വാര്‍ത്തകളുടെ ദൈനംദിന ഒഴുക്കിനെ എതിരിടുകയോ, അറിയുകയോ, വിശകലനം ചെയ്യാനോ ശ്രമിക്കുമ്പോള്‍ മുതലാളിത്തം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ രണ്ട് വ്യത്യസ്ഥവും കൂട്ടിമുട്ടുന്നതും ആയ മാതൃകകളുടെ പശ്ചാത്തലത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ലാഭത്തിന് വേണ്ടിയുള്ള അന്വേഷണത്തില്‍ പണ മൂല്യം ഉത്പാദനം, സാക്ഷാത്‌കാരം, വിതരണം, പുനര്‍ നിക്ഷേപം എന്നിവയുടെ വ്യത്യസ്ഥ “നിമിഷങ്ങളില്‍”(മാര്‍ക്സ് അങ്ങനെയാണ് അവയെ വിളിച്ചത്) കൂടി ഒഴുകുന്നത് വഴി മൂലധന ചംക്രമണത്തിന്റേയും കേന്ദ്രീകരണത്തിന്റേയും ആഭ്യന്തര വൈരുദ്ധ്യങ്ങളെ mapping ആണ് ആദ്യത്തെ തലം. അവസാനമില്ലാത്ത വികസനത്തിന്റേയും വളര്‍ച്ചയുടേയും ഒരു ചുഴിയായ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ ഒരു മാതൃകയാണ് ഇത്. വിശാലമാകുന്നതിനനുസരിച്ച് അത് സങ്കീര്‍ണ്ണമാകുന്നു. ഉദാരണത്തിന് ഭൌമരാഷ്ട്രീയ ശത്രുതകള്‍, അസമത്വപരമായ ഭൂമിശാസ്ത്ര വികാസങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, രാഷ്ട്ര നയങ്ങള്‍, സാങ്കേതികവിദ്യ പുനസംഘടിപ്പിക്കലുകള്‍, തൊഴില്‍ വിഭജനത്തിന്റേയും സാമൂഹ്യ ബന്ധങ്ങളുടേയും എപ്പോഴും മാറ്റം വന്നുകൊണ്ടിരിക്കുന്ന വല.
ഈ മാതൃകയെ സാമൂഹ്യ പ്രത്യുല്‍പ്പാദനത്തിന്റെ (വീടുകളിലേയും സമൂഹത്തിലേയും) വിശാലമായ പശ്ചാത്തലത്തില്‍ embedded ആയി ഞാന്‍ വിഭാവനം ചെയ്യുന്നു. തുടരുന്നതും പരിണമിക്കുന്നതും ആയ പ്രകൃതിയോടുള്ള (രണ്ടാം പ്രകൃതിയായ നഗരവല്‍ക്കരണവും സൃഷ്ടിച്ച ചുറ്റുപാടും ഉള്‍പ്പടെ) ഉപാപചയ ബന്ധത്തിലും വ്യാപിച്ചിരിക്കുന്ന സ്ഥലത്തിലും കാലത്തിലും മനുഷ്യ കൂട്ടം സാധാരണ സൃഷ്ടിക്കുന്ന സാംസ്കാരിക, ശാസ്ത്രീയമായ (അറിവ് അടിസ്ഥാനം), മതപരമായ, വന്നുകൂടാവുന്ന സാമൂഹ്യ രൂപവല്‍ക്കരണങ്ങളുടെ എല്ലാ വിധത്തിലും ആണ് അത് സംഭവിക്കുന്നത്. മാറുന്ന സ്ഥാപന വ്യവസ്ഥ, രാഷ്ട്രീയ മല്‍സരങ്ങള്‍, ആശയപരമായ ഏറ്റുമുട്ടലുകള്‍, നഷ്ടങ്ങള്‍, തോല്‍വികള്‍, നിരാശ, അന്യവല്‍ക്കരണം എന്നിവയുടെ പശ്ചാത്തലത്തില്‍ മനുഷ്യന്റെ ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍, മോഹങ്ങള്‍, അറിവിനോടും അര്‍ത്ഥത്തോടുമുള്ള മോഹത്തിനും, പൂർത്തീകരണത്തിനും വേണ്ടിയുള്ള പരിണമിക്കുന്ന അന്വേഷണം എന്നിവയുടെ സജീവമായ പ്രകടനത്തെ ഈ പിന്നീട് വരുന്ന “നിമിഷങ്ങള്‍” ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ഭൂമിശാസ്ത്രപരമായി, സാംസ്കാരികമായി, സാമുഹികമായി, രാഷ്ട്രീയപരമായി വൈവിദ്ധ്യമുള്ള ഒരു ലോകത്താണ് ഇതെല്ലാം സംഭവിക്കുന്നത്. വ്യത്യസ്ഥമായ സാമൂഹ്യ രൂപീകരണം എന്ന നിലയിലെ ആഗോള മുതലാളിത്തത്തെക്കുറിച്ചുള്ള എന്റെ പ്രവര്‍ത്തിക്കുന്ന അറിവിനെക്കുറിച്ചാണ് ഈ രണ്ടാമത്തെ മാതൃക രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ആദ്യത്തേത്, ഈ സാമൂഹ്യ രൂപീകരണത്തിന് ശക്തികൊടുക്കുന്ന സാമ്പത്തിക എഞ്ജിന് അകത്തെ വൈരുദ്ധ്യങ്ങളെക്കുറിച്ചും അതിനോടൊപ്പം അതിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവും ആയ പരിണാമത്തിന്റെ ചില പാതകളെക്കുറിച്ചും ആണ്.
ചുഴിയാകുന്നു
ജനുവരി 26, 2020 ന് ആദ്യമായി ഞാന്‍ ചൈനയില്‍ പടരുന്ന കൊറോണവൈറസിനെക്കുറിച്ച് വായിച്ചു. പെട്ടെന്ന് തന്നെ മൂലധന കേന്ദ്രീകരണത്തിന്റെ ആഗോള ചടുലതയുടെ അനന്തരഫലങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. മൂലധന ഒഴുക്കിന്റെ തുടര്‍ച്ചയിലെ തടസങ്ങളും പൊട്ടലുകളും മൂല്യം കുറയുന്നതിലേക്ക് നയിക്കുമെന്ന് സാമ്പത്തിക മാതൃകയെക്കുറിച്ചുള്ള എന്റെ പഠനങ്ങളില്‍ നിന്ന് എനിക്കറിയാമായിരുന്നു. മൂല്യം കുറയുന്നത് വ്യാപകവും ആഴത്തിലും ആകുകയാണെങ്കില്‍ അത് ഒരു പ്രതിസന്ധികളുടെ onset ആകും. ലോകത്തെ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയാണ് ചൈന എന്നും എനിക്കറിയാം. അതുപോലെ 2007–8 ന് ശേഷം ലോകത്തെ മുതലാളിത്തത്തെ ഫലപ്രദമായി രക്ഷിച്ചത് അവരാണെന്നും അറിയാം. അതുകൊണ്ട് ചൈനയുടെ സമ്പദ്‌വ്യവസ്ഥയിലെ ഏതൊരു പ്രശ്നവും ആഗോള സമ്പദ്‌വ്യവസ്ഥക്ക് പ്രത്യാഘാതമുണ്ടാക്കും. അത് എങ്ങനെയായാലും ഒരു ആപല്‍ക്കരമായ അവസ്ഥയിലായിരിക്കും. മൂലധന കേന്ദ്രീകരണത്തിന്റെ ഇപ്പോഴത്തെ മാതൃക ഇപ്പോള്‍ തന്നെ ധാരാളം പ്രശ്നങ്ങളിലാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രതിഷേധ സമരങ്ങള്‍ മിക്കവാറും എല്ലായിടത്തും നടക്കുന്നു (Santiago മുതല്‍ Beirut വരെ). പ്രാമുഖ്യമുള്ള സാമ്പത്തിക മാതൃക ജനസംഖ്യയുടെ ബഹുഭൂരിപക്ഷം പേര്‍ക്കും വേണ്ടി ശരിക്കും പ്രവര്‍ത്തിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ കേന്ദ്രീകരിച്ചിരിച്ചാണ് അതില്‍ മിക്കതും നടക്കുന്നത്. ഈ നവലിബറല്‍ മാതൃക കൂടുതലായി അടിസ്ഥാനമാക്കിയിരിക്കുന്നത് fictitious മൂലധനത്തെ ആണ്. പണ ലഭ്യതയിലും കടം നിര്‍മ്മിക്കുന്നതിലും വലിയ വ്യാപനമാണ് സംഭവിക്കുന്നത്. മൂലധനത്തിന് നിര്‍മ്മിക്കാന്‍ കഴിയുന്ന മൂല്യത്തെ തിരിച്ച്പിടിക്കാന്‍ കഴിയുന്ന ഫലപ്രദമായ ആവശ്യകത പര്യാപ്തമല്ലാതിരിക്കുന്ന പ്രശ്നം ഇപ്പോള്‍ തന്നെ അത് നേരിടുന്നു. പ്രമുഖമായ സാമ്പത്തിക മാതൃകക്ക് അതിന്റെ ബുദ്ധിപൂര്‍വ്വമായ നീതീകരണവും ലോലമായ ആരോഗ്യവും വെച്ച് എങ്ങനെ ഒരു മഹാമാരിയായി മാറാവുന്ന ഒന്നിന്റെ അനിവാര്യമായ ആഘാതങ്ങളെ താങ്ങുകയും അതിജീവിക്കുകയും ചെയ്യുക? തടസ്സം എത്രനാള്‍ നില്‍ക്കുമെന്ന് എത്ര വ്യാപിക്കും എന്നതിനെ ആശ്രയിച്ചാണ് അതിന്റെ ഉത്തരം വലുതായി ഇരിക്കുന്നത്. മാര്‍ക്സ് ചൂണ്ടിക്കാണിച്ചത് പോലെ ചരക്കുകള്‍ വില്‍ക്കാന്‍ പറ്റാത്തതിനാലല്ല, സമയത്ത് വില്‍ക്കാന്‍ പറ്റാത്തതിനാലാണ് മൂല്യശോഷണം സംഭവിക്കുന്നത്.
സംസ്കാരം, സമ്പദ്‌വ്യവസ്ഥ, ദൈനംദിന ജീവിതം എന്നതില്‍ നിന്ന് വേറിട്ടതും പുറത്തുമാണ് “പ്രകൃതി” എന്ന ആശയത്തെ ഞാന്‍ പണ്ടുമുതലെ എതിര്‍ക്കുന്ന ഒന്നാണ്. പ്രകൃതിയുമായുള്ള ഉപാപചയ ബന്ധത്തിന്റെ ഒരു കൂടുതല്‍ വൈരുദ്ധ്യാധിഷ്ഠിതവും പരസ്പരബന്ധ വീക്ഷണം ഞാന്‍ എടുത്തു. സ്വന്തം പുനരുത്പാദനത്തിന് വേണ്ടി പരിസ്ഥിതിപരമായ അവസ്ഥകളെ മൂലധനം മാറ്റംവരുത്തുന്നു. എന്നാല്‍ പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങളുടെ സന്ദര്‍ഭത്തിലാണ് അത് ചെയ്യുന്നത് (കാലാവസ്ഥാ മാറ്റം പോലെ). പാരിസ്ഥിതികമായ അവസ്ഥകളെ നിരന്തരം മാറ്റംവരുന്ന സ്വയംഭരിക്കുന്നതും സ്വതന്ത്രവും ആയ പരിണാമപരമായ ശക്തികളുടെ പശ്ചാത്തലത്തില്‍ ആണ് അത് സംഭവിക്കുന്നത്. ഈ വീക്ഷണകോണിലൂടെ ശരിക്കും പ്രകൃതി ദുരന്തം എന്ന ഒന്നില്ല. ഉറപ്പായും എല്ലാക്കാലത്തും വൈറസുകള്‍ക്ക് മ്യൂട്ടേഷന്‍ സംഭവിക്കും. എന്നാല്‍ ഒരു മ്യൂട്ടേഷന്‍ ജീവന് ഭീഷണിയായി മാറുന്നത് മനുഷ്യന്റെ പ്രവര്‍ത്തികളെ ആശ്രയിച്ചിരിക്കുന്നു.
ഇതിന് പ്രാധാന്യമുള്ള രണ്ട് വശങ്ങളുണ്ട്. ഒന്ന്, അനുകൂലമായ പാരിസ്ഥിതിക അവസ്ഥകള്‍ വീര്യമുള്ള മ്യൂട്ടേഷനുകളുടെ സാദ്ധ്യത വര്‍ദ്ധിപ്പിക്കും. അത് ഉദാഹരണത്തിന് ഈര്‍പ്പമുള്ള subtropics ലെ തീവ്രമായതും അനിയന്ത്രിതവുമായ ഭക്ഷ്യ supply വ്യവസ്ഥകള്‍ ഇതിന് സംഭവാന നല്‍കും. അത്തരം വ്യവസ്ഥകള്‍ ചൈനയിലെ Yangtseക്ക് തെക്കും തെക്ക് കിഴക്കന്‍ ഏഷ്യയിലും ഉള്‍പ്പടെ ധാരാളം സ്ഥലങ്ങളില്‍ ഉണ്ട്. രണ്ടാമതായി രോഗിയുടെ ശരീരത്തില്‍ നിന്ന് അതിവേഗത്തിലുള്ള വ്യാപനത്തിന് അനുകൂലമായ അവസ്ഥകള്‍ വ്യത്യസ്ഥമാണ്. അതീവ ജനസാന്ദ്രതയുള്ള സ്ഥലങ്ങള്‍ എളുപ്പത്തിലുള്ള ലക്ഷ്യങ്ങളാണ്. ഉദാഹരണത്തിന് measles മഹാമാരി വ്യാപിച്ചത് വലിയ ജനസംഖ്യ നഗര കേന്ദ്രങ്ങളിലായിരുന്നു എന്ന കാര്യം പ്രസിദ്ധമാണ്. എന്നല്‍ അതിവേഗം മരണം നടന്നത് അല്‍പമായി ജനസംഖ്യയുള്ളടത്തായിരുന്നു. എങ്ങനെയാണ് മനുഷ്യര്‍ പരസ്പരം ഇടപെടുന്നത്, സഞ്ചരിക്കുന്നത്, സ്വയം അച്ചടക്കം പാലിക്കുന്നത്, അല്ലെങ്കില്‍ കൈ കഴുകാന്‍ മറക്കുന്നത് എല്ലാം രോഗം പരക്കുന്നതിനെ ബാധിക്കുന്നു. അടുത്ത കാലത്ത് SARS, പക്ഷി, പന്നി പനി ഇവ ചൈനയില്‍ നിന്നോ തെക്കന്‍ ഏഷ്യയില്‍ നിന്നോ പുറപ്പെട്ടതാണ്. കഴിഞ്ഞ വര്‍ഷത്തെ പന്നിപ്പനിയില്‍ ചൈനക്ക് വലിയ നഷ്ടമുണ്ടായി. പന്നികളുടെ കൂട്ടക്കൊല അതിനാലുണ്ടായി. അതിനാല്‍ പന്നിയിറച്ചിയുടെ വില വര്‍ദ്ധിച്ചു. ഞാനിതെല്ലാം പറയുന്നത് ചൈനയെ കുറ്റപ്പെടുത്താനല്ല. വൈറസ് മ്യൂട്ടേഷന്റേയും വ്യാപനത്തിന്റേയും പാരിസ്ഥിതിക അപകട സാദ്ധ്യത വളരെ ഉയര്‍ന്ന മറ്റ് ധാരാളം സ്ഥലങ്ങള്‍ ഭൂമിയിലുണ്ട്. 1918 ലെ സ്പാനിഷ് പനി വന്നത് അമേരിക്കയിലെ കന്‍സാസില്‍ നിന്നാണ്. HIV/AIDS വന്നത് ആഫ്രിക്കയില്‍ നിന്നാണെന്ന് കരുതുന്നു. West Nile ഉം Ebola യും വന്നത് തീര്‍ച്ചയായും ആഫ്രിക്കയില്‍ നിന്നാണ്. ഡങ്കി വളര്‍ന്നത് ലാറ്റിനമേരിക്കയിലാണ്. എന്നാല്‍ വൈറസിന്റെ വ്യാപനത്തില്‍ നിന്നുള്ള സാമ്പത്തിക, ജനസംഖ്യാപരമായ ആഘാതങ്ങള്‍ ആധിപത്യമുള്ള സാമ്പത്തിക മാതൃകയിലെ മുമ്പുണ്ടായിരുന്ന പൊട്ടലുകളും ദൌര്‍ബ്ബല്യങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണ്.
കോവിഡ്-19 ആദ്യം വുഹാനില്‍ കണ്ടെത്തിയതില്‍ എനിക്ക് അത്ഭുതമില്ല (എവിടെ അത് ഉണ്ടായി എന്നത് അറിയില്ല). പ്രാദേശിക ഫലം ഗണ്യമായതാണ്. ഗൌരവമുള്ള ഉത്പാദന കേന്ദ്രം ആണെന്ന കാര്യം വെച്ച് അതിന് ആഗോള സാമ്പത്തിക അനന്തരഫലം ഉണ്ടാകും (അതിന്റെ വലിപ്പം എത്രമാത്രമായിരിക്കുമെന്ന് എനിക്കറിയില്ല). വലിയ ചോദ്യം എന്നത് എങ്ങനെയാകും പകർച്ചവ്യാധിയും വ്യാപനവും സംഭവിക്കുക എന്നതും എത്രകാലം അത് നിലനില്‍ക്കും (വാക്സിന്‍ കണ്ടുപിടിക്കുന്നത് വരെ) എന്നതാണ്. പുതിയ രോഗങ്ങളുടെ അതിവേഗ അന്താരാഷ്ട്ര കൂടിക്കലരല് തടയുക അസാദ്ധ്യമാണെന്നതാണ് ആഗോളവല്‍ക്കരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഒരു കുഴപ്പം എന്ന് മുമ്പത്തെ അനുഭവങ്ങള്‍ കാണിക്കുന്നു. നാം ജീവിക്കുന്നത് അത്യധികം ബന്ധിപ്പിക്കപ്പെട്ട ലോകത്താണ്. ഇവിടെ എല്ലാവരും യാത്രയിലാണ്. മനുഷ്യരുടെ ശൃംഖലകളുടെ കൂടിക്കലരല്‍ സാദ്ധ്യത വിശാലവും തുറന്നതുമാണ്. തടസം കുറഞ്ഞത് ഒരു വര്‍ഷമോ അതില്‍ കൂടുതലോ ആകാം എന്നതാണ് (സാമ്പത്തികവും മനുഷ്യവംശപരവും ആയ) അപകടം.
ആദ്യത്തെ വാര്‍ത്തകള്‍ വന്നപ്പോള്‍ ആഗോള ഓഹരി കമ്പോളത്തില്‍ പെട്ടെന്ന് ഒരു താഴ്ചയുണ്ടായെങ്കിലും അതിന് ശേഷം ഒന്നോ അതില്‍ കൂടുതലോ മാസക്കാലം അത്ഭുതകരമായി കമ്പോളം പുതിയ ഉയരങ്ങളിലെത്തി. ലോകത്തെല്ലായിടത്തും കാര്യങ്ങള്‍ സാധാരണ പോലെ നടക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്. ചൈനയിലൊഴിച്ച്. SARS ന്റെ ഒരു തിരിച്ച് വരവ് അനുഭവിക്കും എന്നായിരുന്നു എല്ലാവരുടേയും വിശ്വാസം. അതിനെ അന്ന് വേഗം അമര്‍ച്ച ചെയ്യുകയും ഉയര്‍ന്ന മരണ നിരക്കുണ്ടായാരുന്നിട്ടും സാമ്പത്തിക കമ്പോളത്തില്‍ സംഭ്രമം പരത്തിയിട്ടും കുറഞ്ഞ ആഗോള ആഘാതം ഉണ്ടാക്കുകയേ ചെയ്തിട്ടുള്ളു. കോവിഡ്-19 വന്നപ്പോള്‍ ഒരു പ്രമുഖ പ്രതികരണം അത് SARS ന്റെ ആവര്‍ത്തനം ആണ് എന്നായിരുന്നു. സംഭ്രമം ആവശ്യത്തിലധികമായി കരുതി. ചൈനയില്‍ സാംക്രമികരോഗം കഠിനമായി. അത് വേഗം നിഷ്കരുണമായി പടര്‍ന്നു. അതിനെ അമര്‍ച്ച ചെയ്യാനുള്ള ശ്രമം പ്രശ്നത്തെ “അവിടെ നടക്കുന്ന” എന്തോ ഒന്നായി ബാക്കി ലോകത്തെ തെറ്റായി പരിഗണിക്കുന്നതിലേക്ക് നയിച്ചു. അതുകൊണ്ട് കാണാതിരിക്കുകയും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യപ്പെട്ടു. (ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ചൈനവിരുദ്ധ xenophobiaയും അതിനോടൊപ്പം ഉണ്ടായി.) ജയിച്ച ചൈന വളര്‍ച്ചാ കഥ ആകേണ്ടിയിരുന്നിടത്ത് വൈറസ് കൊണ്ടുവന്ന spike ട്രമ്പ് സര്‍ക്കാരിന്റെ ചില കൂട്ടങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ചു.
Wuhan കടന്ന് പോകുന്ന ആഗോള ഉത്പാദന ചങ്ങലകളിലെ തടസങ്ങളുടെ കഥകള്‍ പ്രചരിക്കാന്‍ തുടങ്ങി. അവയില്‍ കൂടുതലും അവഗണിക്കുകയോ ഒരു പ്രത്യേക ഉല്‍പ്പന്നത്തിന്റെ ഉത്പാദന ചങ്ങലയിലെ പ്രശ്നമായി (ആപ്പിള്‍ പോലെ) കണക്കാക്കുകയോ ചെയ്തു. മൂല്യം കുറഞ്ഞത് പ്രാദേശികവും പ്രത്യേകവും വ്യവസ്ഥപരമല്ലാത്തതും ആണ്. ചൈനയിലെ പ്രാദേശിക കമ്പോളത്തില്‍ വലിയ സാന്നിദ്ധ്യമുള്ള McDonald’s, Starbucks പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് കുറച്ച് കാലം വാതിലുകള്‍ അടച്ചിടേണ്ടി വന്നിട്ടും, താഴുന്ന ഉപഭോക്തൃ ആവശ്യകതയുടെ വലിപ്പത്തേയും ചെറുതായി കണ്ടു. ചൈനയുടെ പുതുവല്‍സരം മഹാമാരിയുമായി ചേര്‍ന്ന് വന്നത് ആഘാതത്തെ ജനുവരി മൊത്തം മറക്കുന്നതായിരുന്നു. ഈ പ്രതികരണത്തിന്റെ മല്‍സരാത്മകത മോശമായ സ്ഥിതിയിലേതാണ്.
അന്തര്‍ദേശീയമായി വൈറസ് വ്യാപിക്കുന്നതിന്റെ ആദ്യ വാര്‍ത്തകള്‍ വല്ലപ്പോഴും episodic ആയിരുന്നു. ഗൌരവമുള്ള പകര്‍ച്ചവ്യാധിയായി തെക്കന്‍ കൊറിയയിലും, ഇറാന്‍ പോലുള്ള ചില hotspots ലും മാത്രം. ആദ്യമായി ഇറ്റലിലെ പകര്‍ച്ചവ്യാധിയായിരുന്നു അക്രമാസക്തമായ പ്രതികരണത്തിന് തീപ്പൊരിയുണ്ടാക്കിയത്. ഫെബ്രുവരി പകുതിയോടെ ഓഹരിക്കമ്പോളം തകരാന്‍ തുടങ്ങി. ചാഞ്ചാട്ടം തുടര്‍ന്നു. മാര്‍ച്ച് പകുതി ആയതോടെ അത് ലോകം മൊത്തം 30% താഴ്ന്ന മൊത്തം മൂല്യ തകര്‍ച്ചയിലേക്ക് പോയി.
അണുബാധയുടെ വന്‍തോതിലെ വര്‍ദ്ധനവ് ഒരു കൂട്ടം യുക്തിപരമല്ലാത്തതും കുറേയേറെ പരിഭ്രാന്തിപരവുമായ പ്രതികരണങ്ങളുണ്ടാക്കി. രോഗത്തിന്റേയും മരണത്തിന്റേയും വര്‍ദ്ധനവിന് മുന്നില്‍ പ്രസിഡന്റ് ട്രമ്പ് King Canute ന്റെ അനുകരണം നടത്തി. ചില പ്രതികരണങ്ങള്‍ വിചിത്രമായിരുന്നു. വൈറസിന്റെ പേരില്‍ Federal Reserve പലിശ നിരക്ക് കുറച്ചത് വിചിത്രമായിരുന്നു. വൈറസിന്റെ വ്യാപനം തടയുന്നതിനുപരി അത് കമ്പോള ആഘാതങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണെന്ന് വ്യക്തമായിരുന്നു.
പൊതു അധികാരികളും ആരോഗ്യ പരിപാലന സംവിധാനങ്ങളും എല്ലായിടത്തും ആവശ്യത്തിന് ജോലിക്കാരില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. വടക്ക്, തെക്ക് അമേരിക്കയിലേയും യൂറോപ്പിലേയും നാല്‍പ്പത് വര്‍ഷത്തെ നവലിബറല്‍ ഇത്തരത്തിലെ പൊതു ജനാരോഗ്യ പ്രതിസന്ധികള്‍ക്കായി തയ്യാറാകുന്നതില്‍ നിന്ന് തടഞ്ഞു. മുമ്പത്തെ SARS, Ebola ഭയങ്ങള്‍ ഉണ്ടായിട്ട് കൂടിയാണിത്. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് മുന്നറീപ്പ് നല്‍കുകയും നല്ല പാഠങ്ങള്‍ പഠിപ്പിച്ച സംഭവങ്ങളായിരുന്നു അവ. “civilized” എന്ന് പറയപ്പെടുന്ന ലോകത്തിന്റെ പല ഭാഗത്തും പ്രാദേശിക സര്‍ക്കാരുകളും സംസ്ഥാന അധികാരികളും പൊതുജനാരോഗ്യത്തിലേയും സുരക്ഷ അടിയന്തിരാവസ്ഥകളുടേയും മുന്‍നിര പ്രതിരോധമായി. എന്നാല്‍ അവയെല്ലാം വേണ്ടത്ര ഫണ്ടില്ലാത്തതിനാല്‍ ദാരിദ്ര്യത്തിലാണ് കോര്‍പ്പറേറ്റുകള്‍ക്കും പണക്കാര്‍ക്കും നികുതിയിളവുകളും സബ്സിഡികളും കൊടുക്കാന്‍ വേണ്ടി നടത്തിയ ചിലവ് ചുരുക്കല്‍ നയങ്ങള്‍ക്ക് നന്ദി.
സാംക്രമിക രോഗങ്ങളെക്കുറിച്ച് (1960കള്‍ മുതല്‍ മൊത്തം കൊറോണവൈറസ് വിഭാഗത്തിലെ പോലുള്ള) പ്രതിഫലദായകമല്ലാത്ത ആയ ഗവേഷണം നടത്താന്‍ കോര്‍പ്പറേറ്റുകളായ വമ്പന്‍ മരുന്ന് വ്യവസായത്തിന് ഒരു താല്‍പ്പര്യവും ഇല്ല. വമ്പന്‍ മരുന്ന് വ്യവസായം ഒരിക്കലും രോഗം തടയുന്ന പ്രവര്‍ത്തിക്കായി പണം നിക്ഷേപിക്കില്ല. പൊതുജനാരോഗ്യ പ്രതിന്ധിയില്‍ മുന്‍ തയ്യാറെടുപ്പുകള്‍ക്ക് വേണ്ടി നിക്ഷേപം നടത്താന്‍ ഒരു താല്‍പ്പര്യവും ഇല്ല. ചികില്‍സിക്കാനാണ് താല്‍പ്പര്യം. നമുക്ക് എത്രത്തോളം രോഗമുണ്ടാകുന്നോ അത്രത്തോളം പണം അവര്‍ക്കുണ്ടാക്കാം. തടയല്‍ ഓഹരി ഉടമകളുടെ മൂല്യത്തിലേക്ക് സംഭാവന നല്‍കുന്നില്ല. പൊതുജനാരോഗ്യത്തില്‍ പ്രയോഗിക്കുന്ന ബിസിനസ് മാതൃക ഒരു അടിയന്തിരാവസ്ഥ ആവശ്യമുള്ള അധിക സൌകര്യങ്ങളെ ഒഴുവാക്കുന്നതാണ്. സര്‍ക്കാര്‍-സ്വകാര്യ സംരഭങ്ങളിലും തടയല്‍ എന്നതിന് പ്രാധാന്യം കൊടുക്കുന്നില്ല. Center for Disease Control ന്റെ ധനസഞ്ചയം വെട്ടിക്കുറക്കുകയും National Security Council ലെ മഹാമാരി പ്രവര്‍ത്തന സംഘത്തെ പിരിച്ചുവിടുകയും ആണ് പ്രസിഡന്റ് ട്രമ്പ് ചെയ്തത്. അതേ ആത്മാര്‍ത്ഥതയോടെ കാലാവസ്ഥാമാറ്റം ഉള്‍പ്പടെയുള്ള എല്ലാ വിഷയങ്ങളിലേയും ഗവേഷണ ധനസഞ്ചയം വെട്ടിക്കുറച്ചു. ഇതിനെക്കുറിച്ച് ഞാന്‍ anthropomorphic ഉം ആലങ്കാരികവും ആയി പറഞ്ഞാല്‍, കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തെ അക്രമാസക്തവും നിയന്ത്രണമില്ലാത്തതുമായ നവലിബറല്‍ അതിപ്രവര്‍ത്തികള്‍ വഴി പ്രകൃതിയോട് നടത്തിയ വലിയ പീഡനാത്മകമായ തെറ്റായ ഇടപെടലിനോടുള്ള പ്രകൃതിയുടെ പ്രതികാരമാണ് കോവിഡ്-19 എന്ന് പറയാം.
ചൈന, തെക്കന്‍ കൊറിയ, തായ്‌വാന്‍, സിംഗപ്പൂര്‍ തുടങ്ങിയ ചെറിയ നവലിബറല്‍ രാജ്യങ്ങള്‍ ഇതിനകം മഹാമാരിയെ ഇറ്റലിയെക്കാളും മെച്ചപ്പെട്ട രീതിയില്‍ മറികടന്ന് വന്നു എന്നത് ചിലപ്പോള്‍ അനുകമ്പാപരമാണ്. എന്നിരുന്നാലും ഒരു പ്രാപഞ്ചിക സിദ്ധാന്തമായി ഈ വാദത്തെ അംഗീകരിക്കാന്‍ ഇറാന്‍ അനുവദിക്കില്ല. ആദ്യത്തെ ധാരാളം വിസമ്മതിക്കലും മറച്ചുവെക്കലും ഉണ്ടായിട്ടും ചൈന SARS നെ കൈകാര്യം ചെയ്തിരുന്നു. ഇപ്രാവശ്യം പ്രസിഡന്റ് Xi വേഗം സുതാര്യതക്കായി വേഗം പ്രവര്‍ത്തിച്ചു. റിപ്പോര്‍ട്ട് ചെയ്യുന്നതിലും ടെസ്റ്റ് ചെയ്യുന്നതിലും. തെക്കന്‍ കൊറിയയും അങ്ങനെ ചെയ്തു. എന്നിരുന്നാലും ചൈനയില്‍ കുറച്ച് വിലപ്പെട്ട സമയം നഷ്ടപ്പെട്ടു. (ഒരു വ്യത്യാസം ഉണ്ടാക്കാനാകുമായിരുന്ന കുറച്ച് ദിവസങ്ങള്‍). ചൈനയില്‍ വൂഹാന്‍ കേന്ദ്രമായ Hubei പ്രവിശ്യയില്‍ മഹാമാരിയെ ഒതുക്കി നിര്‍ത്താനായതാണ് ശ്രദ്ധേയമായത്. മഹാമാരി ബീജിങ്ങിലേക്ക് നീങ്ങിയില്ല. അതുപോലെ പടിഞ്ഞാറോട്ടോ, കൂടുതല്‍ തെക്കോട്ടോ. വൈറസിനെ ഭൂമിശാസ്ത്രപരമായി ഒതുക്കി നിര്‍ത്താനായി എടുത്ത നടപടികള്‍ കര്‍ക്കശമായിരുന്നു. രാഷ്ട്രീയവും, സാമ്പത്തികവും, സാംസ്കാരികവും ആയ കാരണങ്ങളാല്‍ അത് മറ്റ് സ്ഥലങ്ങളില്‍ ആവര്‍ത്തിക്കാന്‍ പറ്റാത്തതായിരുന്നു. ചികില്‍സയും നയങ്ങളും കരുതലോടുകൂടിയതാണാണ് ചൈനയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. അത് കൂടാതെ ചൈനയും സിംഗപ്പൂരും വ്യക്ത രഹസ്യാന്വേഷണത്തിന്റെ അവരുടെ ശക്തി കടന്നുകയറുന്നതും ഏകാധിപത്യപരവുമായ നിലയിലേക്ക് നടപ്പാക്കി. എന്നാല്‍ അത് വളരേറെ ഫലപ്രദമായിരുന്നുവെങ്കിലും മാതൃകകള്‍ പറയുന്നതനുസരിച്ച് കുറച്ച് ദിവസം മുമ്പേ നടപ്പാക്കിയിരുന്നെങ്കില്‍ മരണ സംഖ്യ കുറച്ച് കുറക്കാമായിരുന്നു. അത് വളരെ പ്രധാനപ്പെട്ട വിവരമാണ്. ഏത് ക്രമാതീതമായ വളര്‍ച്ചയിലും ഒരു ശബ്ദമാറ്റ ബിന്ദു ഉണ്ട്. അതിനപ്പുറം ഉയരുന്ന വലിപ്പം (mass) മൊത്തത്തില്‍ അനിയന്ത്രിതമായിരിക്കും. (ഇവിടെ ശ്രദ്ധിക്കണം. ഒരിക്കല്‍ കൂടി. തോതിന് വലിപ്പവുമായ ബന്ധത്തിന്റെ പ്രാധാന്യം) ധാരാളം ആഴ്ചകള്‍ ട്രമ്പ് അലസമായി ഇരുന്നത് മനുഷ്യജീവന്റെ വിലകൊടുക്കേണ്ടി വന്നു എന്നത് തെളിയിക്കേണ്ടതാണ്.
ചൈനയിലും അതിന് പുറത്തും സാമ്പത്തിക ആഘാതം ഇപ്പോള്‍ ചുഴിപോലെ അനിയന്ത്രിതമായിരിക്കുയാണ്. കോര്‍പ്പറേറ്റുകളുടെ മൂല്യ ചങ്ങലകളില്‍ വിള്ളല്‍ ഉണ്ടാകുന്നു. ചില പ്രത്യേക വിഭാഗങ്ങളില്‍ ആദ്യം കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ വ്യവസ്ഥാപരമായതും ഗണ്യമായതും ആണ്. ദീര്‍ഘകാലത്തെ ഫലം. supply ചങ്ങല നീളംകുറഞ്ഞതും വൈവിദ്ധ്യമുള്ളതുമാകുകയും കുറവ് അദ്ധ്വാനം ആവശ്യമുള്ള തരം (തൊഴിലില്‍ അതിന് വലിയ ആഘാതമാവും ഉണ്ടാകുക) ഉത്പാദന രീതികളിലേക്കും നിര്‍മ്മിതബുദ്ധിയെ കൂടുതല്‍ ആശ്രയിക്കുന്ന ഉത്പാദന സംവിധാനങ്ങളും നീങ്ങുകയും ചെയ്യും. ഉത്പാദന ചങ്ങലയിലെ പിരിച്ചുവിടല്‍ അവസാന demand നെ കുറക്കും. അസംസ്കൃത വസ്തുക്കളുടെ ആവശ്യകതയിലെ കുറവ് ഉത്പാദനപരമായ ഉപഭോഗത്തേയും കുറക്കും. ആവശ്യകത വശത്തെ ഈ ആഘാതങ്ങള്‍ ഒരു ചെറിയ മാന്ദ്യം ഉണ്ടാക്കുന്നതിന് പര്യാപ്തമാണ്.
എന്നാല്‍ ഏറ്റവും വലിയ ദൌര്‍ബല്യങ്ങള്‍ നില്‍ക്കുന്നത് മറ്റിടത്താണ്. 2007–8 ലെ തകര്‍ച്ചക്ക് ശേഷം വികസിച്ച ഉപഭോഗ സംസ്കാര രീതികള്‍ നാശകാരിയായ പ്രത്യാഘാതങ്ങളോടെ തകര്‍ന്നു. ഉപഭോഗത്തിന്റെ turnover സമയം പൂജ്യത്തിന് അടുത്തേക്ക് കുറക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്. അത്തരത്തിലെ ഉപഭോഗ സംസ്കാര രീതികളിലേക്ക് നിക്ഷേപത്തിന്റെ കുത്തൊഴുക്കാണ് നടക്കുന്നത്. അത് കഴിയുന്നത്ര ഏറ്റവും കുറഞ്ഞ turnover time ഉള്ള ഉപഭോഗ സംസ്കാരത്താല്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന മൂലധന വ്യാപ്തത്തിന്റെ ഏറ്റവും കൂടിയ ആഗിരണം നടത്തുന്നു. അന്തര്‍ദേശീയ ടൂറിസം സൂചകമായിരുന്നു. 2010 – 2018 കാലത്ത് അന്തര്‍ദേശീയ സന്ദര്‍ശനം 80 കോടിയില്‍ നിന്ന് 140 കോടിയിലേക്ക് വര്‍ദ്ധിച്ചു. ഇത്തരത്തിലുള്ള ഞൊടിയിടയിലുള്ള ഉപഭോഗസംസ്കാരത്തിന് വലിയ infrastructural നിക്ഷേപങ്ങള്‍ വിമാനത്താവളങ്ങള്‍, വിമാന കമ്പനികള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, തീം പാര്‍ക്കുകള്‍, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവില്‍ ആവശ്യമായുണ്ട്. മൂലധന കേന്ദ്രീകരണത്തിന്റെ ഈ രംഗം ഇപ്പോള്‍ ചത്തിരിക്കുകയാണ്. വിമാനക്കമ്പനികള്‍ പാപ്പരാകലിന് അടുത്താണ്. ഹോട്ടലുകള്‍ ശൂന്യമാണ്. ആതിഥ്യ വ്യവസായത്തിലെ വലിയ തൊഴിലില്ലായ്മ ഉടനുണ്ടാകും. പുറത്ത് പോയി ആഹാരം കഴിക്കുന്നത് നല്ല കാര്യമല്ല. മിക്ക സ്ഥലത്തേയും ഭക്ഷണശാലകളും ബാറുകളും അടച്ചിരിക്കുന്നു. വാങ്ങിക്കഴിക്കുന്നത് പോലും അപകടസാദ്ധ്യതയുള്ളതാണ്. gig സാമ്പത്തിക വ്യവസ്ഥയിലേയും അതുപോലുള്ള അസ്ഥിര തൊഴിലുകള്‍ ചെയ്യുന്ന വലിയ തൊഴിലാളി സൈന്യത്തെ പിരിച്ചുവിട്ടിരിക്കുകയാണ്. അവര്‍ക്ക് പ്രകടമായ ഒരു സഹായവും കൊടുക്കുന്നില്ല. സാംസ്കാരിക പരിപാടികള്‍, ഫുട്ട്ബാള്‍, ബാസ്കറ്റ്ബാള്‍ മല്‍സരങ്ങള്‍, സംഗീതപരിപാടികള്‍, ബിസിനസ്‍ professional സമ്മേളനങ്ങള്‍, എന്തിന് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സംഘം ചേരല്‍ വരെ റദ്ദാക്കപ്പെട്ടിരിക്കുകയാണ്. “പരിപാടി അടിസ്ഥാനമായ” രൂപത്തിന്റെ പരീക്ഷണാത്മകമായ ഉപഭോഗസംസ്കാരം അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു. പ്രാദേശിക സര്‍ക്കാരുകളുടെ വരുമാനം തകര്‍ന്നു. സര്‍വ്വകലാശാലകളും സ്കൂളുകളും അടച്ചുപൂട്ടപ്പെട്ടു.
ഇപ്പോഴത്തെ സ്ഥിതിയില്‍ മുതലാളിത്ത ഉപഭോഗസംസ്കാരത്തിന്റെ മുന്തിയ മാതൃകകളില്‍ കൂടുതലും പ്രവര്‍ത്തിക്കാന്‍ പറ്റാത്തതായി. André Gorz പറയുന്ന “നഷ്ടപരിഹാര ഉപഭോഗസംസ്കാരം” (ഉഷ്ണമേഖല ബീച്ചുകളിലെ വിനോദയാത്ര പാക്കേജിലുടെ അന്യവല്‍ക്കരിക്കപ്പെട്ട തൊഴിലാളികള്‍ അവരുടെ ഉത്സാഹം തിരിച്ചെടുക്കുന്നത്) ന് ശക്തികുറഞ്ഞു.
[]—
എന്നാല്‍ 70% – 80% ഉപഭോഗസംസ്കാരത്താലാണ് സമകാലീന മുതലാളിത്ത സമ്പദ്‌വ്യവസ്ഥകള്‍ മുന്നോട്ട് പോകുന്നത്. ഫലപ്രദമായ ആവശ്യകതയെ ചലിപ്പിക്കുന്നതില്‍ കഴിഞ്ഞ 40 വര്‍ഷത്തെ ഉപഭോക്താക്കളുടെ വിശ്വാസവും വികാരവും പ്രധാന സംഗതിയാണ്. മുതലാളിത്തം കൂടുതല്‍ demand- ഉം needs-ഉം കാരണം നയിക്കപ്പെടുന്നതായി. സാമ്പത്തിക ഊര്‍ജ്ജത്തിന്റെ ഈ സ്രോതസ്സിന് വലിയ ചാഞ്ചാട്ടം ഏറ്റിരുന്നില്ല. (അറ്റ്‌ലാന്റിക്കിന് കുറുകെയുള്ള വിമാനയാത്ര കുറച്ച് ആഴ്ചകള്‍ തടഞ്ഞ ഐസ്‌ലാന്റിലെ അഗ്നിപര്‍വ്വത സ്ഫോടനം പോലുള്ള ചില അപവാദങ്ങള്‍ ഒഴിച്ചാല്‍). എന്നാല്‍ കോവിഡ്-19 വന്യമായ ഒരു ചാഞ്ചാട്ടത്തിന്റെ അടിസ്ഥാനത്തിലല്ല. എന്നാല്‍ പ്രധാനപ്പെട്ട രാജ്യങ്ങളില്‍ പ്രാബല്യത്തിലിരിക്കുന്ന ഉപഭോഗസംസ്കാരത്തിന്റെ ഹൃദയ രൂപത്തിലെ മഹത്തായ തകര്‍ച്ച ആയിരുന്നു. മൂലധന കേന്ദ്രീകരണത്തിന്റെ അന്തമില്ലാത്ത ചുഴി രൂപം ലോകത്തിന്റെ ഒരു ഭാഗത്ത് നിന്ന് എല്ലായിടത്തേക്കും അകത്തേക്ക് തകരുന്നു. സര്‍ക്കാരിന്റെ ധനസഹായത്തോടെ ഒന്നുമില്ലായ്മയില്‍ നിന്ന് മായാജാലം നടത്തി മഹാ ഉപഭോഗസംസ്കാരം പ്രചോദിപ്പിക്കുകയാണ് രക്ഷപെടാനുള്ള ഏക വഴി. ഉദാഹരണത്തിന് സോഷ്യലിസം എന്ന് വിളിക്കാതെ അമേരിക്കയിലെ സമ്പദ്‌വ്യവസ്ഥയെ മൊത്തം സോഷ്യലൈസ് ചെയ്യേണ്ടതായി വരും.
മുന്‍നിര
സാംക്രമിക രോഗങ്ങള്‍ വര്‍ഗ്ഗത്തേയോ മറ്റൊരു സാമൂഹ്യ കടമ്പകളേയോ പരിധികളേയും പരിഗണിക്കില്ല എന്നൊരു സൌകര്യപ്രദമായ ഐതിഹ്യം ഉണ്ട്. അത്തരത്തിലുള്ള പല പറച്ചിലുകളെ പോലെ അതില്‍ കുറച്ച് സത്യം ഉണ്ട്. വര്‍ഗ്ഗ അതിര്‍ത്തികള്‍ മറികടന്ന 19ാം നൂറ്റാണ്ടിലെ കോളറ സാംക്രമികരോഗം നാടകീയമായിരുന്നു. അത് പൊതു ശുചിത്വ, പൊതുജനാരോഗ്യ പ്രസ്ഥാനത്തിനും തുടക്കം കുറിച്ചു. അത് professionalized ആയി. അത് ഇന്നും തുടരുന്നു. ഈ പ്രസ്ഥാനം എല്ലാവരേയും സംരക്ഷിക്കാനായാണോ അതോ ഉന്നത വര്‍ഗ്ഗത്തെ മാത്രമാണോ സംരക്ഷിക്കാനാണോ രൂപകല്‍പ്പന ചെയ്തത് എന്ന് വ്യക്തമല്ല. എന്നാല്‍ ഇന്ന് വ്യത്യാസം കാണിക്കുന്ന വര്‍ഗ്ഗ സാമൂഹ്യ ഫലങ്ങളും ആഘാതങ്ങളും വ്യത്യസ്ഥമായ കഥയാണ് പറയുന്നത്. സാമ്പത്തിക സാമൂഹിക ആഘാതങ്ങള്‍ എല്ലായിടത്തും പ്രകടമായ “പതിവ്” വിവേചനങ്ങളിലുടെ അരിക്കപ്പെട്ട് പോയി. ലോകത്തിന്റെ മിക്ക സ്ഥലത്തും കൂടിവരുന്ന രോഗികളെ പരിപാലിക്കുമെന്ന് പ്രതീക്ഷിക്കുന്ന തൊഴില്‍സേന ഉയര്‍ന്ന തോതില്‍ ലിംഗവല്‍ക്കരിച്ചതും, വംശീയവല്‍ക്കരിച്ചതും, നരവംശവല്‍ക്കരിച്ചതും ആണ്. അത് വിമാനത്താവളം, logistical വിഭാഗം പോലുള്ള രംഗത്തെ വര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തിലെ തൊഴില്‍സേനയെ പോലെയാണ്.
തങ്ങളുടെ ജോലി കാരണം വൈറസ് ബാധ ഏല്‍ക്കാനുള്ള ഏറ്റവും കൂടിയ അപകട സാദ്ധ്യതയോ വൈറസ് കാരണമുണ്ടായ സാമ്പത്തിക മിതവ്യയത്താല്‍ ജോലി പോയി വിഭവങ്ങളില്ലാതാകുയോ ചെയ്യുന്നത് മുന്‍നിരയിലെ ഈ “പുതിയ തൊഴിലാളി വര്‍ഗ്ഗ”ത്തിനാണ്. ആര്‍ക്കൊക്കെ വീട്ടില്‍ നിന്ന് ജോലി ചെയ്യാം ആര്‍ക്കൊക്കെ അങ്ങനെ ജോലി ചെയ്യാന്‍ കഴിയുന്നില്ല എന്ന ചോദ്യമുണ്ട്. സമ്പര്‍ക്കത്താലോ അണുബാധയാലോ (ശമ്പളത്തോടോ ശമ്പളമില്ലാതെയോ )ഒറ്റപെടാനും, സ്വയം quarantine ആകുന്നതിനും ആര്‍ക്കൊക്കെ താങ്ങാനാകും എന്നത് സാമൂഹ്യ വിഭജനത്തെ മൂര്‍ച്ച കൂട്ടുന്നു. അതേ രീതിയില്‍ നിക്വരാഗ്വയിലേയും (1973) മെക്സികോ സിറ്റിയിലേയും (1995) ഭൂമികുലുക്കത്തെ ഞാന്‍ “വര്‍ഗ്ഗ-കുലുക്കം” എന്ന് വിളിക്കുന്നു. അതുകൊണ്ട് വര്‍ഗ്ഗ, ലിംഗ, വംശീയ മഹാമാരിയുടെ എല്ലാ സ്വഭാവങ്ങളും കോവിഡ്-19 പ്രകടമാക്കുന്നു. പരിഹരിക്കാനുള്ള ശ്രമങ്ങള്‍ എല്ലാം “നമ്മളെല്ലാം ഇതില്‍ ഒന്നിച്ചാണ്,” എന്ന സൌകര്യപ്രദമായ വാചാടോപത്തിന്റെ മേലങ്കി അണിഞ്ഞ പ്രത്യേകിച്ചും ദേശീയ സര്‍ക്കാരുകളുടെ ഭാഗമായി വന്ന പ്രവര്‍ത്തികള്‍ നിര്‍ദ്ദേശിക്കുന്നത് കൂടുതല്‍ കുടിലമായ പ്രചോദനങ്ങളാണ്. കരുതലിന്റേയും അടിസ്ഥാന സൌകര്യങ്ങള്‍ നിലനിര്‍ത്തുന്നതിന്റേയും (പലചരക്ക് കട പോലെ) പേരില്‍ ജോലി ചെയ്ത അണുബാധയേക്കണോ അതോ ഗുണങ്ങള്‍ (പര്യാപ്തമായ ആരോഗ്യ സേവനം പോലെ) ഇല്ലാത്ത തൊഴിലില്ലായ്മ അനുഭവിക്കണോ എന്ന വൃത്തികെട്ട തെരഞ്ഞെടുപ്പ് അമേരിക്കയിലെ സമകാലീന തൊഴിലാളി വര്‍ഗ്ഗം (കറുത്തവര്‍, ലാറ്റിനോകള്‍, waged സ്ത്രീകള്‍) അഭിമുഖീകരിക്കുന്നു. ശമ്പളം കിട്ടുന്നവര്‍ (എന്നെ പോലെ) വീട്ടില്‍ ഇരുന്ന് ജോലി ചെയ്ത് മുമ്പത്തെ പോലെ വേതനം വാങ്ങുന്നു. അതേ സമയം CEOമാര്‍ സ്വകാര്യ ജെറ്റുകളിലും ഹെലികോപ്റ്ററുകളിലും കറങ്ങി നടക്കുന്നു.
ലോകത്തെ മിക്ക ഭാഗങ്ങളിലേയും തൊഴില്‍സേന നല്ല നവലിബറല്‍ പ്രജയാകാനായി ദീര്‍ഘകാലമായി സാമൂഹ്യവല്‍ക്കരിച്ചു. (അതായത് എന്തെങ്കിലും തെറ്റാകുയാണെങ്കില്‍ സ്വയം കുറ്റം പറയുകയോ ദൈവത്തെ കുറ്റംപറയുകയോ ചെയ്യുന്നു. എന്നാല്‍ മുതലാളിത്തത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് നിര്‍ദ്ദേശിക്കാന്‍ ധൈര്യപ്പെടുന്നില്ല.) എന്നാല്‍ മഹാമാരിയോട് പ്രതികരിക്കുന്ന രീതിക്ക് എന്തോ കുഴപ്പമുണ്ടെന്ന് നല്ല നവലിബറല്‍ പ്രജകള്‍ക്ക് പോലും കാണാന്‍ കഴിയുന്നുണ്ട്.
വലിയ ചോദ്യം: ഇത് എത്രനാള്‍ തുടരും? ഒരു വര്‍ഷത്തില്‍ അധികമായി. ഇത് കൂടൂതല്‍ നീണ്ടുനില്‍ക്കും തോറും തൊഴില്‍ സേന ഉള്‍പ്പടെ മൂല്യശോഷണം കൂടും. രാഷ്ട്രത്തിന്റെ വലിയ ഇടപെടലില്ലെങ്കില്‍ തൊഴിലില്ലായ്മ നിരക്ക് തീര്‍ച്ചയായും 1930കളിലെ നിലയോട് സാദൃശ്യമായ നിലയിലേക്ക് വര്‍ദ്ധിക്കും. അത് നവലിബറല്‍ നയങ്ങള്‍ക്ക് എതിരാണ്. സമ്പദ്‌വ്യവസ്ഥയ്ക്കും സാമൂഹിക ദൈനംദിന ജീവിതത്തിനും ഉടനടി പരിഹാരങ്ങൾ ഒന്നിലധികമുണ്ട്. എന്നാല്‍ അവയെല്ലാം മോശമായതല്ല. അമിതമായിക്കൊണ്ടിരിക്കുന്ന സമകാലീന ഉപഭോഗസംസ്കാരം മാര്‍ക്സ് പറഞ്ഞത് പോലെ, “അമിത ഉപഭോഗവും ഭ്രാന്തന്‍ ഉപഭോഗവും കാണിക്കുന്നത് മൊത്തം വ്യവസ്ഥയുടെ പൈശാചികവും വിചിത്രമായതും ആയ തകര്‍ച്ചയെ ആണ്” എന്നതിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. അമിതോപഭോഗത്തിന്റെ വീണ്ടുവിചാരമില്ലായ്മ പരിസ്ഥിതി നാശത്തിന്റെ പ്രധാന പങ്ക് വഹിക്കുന്നു. വിമാനങ്ങള്‍ റദ്ദാക്കിയതും റാഡിക്കലായി ഗതാഗതവും നീക്കവും കുറച്ചതും ഹരിതഗൃഹവാതക ഉദ്‌വമനം കുറക്കുന്നത് സഹായിച്ചു. Wuhan ലേയും അതുപോലെ അമേരിക്കയിലെ ധാരാളം നഗരങ്ങളിലേയും വായു ഗുണമേന്മ വര്‍ദ്ധിച്ചു. ഇക്കോ ടൂറിസ്റ്റ് സ്ഥലങ്ങള്‍ക്ക് മെച്ചപ്പെടാനുള്ള സമയവും കിട്ടും. വെനീസിലെ കനാലുകളില്‍ അരയന്നങ്ങള്‍ തിരിച്ചെത്തി. ഒരു പരിധി വരെ വീണ്ടുവിചാരമില്ലാത്ത ബോധമില്ലാത്ത അമിതോപഭോഗസംസ്കാരത്തിന് നിയന്ത്രണം വന്നു. ദീര്‍ഘകാലത്തേക്കുള്ള ചില ഗുണങ്ങളുണ്ട്. എവറസ്റ്റ് കൊടുമുടിയിലെ മരണങ്ങള്‍ കുറഞ്ഞത് ഒരു നല്ല കാര്യമാണ്. പിന്നെ ബഹളമുണ്ടെന്ന് ആരും പറയുന്നില്ല. വൈറസിന്റെ ജനക്കൂട്ട പക്ഷപാതം പ്രായ പിരമിഡിനെ ബാധിക്കും. അത് Social Security ഭാരത്തിലും “പരിചരണ വ്യവസായത്തിനും” ദീര്‍ഘകാലത്തെ ഫലം ഉണ്ടാക്കും. ദൈനംദിന ജീവിതം മന്ദമാകും. ചില ആളുകള്‍ക്ക് അതൊരു അനുഗ്രഹമാണ്. ഈ അടിയന്തിരാവസ്ഥ നീണ്ടു നിന്നാല്‍ സാംസ്കാരിക മാറ്റങ്ങളിലേക്ക് നയിക്കും എന്നാണ് സാമൂഹ്യ അകലം പാലിക്കലിന്റെ നിയമങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. ഗുണമുണ്ടാക്കും എന്ന തീര്‍ച്ചയുള്ള ഉപഭോഗ സംസ്കാരത്തിന്റെ ഏക രൂപം, “മത്ത്പിടിച്ച കാഴ്ചക്കാര്‍ക്ക്” എങ്കിലും വിളമ്പുന്ന “നെറ്റ്ഫ്ലിക്സ്” സമ്പദ്‌വ്യവസ്ഥ എന്ന് ഞാന്‍ വിളിക്കുന്ന ഒന്നിനാണ്.
സാമ്പത്തിക മുന്നണിയില്‍, പ്രതികരണത്തെ പാകപ്പെടുത്തുന്നത് 2007–8 ലെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നുള്ള കൂട്ടപാലായനം ആണ്. അമിതമായി അയഞ്ഞ സാമ്പത്തിക നയത്തിനും, അതിനോടുചേര്‍ന്ന് ബാങ്കുകളെ രക്ഷപെടുത്തിയതിനും, ചൈനയില്‍ വന്‍തോതില്‍ infrastructural നിക്ഷേപം വികസിപ്പിച്ച് ഉത്പാദനപരമായ ഉപഭോഗം നാടകീയമായി വര്‍ദ്ധിപ്പിച്ചതിനും ഒക്കെ നിര്‍ബന്ധിച്ചു. അവസാനത്തെ കാര്യം ആവശ്യകതക്ക് അത്ര എത്തിക്കാന്‍ കഴിഞ്ഞില്ല. 2008 ല്‍ കൊണ്ടുവന്ന രക്ഷപെടുത്തല്‍ പദ്ധതികള്‍ ബാങ്കുകളെ കേന്ദ്രീകരിച്ചായിരുന്നു, എന്നിരുന്നാലും General Motors ന്റെ ദേശസാത്കരണവും യഥാര്‍ത്ഥത്തില്‍ ചുമത്തി. തൊഴിലാളികളുടെ അസംതൃപ്തിക്കും തകരുന്ന കമ്പോള ആവശ്യകതക്കും ഇടക്ക് Detroitയിലെ മൂന്ന് വലിയ വാഹന കമ്പനികള്‍ അടച്ചുപൂട്ടിക്കൊണ്ടിരുന്നു, കുറഞ്ഞപക്ഷം താല്‍ക്കാലികമായെങ്കിലും.
ചൈനക്ക് അവരുടെ 2007–8 ലെ ധര്‍മ്മം വീണ്ടും ആവര്‍ത്തിക്കാനായില്ലെങ്കില്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാനുള്ള ജോലിയുടെ ഭാരം അമേരിക്കയിലേക്ക് നീങ്ങും. അവിടെയാണ് അങ്ങെയറ്റത്തെ വിരോധാഭാസം:
സാമ്പത്തികവും രാഷ്ട്രീയവും ആയി പ്രവര്‍ത്തിക്കുന്ന ഏക നയങ്ങള്‍ ബര്‍ണി സാന്റേഴ്സ് മുന്നോട്ടുവെക്കുന്നതിനേക്കാളും കൂടുതല്‍ സോഷ്യലിസ്റ്റുപരമാണ്. ഈ രക്ഷപെടുത്തല്‍ പദ്ധതികള്‍ Making America Great Again എന്ന മുഖംമൂടിയിട്ട ഡൊണാള്‍ഡ് ട്രമ്പിന്റെ ആഭിമുഖ്യത്തിലാണ് തുടങ്ങേണ്ടത്.
2008 ലെ രക്ഷപെടുത്തലിനെ ആന്തരികമായി എതിര്‍ത്ത റിപ്പബ്ലിക്കന്‍മാര്‍ക്ക് തെറ്റായിരുന്നു സ്വയം സമ്മതിക്കുകയോ ട്രമ്പിനെ എതിര്‍ക്കുകയോ ചെയ്യേണ്ടിവരും. രണ്ടാമത്തേത് തെരഞ്ഞെടുപ്പിനെ റദ്ദാക്കുകയും മൂലധനത്തെ സംരക്ഷിക്കാനും ലോകത്തെ “ലഹളയില്‍ നിന്നും വിപ്ലവത്തില്‍” നിന്നും രക്ഷിക്കാനുമുള്ള സാമ്രാജ്യത്വ പ്രസിഡന്റ് ഭരണത്തിന്റെ തുടക്കവും ആകും.
— സ്രോതസ്സ് jacobinmag.com | David Harvey | 03.20.2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.