ഡസന്‍ കണക്കിന് രാജ്യങ്ങളിലെ ആയിരക്കണക്കിന് താല്‍ക്കാലിക ജോലിക്കാര്‍ക്ക് നിയമവിരുദ്ധമായി ഗൂഗിള്‍ ശമ്പളം കുറച്ച് കൊടുക്കുന്നു. രണ്ട് വര്‍ഷത്തിലധികമായി അവര്‍ക്ക് ശമ്പള തോത് തിരുത്തുന്നത് വൈകിപ്പിക്കുയും ചെയ്യുന്നു. കുറഞ്ഞത് മെയ് 2019 മുതല്‍ എങ്കിലും ഗൂഗിളിന്റെ ഉദ്യോഗസ്ഥര്‍ക്ക് ഈ പ്രശ്നത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ അവര്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് അതേ ജോലി ചെയ്യുന്ന ശരിക്കുള്ള ജോലിക്കാര്‍ക്ക് കൊടുക്കുന്ന അതേ ശമ്പളം കൊടുക്കണമെന്ന ബ്രിട്ടണ്‍, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. ഗൂഗിളിന്റെ ആഭ്യന്തര രേഖകളിലും മെയിലുകളിലും വ്യക്തമാക്കുന്നതാണ് ഈ കാര്യം. ഗൂഗിള്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ താല്‍ക്കാലിക ജോലിക്കാരെ നിയോഗിച്ചിട്ടുണ്ട്. അവരെ കമ്പനി നേരിട്ടല്ല ജോലിക്കെടുത്തിരിക്കുന്നത്.
— സ്രോതസ്സ് theguardian.com | 10 Sep 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.