ആദിവാസികള്‍ നയിക്കുന്ന കാലാവസ്ഥ പ്രതിഷേധത്തില്‍ 530 ല്‍ ആധികം പേരെ അറസ്റ്റ് ചെയ്തു

കാലാവസ്ഥ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഫോസിലിന്ധന പദ്ധതികള്‍ക്ക് അനുമതി കൊടുക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വാഷിങ്ടണ്‍ ഡിസിയില്‍ ആദിവാസികള്‍ നയിക്കുന്ന സത്യാഗ്രഹ സമരത്തില്‍ ഈ ആഴ്ച 530 ല്‍ അധികം കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. Bureau of Indian Affairs നെ ഇല്ലാതാക്കണമെന്നതുള്‍പ്പടെ ഒരു കൂട്ടം ആവശ്യങ്ങളാണ് ആദിവാസി നേതാക്കള്‍ മുന്നോട്ട് വെക്കുന്നത്. Bureau of Indian Affairs ന്റെ ഓഫീസുകള്‍ 1970കള്‍ക്ക് ശേഷം ആദ്യമായി കൈയ്യേറി സമരം നടത്തി. “നമുക്ക് പോകാന്‍ മറ്റ് സ്ഥലങ്ങളില്ല. കമ്പനികള്‍ക്ക് വേണ്ടി ഇളവ് വരുത്താനായുള്ള ചര്‍ച്ചക്ക് നേരമില്ല. ഇത് ഗൌരവകരമായി എടുക്കണം. ഉടന്‍ പ്രവര്‍ത്തിക്കുകയും വേണം,” എന്ന് Sovereign Iñupiat for a Living Arctic ന്റെ Siqiñiq Maupin പറഞ്ഞു. അലാസ്കയില്‍ നിന്ന് ഡിസിയിലെത്തിയ Maupin ഉം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

— സ്രോതസ്സ് democracynow.org | Oct 15, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ