പ്രണയബന്ധങ്ങള്‍ തകരുന്നതിന്റെ വൈകാരിക വേദന സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ അനുഭവിക്കുന്നു എന്ന് ഒരു പഠനത്തില്‍ കണ്ടെത്തി. Lancaster Universityയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. പ്രണയബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ ആദ്യത്തെ “ബിഗ് ഡാറ്റ” വിശകലനമായിരുന്നു അത്. ആശുപത്രിയിലോ കൌണ്‍സിലിങ്ങിലോ എത്തപ്പെടാതെ പുറത്ത് നില്‍ക്കുന്ന ആളുകളുടെ ഏറ്റവും സാധാരണമായ പ്രണയബന്ധ പ്രശ്നങ്ങളുടെ ഒരു മാപ്പ് നിര്‍മ്മിക്കുക എന്നതായിരുന്നു ഈ പഠനത്തിന്റെ ശ്രമം. പ്രണയബന്ധത്തിലെ പ്രശ്നങ്ങളനുഭവിച്ച 1.84 ലക്ഷം ആളുകളുടെ ജനസംഖ്യാപരവും മനശാസ്ത്രപരവുമായ സ്വഭാവങ്ങള്‍ ശേഖരിച്ച് സാധാരണ ഭാഷ പ്രക്രിയ രീതികളുപയോഗിച്ച് സംഘം വിശകലനം ചെയ്തു. അതിന് ശേഷം ഏറ്റവും പൊതുവായ കാര്യങ്ങള്‍ സ്ഥിതിവിവരശാസ്ത്രപരമായി കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. ഏറ്റവും പൊതുവായ കാര്യങ്ങളുടെ ഒരു മാപ്പ് അവര്‍ നിര്‍മ്മിച്ചു.
— സ്രോതസ്സ് Lancaster University | Nov 1, 2021
പ്രണയ നൈരാശ്യത്തിന് ശേഷം കേരളത്തില്‍ ഉണ്ടാകുന്ന അക്രമത്തിന്റെ തുടക്കം ഇവിടെ നിന്നാണ്. പക്ഷെ അത് അക്രമത്തിലെത്തിക്കുന്നത് സിനിമയും ചാനലും വാര്‍ത്തയും വഴി അക്രമത്തിന് മാന്യതയും സാധാരണത്വവും നല്‍കുന്നതുകൊണ്ടാണ്. അതിന് പരിഹാരം സിനിമക്കാര്‍ക്ക് കൊടുക്കുന്ന അമിത പ്രാധാന്യം നിര്‍ത്തുക എന്നതും ചാനലിലൂടെ അക്രമത്തിന്റെ വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുകയുമാണ്. അക്രമത്തെ മഹത്വവര്ക്കരിക്കരുത്, സാമാന്യവല്ക്കരിക്കരുത്.
അനുബന്ധം:
1. മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒരു അപേക്ഷ
2. മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.