പൊതുജനങ്ങളുടെ പണത്തിന്റെ സഹായത്തോടെ കോവിഡ് വാക്സിനുകള്‍ നിര്‍മ്മിച്ച് കുത്തക കാരണം ആകാശം മുട്ടെയുള്ള മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന ലാഭവും നേടുന്ന BioNTech, Moderna, Pfizer നെ People’s Vaccine Alliance ബുധനാഴ്ച അപലപിച്ചു. അതേ സമയം അമേരിക്കയിലെ രണ്ട് കമ്പനികള്‍ തുഛമായ നികുതിയാണ് സര്‍ക്കാരിലടച്ചത്. People’s Vaccine Alliance എന്നത് Oxfam ഉള്‍പ്പടെയുള്ള 75 സംഘങ്ങളുടെ ഒരു കൂട്ടമാണ്. വാക്സിന്‍ സമത്വത്തിന് വേണ്ടി അവര്‍ വാദിക്കുന്നു. ആഗോള ജനത്തിന്റെ 42.4% ന് കോവിഡ്-19 വാക്സിന്റെ ഒരു ഡോസ് കിട്ടിയിട്ടുണ്ട്. ദരിദ്ര രാജ്യങ്ങളിലെ 2% ന് താഴെയുള്ളവര്‍ക്ക് മാത്രമാണ് ഒരു ഡോസ് വാക്സിന്‍ കിട്ടിയത് എന്ന് Our World in Data പറയുന്നു.
Pfizer-BioNTech ഉം Moderna ഉം അവരുടെ വാക്സിനുകളുടെ 90% ഉം വിറ്റത് സമ്പന്ന രാജ്യങ്ങളിലായിരുന്നു എന്ന് Imperial College London ലെ mRNA ശാസ്ത്രജ്ഞരുടെ ഒരു കൂട്ടം നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. അതും സാദ്ധ്യമായ ഉത്പാദന ചിലവിന്റെ 24 മടങ്ങ് ഈടാക്കിയാണ് വില്‍പ്പന നടത്തിയത്. ഈ വാക്സിന്‍ നിര്‍മ്മാണത്തിന് പൊതുജനങ്ങളുടെ $830 കോടി ഡോളര്‍ സഹായം ഉണ്ടായിരുന്നു. ശരിക്കും വാക്സിനുകള്‍ ഒരു ഡോസിന് $1.20 ഡോളര്‍ മാത്രമേ വില വരുകയുള്ളു. വാക്സിനുകള്‍ക്ക് അമിത വില ഈടാക്കുന്നതിന് പുറമേ അമേരിക്കയിലെ കമ്പനികള്‍ മാന്യമായ നികുതി സര്‍ക്കാരിന് കൊടുത്തില്ല. റിക്കോഡ് ലാഭവും coalition charges ഉം ഉണ്ടായിട്ടുമാണിത്.
2021 ന്റെ ആദ്യ പകുതിയില്‍ 7% നിരക്കിലാണ് Moderna അമേരിക്കയില്‍ നികുതി അടച്ചത്. 15% തോതില്‍ Pfizer നികുതി അടച്ചു. അമേരിക്കയിലെ നിയമം അനുസരിച്ച് 21% നിരക്കില്‍ വേണമായിരുന്നു ഇവര്‍ നികുതി അടക്കേണ്ടിയിരുന്നത്. ജര്‍മ്മനിയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ BioNTech ആണ് Pfizer വാക്സിന്റെ കൂട്ട് തയ്യാറാക്കിയത്. അവര്‍ ഉയര്‍ന്ന നികുതി തോതായ 31% ജര്‍മ്മനിയില്‍ കൊടുത്തു. അതേ സമയം അവര്‍ 77% ലാഭമാണ് നേടിയത്.
BioNTech നോട് ചേര്‍ന്നാണ് mRNA വാക്സിന്‍ Pfizer നിര്‍മ്മിച്ചത്. ഈ വര്‍ഷം $1100 കോടി ഡോളറിനാണ് കോവിഡ്-19 വാക്സിനുകള്‍ വിറ്റത്. 2021 ന്റെ അവസാനം ആകുമ്പോഴേക്കും അത് $3350 കോടി ഡോളറിലെത്തുമെന്ന് കരുതുന്നു. വാക്സിനുകളില്‍ നിന്ന് കിട്ടുന്ന ലാഭം 30% ല്‍ കുറവാണെന്ന് കമ്പനി പറയുന്നുവെങ്കിലും, Pfizer ഏതൊക്കെ വിവരങ്ങള്‍ പൊതുവാക്കുന്നു എന്തൊക്കെ സ്വകാര്യമാക്കുന്നു എന്ന് അറിയാത്തതുകൊണ്ട് അത് സ്വതന്ത്രമായി പരിശോധിക്കാന്‍ കഴിയില്ല.
Modernaക്ക് വാക്സിനില്‍ നിന്ന് 69% ലാഭമാണ് കിട്ടിയത് എന്ന് സംഘം കണ്ടെത്തി. ഈ വര്‍ഷം $2000 കോടി ഡോളറിന്റെ വാക്സിന്‍ വില്‍ക്കാം എന്ന് പ്രതീക്ഷിച്ച കമ്പനിക്ക് ഇതിനകം $600 കോടി ഡോളര്‍ വരുമാനം കിട്ടി. അതില്‍ $430 കോടി ഡോളര്‍ ലാഭമാണ്.
— സ്രോതസ്സ് commondreams.org | Sep 16, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.