ഫാസ്റ്റ് ഫാഷന്‍ ഇപ്പോള്‍ ആഫ്രിക്കന്‍ നദികളെ വിഷമാക്കുന്നു

ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ നദികള്‍ മഷിയുടെ നിറത്തിലേക്ക് മാറുന്നു. ഫാസ്റ്റ് ഫാഷനാണ് അതിന് പിറകില്‍. തുണി ഫാക്റ്ററികളില്‍ നിന്ന് വരുന്ന നീലയോ indigo യോ നിറത്തിലുള്ള ശുദ്ധീകരിക്കാത്തതോ ഭാഗികമായി ശുദ്ധീകരിച്ചതോ ആയ മലിനവസ്‌തുക്കള്‍ ആഫ്രിക്കയിലെ നദികളെ കൊല്ലുകയാണ് എന്ന് Water Witness എന്ന സംഘടനയുടെ റിപ്പോര്‍ട്ട് പറയുന്നു. വ്യാപാര കരാറുകള്‍, നികുതി ഇളവുകള്‍, ചിലവ് കുറഞ്ഞ തൊഴിലാളികള്‍ തുടങ്ങിയവ കാരണം ഈ വ്യവസായത്തിന് വലിയ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. Tanzania, Ethiopia, Lesotho, Madagascar തുടങ്ങിയ രാജ്യങ്ങള്‍ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ പാലിക്കുന്നില്ല. വിഷ ലോഹങ്ങള്‍, ഡൈകള്‍, ബ്ലീച്ചിങ് ഏജന്റുകള്‍, മറ്റ് മലിനീകാരികള്‍ അടങ്ങിയ മലിന ജലം ശുദ്ധീകരിക്കാതെ അവര്‍ പുറത്തുവിടുന്നു. താഴ്ന്ന ഉത്പാദനച്ചിലവും കൂലിയും കാരണം ആഫ്രിക്കയില്‍ നിന്ന് തുണി എടുക്കുന്ന കമ്പനികള്‍ നമുക്ക് സുപരിചിതമാണ്. അവ Adidas, Asos, Calvin Klein, Carrefour, Disney, GAP, H&M, Mango, Marks and Spencer, Tommy Hilfiger, Puma, Zara തുടങ്ങിയവയാണ്.

ലോകത്തെ മൊത്തം പരുത്തിയുടെ 8% ഉത്പാദിപ്പിക്കുന്നത് ആഫ്രിക്കയാണ്. ആ ഉത്പാദനം 37 ആഫ്രിക്കന്‍ രാജ്യങ്ങളുടെ സമ്പദ്‍വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഓരോ രാജ്യത്തും കയറ്റുമതി വരുമാനത്തിന്റെ 20-60% ഉം 2017 ലെ gdpയുടെ 5-30% ഉം വരുന്നത് തുണി വ്യവസായത്തില്‍ നിന്നാണ്.

— സ്രോതസ്സ് downtoearth.org.in | 18 Aug 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ