ഇപ്പോള്‍ ബ്രിട്ടണിലെ ജയിലില്‍ കഴിയുന്ന വികിലീക്സ് സ്ഥാപനായ ജൂലിയന്‍ അസാഞ്ജിന്റെ പൌരത്വം ഇക്വഡോര്‍ ഇല്ലാതാക്കി. ഇക്വഡോറിന്റെ നിയമ വ്യവസ്ഥ അദ്ദേഹത്തിന്റെ naturalisation ന്റെ nullity യെക്കുറിച്ച് ആസ്ട്രേലിയയെ ഔദ്യോഗികമായി അറിയിച്ചു. സത്യം മറച്ച് വെക്കുന്നത്, തെറ്റായ രേഖകള്‍ കൊടുക്കുന്നത്, തട്ടിപ്പ് നടത്തുന്നത് ഒക്കെയാണ് naturalisation നെ സാധാരണ ഇല്ലാതാക്കുന്നത്. ആസാഞ്ജിന്റെ naturalisation കത്തില്‍ ധാരാളം പൊരുത്തക്കേടുകളുണ്ടായിരുന്നു. വ്യത്യസ്ഥ ഒപ്പുകള്‍, രേഖകള്‍ മാറ്റിയത്, ഫീസ് അടക്കാത്തത് ഉള്‍പ്പെടെ ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നു. ഈ തീരുമാനം നിയമാനുസൃത പ്രക്രിയപരമായി എടുത്തതല്ല എന്ന് Associated Press നോട് അസാഞ്ജിന്റെ വക്കീലായ Carlos Poveda പറഞ്ഞു. ആ കേസില്‍ അസാഞ്ജിനെ പ്രവേശിക്കാന്‍ അനുവദിച്ചുമില്ല.
ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അസാഞ്ജ് 7 വര്‍ഷം ചിലവഴിച്ചു. ബലാല്‍സംഗവും ലൈംഗിക ആക്രമണ ആരോപണത്തിന്റെ അന്വേഷണത്തിന് സ്വീഡനിലേക്കുള്ള നാടുകടത്തല്‍ ഒഴുവാക്കാനായാണ് 2012 ല്‍ അദ്ദേഹം അവിടെയെത്തിയത്. വളരേറെ കാലം പോയതിനാല്‍ നവംബര്‍ 2019 ന് ലൈംഗിക കുറ്റകൃത്യ അന്വേഷണം സ്വീഡന്‍ ഉപേക്ഷിച്ചു. അമേരിക്കയിലെ പ്രോസിക്യൂട്ടര്‍മാര്‍ അസാഞ്ജിനെതിരെ 17 ചാരപ്രവര്‍ത്തന കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. ചോര്‍ത്തിയ ആയിരക്കണക്കിന് നയതന്ത്ര രേകള്‍ വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയതിന്റെ ഒരു കുറ്റം കമ്പ്യൂട്ടറിന്റെ തെറ്റായ ഉപയോഗം ആണ്. 175 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ഈ കുറ്റങ്ങള്‍ക്ക് കൊടുക്കാവുന്ന കൂടിയ ശിക്ഷ.
— സ്രോതസ്സ് france24.com | 28/07/2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.