Charlottesville, Virginia യില്‍ സവര്‍ണ്ണാധിപത്യക്കാര്‍ മാരകമായ “Unite the Right” റാലി നടത്തി നാല് വര്‍ഷത്തിന് ശേഷം അക്രമപ്രവര്‍ത്തി ചെയ്യാനായി നിയമവിരുദ്ധമായ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഫെഡറല്‍ സിവില്‍ വിചാരണക്ക് തുടക്കമായി.
ഓഗസ്റ്റ് 11, 2017 ന് വെറുപ്പിന്റെ വേനലിന്റെ അത്യുന്നതിയില്‍ നൂറുകണക്കിന് സവര്‍ണ്ണാധിപത്യക്കാര്‍ University of Virginia യില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. അവര്‍ തോമസ് ജഫേഴ്സണിന്റെ പ്രതിമക്ക് ചുറ്റും കൂടി നിന്ന് “നിങ്ങള്‍ ഞങ്ങളെ നീക്കം ചെയ്യില്ല,” “യഹുദര്‍ ഞങ്ങളെ നീക്കം ചെയ്യില്ല,” and “വെള്ളക്കാരടെ ജീവന് വിലയുണ്ട്” എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചു.
അടുത്ത ദിവസം Charlottesville നഗര കേന്ദ്രത്തില്‍ നടന്ന Unite the Right റാലിയില്‍ ആയിരക്കണക്കിന് സവര്ണ്ണാധിപത്യക്കാരാണ് അണിനിരന്നത്. അവര്‍ Confederate General ആയ Robert E. Lee യുടെ പ്രതിമ വരെ ജാഥനടത്തി. അതിനെതിരെ പുരോഹിതന്മാര്, വിദ്യാര്‍ത്ഥികള്‍, Black Lives Matter പ്രവര്‍ത്തകര്‍, ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനമായ antifaയുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരുടെ പ്രതിഷേധ ജാഥയും നടന്നു. ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടും പോലീസ് ഒന്നും ചെയ്തില്ല.
ഉച്ചക്ക് 1:45 മണിക്ക് സ്വയം പ്രഖ്യാപിത നവ-നാസിയായ James Alex Fields ഒരുകൂട്ടം വംശീയ വിരുദ്ധ പ്രതിഷേധക്കാരിലേക്ക് തന്റെ കാറ് ഇടിച്ച് കയറ്റി. Heather Heyer എന്ന വ്യക്തി മരിക്കുകയും 35 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. Fields നെ പിന്നീട് ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
പ്രധാന സംഘാടകനായ Jason Kessler ഉം, ചടങ്ങില്‍ സംസാരിച്ച സവര്ണ്ണാധിപത്യവാദിയായ Richard Spencer നും എതിരെ Charlottesville ലെ അക്രമത്തിന്റെ പേരില്‍ സിവില്‍ വിചാരണ തുടങ്ങി.
— സ്രോതസ്സ് democracynow.org | Oct 27, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.