പ്രസിദ്ധമായ ഫാഷന്‍ മുദ്രകള്‍ക്ക് വേണ്ടി പാന്റ്, ഷര്‍ട്ട്, ബ്ലൌസ്, മറ്റ് തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന ലോസാഞ്ജലസിലെ ആയിരക്കണക്കിന് തുണി തൊഴിലാളികള്‍ക്ക് piece-rate payment system പ്രകാരം കുറഞ്ഞശമ്പളത്തേക്കാള്‍ കുറവ് ശമ്പളമാണ് കൊടുക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും 7am – 6pm വരെ അവര്‍ ജോലി ചെയ്യുന്നു. അത് കൂടാതെ ശനിയാഴ്ച 5 മണിക്കൂര്‍ അധികം ജോലി ചെയ്യണം. ആഴ്ചയില്‍ 60 മണിക്കൂര്‍ അവര്‍ ജോലി ചെയ്യുന്നു. overtime ശമ്പളം അവര്‍ക്ക് കൊടുക്കുന്നില്ല. അവരുടെ ശമ്പളം മണിക്കൂറിന് $5 ഡോളറില്‍ താഴെയാണ്. കാലിഫോര്‍ണിയയിലെ 26 ല്‍ കൂടുതല്‍ ജോലിക്കാരുള്ള കമ്പനിയില്‍ സംസ്ഥാന കുറഞ്ഞ ശമ്പളം മണിക്കൂറിന് $14 ഡോളറാണ്. ജോലിക്കാരില്‍ കോവിഡ്-19 പടര്‍ന്ന് പിടിച്ച് 300 പേര്‍ രോഗികളാകുകയും നാല് പേര്‍ മരിക്കുകയും ചെയ്തതിനെതുടര്‍ന്ന് Los Angeles Apparel എന്ന ഒരു ഫാക്റ്ററി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അടച്ചുപൂട്ടാനായി ഉത്തരവിട്ടിരുന്നു. ലോസാഞ്ജലസിലെ 80% തുണി തൊഴിലാളികളും ശമ്പള മോഷണം അനുഭവിക്കുന്നവരാണ്. Forever 21, Fashion Nova, Urban Outfitters, Charlotte Russe, Los Angeles Apparel തുടങ്ങിയ ധാരാളം ഫാഷന്‍ ബ്രാന്റുകള്‍ ഈ ഫാക്റ്ററികളുമായി ബന്ധപ്പെട്ടിരിക്കുന്നു.
— സ്രോതസ്സ് theguardian.com | 17 Aug 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.