ഇന്‍ഡ്യയില്‍ നിന്നുള്ള GMO അരി യൂറോപ്പ് തിരിച്ചയച്ചു

യൂറോപ്യന്‍ യൂണിയനിലേക്ക് ഇന്‍ഡ്യയില്‍ നിന്ന് കയറ്റിയച്ച 500 ടണ്‍ അരി ജനിതകമാറ്റം വരുത്തിയ അരി ആണെന്ന് ജൂണ്‍ 2021 ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡ്യയുടേയും ഇന്‍ഡ്യയുടെ കാര്‍ഷിക കമ്പോളത്തിന്റേയും യശസ്സിന് കളങ്കമുണ്ടായിരിക്കുകയാണ് എന്ന് Coalition for GM Free India ഒക്റ്റോബര്‍ 19, 2021 ന് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് Union Ministry of Environment, Forest & Climate Change (MoEF&CC) ന്റെ Genetic Engineering Appraisal Committee (GEAC) തലവനായ AK Jain ന് അവര്‍ കത്ത് അയച്ചു. ധാരാളം യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്ക, Iraq, Mauritius, Qatar, Dubai (United Arab Emirates), Lebanon, Senegal, Turkey തുടങ്ങിയ രാജ്യങ്ങളിലേക്കും അരിപ്പൊടികള്‍ വില്‍ക്കുന്നുണ്ട്.

ആഹാര ഉല്‍പ്പന്നങ്ങളുടെ പരിശോധനയില്‍ നിയമവിരുദ്ധത European Commission Rapid Alert System for Food and Feed (RASFF) കണ്ടെത്തിയതിനെ തുടര്‍ന്ന് അവയെല്ലാം തിരിച്ചുവിളിച്ചു. ജനിതക മാറ്റം വരുത്തിയ ആഹാരം വാണിജ്യപരമായി കൃഷി ചെയ്യാനുള്ള അംഗീകാരം ഇന്‍ഡ്യ ഇതുവരെ കൊടുത്തിട്ടില്ല. എന്നിരുന്നാലും അടഞ്ഞ പാടത്ത് പരീക്ഷമായി വിവിധ ഘട്ടങ്ങളിലുള്ള പല GM അരികളും കൃഷിയിലുണ്ട്. അത്തരത്തിലെ പരീക്ഷണങ്ങള്‍ “മലിനമാക്കലിനും ചോര്‍ച്ചക്കും” കാരണമാകുകയും അത് ഭക്ഷ്യ ശൃംഖലയിലേക്ക് എത്തുകയും ചെയ്യുമെന്ന് Coalition for GM Free India കത്തില്‍ മുന്നറീപ്പ് നല്‍കുന്നു.

— സ്രോതസ്സ് downtoearth.org.in | 19 Oct 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ