അമേരിക്കയിലെ കുട്ടികളിലെ കോവിഡ്-19 രോഗബാധയെക്കുറിച്ചും, ആശുപത്രി ചികില്‍സയേക്കുറിച്ചും മരണങ്ങളെക്കുറിച്ചുമുള്ള പുതിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച American Academy of Pediatrics (AAP) പുറത്തിറക്കി. ഫലം ഒരിക്കല്‍ കൂടി ഭയാനകമാണ്. 173,469 കുട്ടികള്‍ കോവിഡ്-19 ടെസ്റ്റ് പോസിറ്റീവ് ആയി. 22 പേര്‍ വൈറസ് കാരണം മരിച്ചു. മഹാമാരി തുടങ്ങിയ കാലം മുതല്‍ ഇതുവരെ മൊത്തം 59 ലക്ഷം കുട്ടികള്‍ക്കാണ് രോഗം വന്നത്. മൊത്തം 520 കുട്ടികള്‍ മരിച്ചു. ജൂലൈ അവസാനത്തോടെ സ്കൂളുകള്‍ വീണ്ടും തുറന്നതോടെ 1,772,578 കുട്ടികള്‍ക്ക് ടെസ്റ്റ് പോസിറ്റീവ് ആയി. 171 പേര്‍ കോവിഡ്-19 കാരണം മരിച്ചു. വായൂസഞ്ചാരം കുറഞ്ഞ തിരക്ക് കൂടിയ രാജ്യത്തെ ക്ലാസ് മുറികളില്‍ അതിവ്യാപന ശേഷിയുള്ള ഡല്‍റ്റ വകഭേദം അതിവേഗം പടര്‍ന്നു.
ദശലക്ഷക്കണക്കിന് പേരെ രോഗത്തിലും ആയിരക്കണക്കിന് പേരെ കൊല്ലുകയും ചെയ്ത കൊലപാതകപരമായ സ്കൂള്‍ തുറക്കല്‍ നയങ്ങള്‍ക്കെതിരെ അമേരിക്കയിലും ലോകം മൊത്തവും രക്ഷകര്‍ത്താക്കള്‍, വിദ്യാഭ്യാസവിദഗ്ദ്ധര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. അത് ഒക്റ്റോബര്‍ 1 ന് നടന്ന ആഗോള സ്കൂള്‍ സമരത്തില്‍ (#SchoolStrike2021) അത് അവര്‍ പ്രകടിപ്പിച്ചതാണ്.
— സ്രോതസ്സ് wsws.org | 5 Oct 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.