അട്ടിമറിക്ക് ശേഷം Jeanine Añez (2019-2020) നടത്തിയ ഭരണ കാലത്ത് അന്താരാഷ്ട്ര നാണയ നിധിയുമായി (IMF) ഉണ്ടാക്കിയ US$34.6 കോടി ഡോളറിന്റെ കരാറുകളിലെ ക്രമക്കേടിന്റെ പേരില്‍ മുമ്പത്തെ ധനകാര്യമന്ത്രിയായ Jose Luis Parada യെ അറസ്റ്റ് ചെയ്യാന്‍ ബൊളീവിയയിലെ പ്രത്യേക കുറ്റവിരുദ്ധ സേന (FELCC) അപേക്ഷ കൊടുത്തു. ഓഗസ്റ്റ് 28 ന് Public Prosecutor ന്റെ ഓഫീസില്‍ Parada സത്യവാങ്മൂലം കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ അയാള്‍ അവിടെ എത്തിയില്ല. അതിനാലാണ് അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ FELCC പ്രോസിക്യൂട്ടര്‍ Mauricio Jara ക്ക് കൊടുത്തത്. ഈ കേസ് മുമ്പത്തെ ഇടകാല പ്രസിഡന്റ് Añez നേയും മുമ്പത്തെ Bolivian Central Bank (BCB) ന്റെ പ്രസിഡന്റ് Guillermo Aponte നേയും ബാധിക്കുന്നതാണ്. മുമ്പ് ധനകാര്യ സഹ മന്ത്രി Carlos Schlink നെ തടഞ്ഞ് വെച്ചിരുന്നു. Parada യുടെ ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തികള്‍, സാമ്പത്തിക വിരുദ്ധ സ്വഭാവം, കര്‍ത്തവ്യ ലംഘനം ഒക്കെ വിചാരണ ചെയ്യും എന്ന് ബൊളീവിയയിലെ കോടതി പ്രഖ്യാപിച്ചു.
— സ്രോതസ്സ് telesurenglish.net | 30 Sep 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.