ബഫലോ മേയര്‍ സ്ഥാനാര്‍ത്ഥിയായ India Walton നെ Ku Klux Klan നേതാവ് David Duke മായി താരതമ്യം നടത്തിയതിന്റെ പേരില്‍ New York ലെ Democratic Party ചെയര്‍മാനെതിരെ പ്രതിഷേധം ശക്തമായി. അദ്ദേഹത്തോട് രാജിവെക്കാനാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. Buffaloയില്‍ നാല് പ്രാവശ്യം മേയറായിരുന്ന Byron Brown നെ ഡമോക്രാറ്റിക് പ്രാധമിക മല്‍സരത്തില്‍ Walton തോല്‍പ്പിച്ചത് Democratic Party സ്ഥാപനത്തെ ഞെട്ടിച്ചു. ഇന്‍ഡ്യ വാള്‍ട്ടണ്‍ ഒരു കറുത്ത ഒറ്റപ്പെട്ട അമ്മയാണ്. അവര്‍ ഒരു നഴ്സായി ജോലി ചെയ്യുന്നു. ദീര്‍ഘകാലമായി സാമൂഹ്യ സേവനം നടത്തുന്ന അവര്‍ സ്വയം പരിചയപ്പെടുത്തുന്നത് സോഷ്യലിസ്റ്റ് എന്നാണ്. എന്നാല്‍ സംസ്ഥാനത്തെ ഗവര്‍ണര്‍ Kathy Hochul ഉം സെനറ്റര്‍ Chuck Schumer ഉള്‍പ്പടെയുള്ള ഉന്നത ഡമോക്രാറ്റ് നേതാക്കള്‍ അവരെ പിന്തുണക്കാന്‍ വിസമ്മതിച്ചു. ബഫലോ മേയര്‍ ആയ Byron Brown തല്‍സ്ഥാനത്ത് തുടരണം എന്ന ആവശ്യവുമായി ഒരു പ്രചരണ പരിപാടി തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ അവര്‍ അദ്ദേഹത്തെ പരാജയപ്പെടുത്തി.
— സ്രോതസ്സ് democracynow.org | Oct 20, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.