9/11 ന് ശേഷമുള്ള യുദ്ധങ്ങളുടെ സാമ്പത്തിക ചിലവ്

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാഖ് മറ്റ് സ്ഥലങ്ങളിലെ 9/11 ന് ശേഷമുള്ള യുദ്ധങ്ങള്‍ക്കായി 2020 സാമ്പത്തിക വര്‍ഷം വരെ അമേരിക്കയുടെ ഫെഡറല്‍ സര്‍ക്കാര്‍ $6.4 ലക്ഷം കോടി ഡോളര്‍ ചിലവാക്കി. നേരിട്ടുള്ള Congressional war appropriations; യുദ്ധവുമായി ബന്ധപ്പെട്ട് പെന്റഗണിന്റെ അടിസ്ഥാന ബഡ്ജറ്റിലെ വര്‍ദ്ധനവ്; വിമുക്തഭട പരിപാലനവും disability ഉം; homeland സുരക്ഷാ ബഡ്ജറ്റ് വര്‍ദ്ധനവ്; നേരിട്ടെടുത്ത യുദ്ധ കടത്തിന്റെ പലിശ അടക്കല്‍; വിദേശ സഹായ ചിലവാക്കല്‍; വിമുക്തഭടന്‍മാര്‍ക്ക് വേണ്ടി ഭാവിയില്‍ ചിലവാക്കേണ്ട തുക തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.

ഈ മൊത്തം ചിലവ്, അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ macroeconomic ചിലവുകള്‍, ബദല്‍ വിഭാഗങ്ങളില്‍ ഡോളര്‍ നിക്ഷേപിക്കാത്തതിനാലുണ്ടായ opportunity ചിലവുകള്‍, യുദ്ധത്തിന് കടം എടുത്ത തുകയുടെ പലിശ, പ്രാദേശിക സര്‍ക്കാര്‍ ചിലവുകള്‍, സ്വകാര്യ യുദ്ധ ചിലവുകള്‍ ഉള്‍പ്പടെയുള്ള മറ്റ് ചിലവുകളെ ഒഴുവാക്കിയതാണ്.

9/11 ന് ശേഷമുള്ള ബഡ്ജറ്റ് വിവരങ്ങളിലേക്കുള്ള പൊതുജനത്തിന്റെ ലഭ്യത അപൂര്‍ണ്ണമാണ്. ചിലവാക്കലിന്റെ തോത് തന്നെ ഗ്രഹിക്കാന്‍ വിഷമമുള്ളതാണ്. രഹസ്യം, തെറ്റായ അകൌണ്ടിങ്, ഇപ്പോഴത്തെ ചിലവുകളുടെ നിര്‍ത്തല്‍ ഒക്കെ കാരണം യുദ്ധത്തിന്റെ ബഡ്ജറ്റ് ചിലവുകള്‍ പൊതുജനം മനസിലാക്കുന്നത് പരിമിതമാണ്.

ഇപ്പോഴത്തെ യുദ്ധം നടത്തുന്നത് പൂര്‍ണ്ണമായും വായ്പ എടുത്താണ്. ഈ വായ്പയെടുക്കള്‍ അമേരിക്കയുടെ ബഡ്ജറ്റിലെ കമ്മി വര്‍ദ്ധിപ്പിച്ചു, ദേശീയ കടം വര്‍ദ്ധിപ്പിച്ചു, ഉപഭോക്തൃ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പടെ മറ്റ് macroeconomic ഫലങ്ങളുണ്ടാക്കി. യുദ്ധത്തിന് വേണ്ടിയെടുത്ത വായ്പ അമേരിക്ക ഉടനെ തിരിച്ചടച്ചില്ലെങ്കില്‍ ഭാവിയുടെ പലിശ കൂടി അടക്കേണ്ടതായി വരും. 2050കള്‍ ആകുമ്പോഴേക്കും $6.5 ലക്ഷം കോടി ഡോളറില്‍ അധികം പലിശ അടക്കേണ്ടതായി വരും എന്ന് കണക്കാക്കുന്നു.

യുദ്ധത്തിന് വേണ്ടി ചിലവാക്കുന്നത് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ opportunity ചിലവുണ്ടാക്കി. സൈനിക ചിലവ് തൊഴില്‍ സൃഷ്ടിക്കുമെങ്കിലും ആരോഗ്യ സേവനം, പോലുള്ള രംഗങ്ങളില്‍ നിക്ഷേപിക്കുന്നത് കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതാണ്. അതിന്റെ കൂടെ, സൈനിക infrastructure ന് നടത്തുന്ന നിക്ഷേപത്തിന്റെ തോത് വര്‍ദ്ധിക്കുന്നതിന്റെ അതേ രീതിയിലല്ല റോഡ്, സ്കൂള്‍ തുടങ്ങിയ സൈനികമല്ലാത്ത പൊതു infrastructure നുള്ള നിക്ഷേപത്തിന്. അതില്‍ കുറഞ്ഞ തോതിലാണ് നിക്ഷേപം വര്‍ദ്ധിക്കുന്നത്.

അവസാനമായി ഫെഡറല്‍ സര്‍ക്കാരിന്റെ യുദ്ധച്ചിലവ് കൂടാതെ തിരിച്ച് വരുന്ന വിമുക്തഭടന്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും, പ്രാദേശിക homeland സുരക്ഷാ ശ്രമത്തിനും വേണ്ടി 9/11 ന് ശേഷമുള്ള യുദ്ധങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും, സ്വകാര്യ ഫണ്ടുകള്‍ക്കും, ശതകോടിക്കണക്കിന് ഡോളര്‍ ചിലവ് ഉണ്ടാക്കുന്നുണ്ട്.

— സ്രോതസ്സ് Watson Institute | Jul 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ