കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ ഒരു പഠനത്തില്‍ പറയുന്നതനുസരിച്ച് മുതിര്‍ന്നവരേക്കാള്‍ 10 മടഞ്ഞ് മൈക്രോ പ്ലാസ്റ്റിക് ശിശു മലത്തിലുണ്ട്. Environmental Science and Technology Letters എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധപ്പെടുത്തിയത്. പ്ലാസ്റ്റിക് കുപ്പികള്‍, പോളിയെസ്റ്റര്‍ തുണികള്‍ തുടങ്ങിയ ദൈനംദിന വസ്തുക്കളില്‍ നിന്ന് വരുന്ന മൈക്രോ പ്ലാസ്റ്റിക്ക് എന്ന് വിളിക്കുന്ന 5 mm ന് താഴെ വലിപ്പമുള്ള പ്ലാസ്റ്റിക്ക് ഭൂമിയിലെ ജലപാതകളിലും, മനുഷ്യന്റെ ചെറുകുടലിലും കടന്നുകൂടുന്നതിനെക്കുറിച്ച് മുമ്പ് തന്നെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോള്‍ ഗവേഷകര്‍ രണ്ട് തരം പ്ലാസ്റ്റിക്കുകളെയാണ് പരിഗണിച്ചത്. polyethylene terephthalate (PET) and polycarbonate (PC). അവ മുതിര്‍ന്നവരേക്കാള്‍ ശിശുക്കളുടെ മലത്തില്‍ പത്ത് ഇരട്ടിയിലാണ് കാണപ്പെടുന്നത്. meconium എന്ന് വിളിക്കുന്ന ശിശുക്കളുടെ ആദ്യ വിസര്‍ജ്യത്തിലും പരിശോധന നടത്തി. അതില്‍ പോലും കുറഞ്ഞത് ഒരു പ്ലാസ്റ്റിക്കിന്റെ അംശം എങ്കിലും കണ്ടെത്താനായി.
— സ്രോതസ്സ് commondreams.org | Sep 22, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.