100 ഗിഗാവാട്ട് (GW) പുനരുത്പാദിതോര്‍ജ്ജ ശേഷി എന്ന നാഴികക്കല്ല് നേടി എന്ന് യൂണിയന്‍ സര്‍ക്കാരിന്റെ പുനരുത്പാദിതോര്‍ജ്ജ മന്ത്രാലയം ഓഗസ്റ്റ് 12, 2021 ന് പ്രഖ്യാപിച്ചു. വലിയ ജലവൈദ്യുതി പദ്ധതികളെ ഒഴുവാക്കിക്കൊണ്ടുള്ള കണക്കാണിത്. എന്നാല്‍ 2022 ന് അകം 175 GW ശേഷിയില്‍ എത്തിച്ചേരും എന്ന് പറഞ്ഞ നിലയിലെത്താന്‍ ഇത് പര്യാപ്തമല്ല. കോവിഡ്-19 തരംഗത്തിന്റെ ആദ്യ തരംഗത്തിന് ശേഷമുള്ള 2021 ന്റെ ആദ്യത്തെ ആറുമാസത്തെ സ്ഥാപിത ശേഷിയെക്കുറിച്ചുള്ള വിശകലനം അത് വിശദീകരിക്കുന്നുണ്ട്. Union Ministry of Power ന് താഴെയുള്ള Central Electricity Authority (CEA)ന്റെ കണക്ക് പ്രകാരം ജനുവരി മുതല്‍ ജൂണ്‍ വരെ ശരാശരി ഒരു ഗിഗാവാട്ടാണ് ഒരു മാസത്തില്‍ സ്ഥാപിച്ചത്.
മാര്‍ച്ച് 2023 ന് അകം 100 GW സൌരോര്‍ജ്ജ ശേഷി നേടണം എന്നാണ് ലക്ഷ്യം വെച്ചിരുന്നത്. 40 GW പുരപ്പുറത്തും, 60 GW തറയിലും സ്ഥാപിച്ചത്. ജൂലൈ 31, 2021 ന് അകം രാജ്യത്തിന് 43.94 GW ആണ് സ്ഥാപിക്കാനായത് എന്ന് CEA പറയുന്നു. പുരപ്പുറത്തെ സൌരോര്‍ജ്ജ നിലയം പരിമിതമാണ്. Bridge to India എന്ന പുനരുത്പാദിതോര്‍ജ്ജ സ്ഥാപനം പറയുന്നതനുസരിച്ച് ഡിസംബര്‍ 2020 ന് അകം 7GW ആണ് സ്ഥാപിക്കാനായത്. ജൂലൈ 31, 2021 നകം കൂട്ടിച്ചേര്‍ക്കപ്പെട്ടതില്‍ കൂടുതലും Karnataka (15.6 GW), Tamil Nadu (15.5 GW) Gujarat (14 GW), Rajasthan (11.4 GW), Maharastra (10.4 GW) എന്നിവിടങ്ങളിലാണ് എന്ന് CEA പറഞ്ഞു.
— സ്രോതസ്സ് downtoearth.org.in | 13 Aug 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.