ആസ്ട്രേലിയയില്‍ പോസ്റ്റല്‍ സേവനം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനമായ ആസ്ട്രേലിയയിലെ പോസ്റ്റല്‍ വകുപ്പിന് 20 വൈദ്യുതി eCanter ട്രക്കുകള്‍ Mitsubishi Fuso Truck and Bus Corporation നല്‍കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി വാഹനങ്ങളുള്ളത് അവര്‍ക്കാണ്. അവര്‍ക്ക് 3,000 ല്‍ അധികം വൈദ്യുതി വാഹനങ്ങളുണ്ട്. 7.5-ടണ്‍ ഭാരമുള്ള വാഹനമാണ് eCanter. ഒരു ചാര്‍ജ്ജിങ്ങില്‍ 100 കിലോമീറ്റര്‍ യാത്ര ചെയ്യും. വൈദ്യുത drive system ല്‍ ഒരു മോട്ടോറും (135 kW; 390 N·m), ആറ് ഉയര്‍ന്ന വോള്‍ട്ടേജ് (370 V, 13.5 kWh) ലിഥിയം അയോണ്‍ ബാറ്ററിപാക്കും ആണുള്ളത്. അതിവേഗ ചാര്‍ജ്ജിങ് സ്റ്റേഷനുകളില്‍ വെച്ച് 1.5 മണിക്കൂര്‍ സമയം കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാം.
— സ്രോതസ്സ് greencarcongress.com | 18 Sep 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.