത്തെ മ്യൂസിയം രൂപകല്‍പ്പന ചെയ്തത്. ഡല്‍ഹിയിലെ ചരിത്രബിംബങ്ങളായ കെട്ടിടങ്ങളും അതിന് ചുറ്റുമുള്ള ഹരിത ആവരണവും പൊളിച്ച് കളഞ്ഞുകൊണ്ട് Central Vista പദ്ധതി നടപ്പാക്കുന്ന സര്‍ക്കാരിന്റ നടപടിയോടുള്ള അതേ വിമര്‍ശനം ഈ പദ്ധതിക്കുമെതിരെ ഉണ്ടാകുന്നുണ്ട്.
— സ്രോതസ്സ് thewire.in | 14 Aug 2021
ലോക നിലവാരമല്ല, ഗാന്ധി നിലവാരം നിലനിര്‍ത്തുകയാണ് വേണ്ടത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.