ഫേസ്‌ബുക്ക് അവരുടെ കോര്‍പ്പറേറ്റ് പേര് മാറ്റുന്നു. എന്നാല്‍ അവര്‍ കാലാവസ്ഥാ വ്യാജവാര്‍ത്തകളുമായി ഇപ്പോഴും നിസാരമാക്കുകയാണ്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള തെറ്റായതോ തെറ്റിധരിപ്പിക്കുന്നതോ ആയ ഉള്ളടക്കം തടയുന്നതില്‍ പ്ലാറ്റ്ഫോമിന്റെ ഇപ്പോഴത്തെ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല എന്ന് Stop Funding Heat എന്ന സംഘടനയും Real Facebook Oversight Board എന്ന സംഘടനയും ചേര്‍ന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
2021 ജനുവരി മുതല്‍ ആഗസ്റ്റ് വരെ പ്രസിദ്ധപ്പെടുത്തിയ 48,700 പോസ്റ്റുകള്‍ സംഘം വിശകലനം ചെയ്തു. അതില്‍ കാലാവസ്ഥ വ്യജ അവകാശവാദങ്ങള്‍ കൊടുക്കുന്ന 196 ഗ്രൂപ്പുകളും താളുകളും ഉണ്ടായിരുന്നു. 38,925 തെറ്റായ കാലാവസ്ഥ വിവരങ്ങള്‍ അവര്‍ കണ്ടെത്തി. അതില്‍ 3.6% മാത്രമേ ഫേസ്‌ബുക്കിന്റെ ഫാക്റ്റ്-ചെക്കര്‍മാര്‍ കണ്ടെത്തിയുള്ളു. 85% പോസ്റ്റുകള്‍ക്കും പ്ലാറ്റ്ഫോമിന്റെ Climate Science Center ന്റെ ലിങ്കില്ലാത്തവയായിരുന്നു. ലോകത്തെ പ്രമുഖ കാലാവസ്ഥ സംഘടനകളില്‍ നിന്നുള്ള സത്യമായ വിവരങ്ങള്‍ ഫേസ്‌ബുക്ക് ഉപയോക്താക്കളെ അറിയിക്കാനുള്ള സംവിധാനമാണ് ഫേസ്‌ബുക്കിന്റെ Climate Science Center.
അരിച്ച് മാറ്റാത്ത കാലാവസ്ഥ തെറ്റായ വിവരങ്ങള്‍ പ്രതിദിനം 13.6 ലക്ഷം പ്രാവശ്യമാണ് കഴിഞ്ഞ 8 മാസം ആളുകള്‍ കാണ്ടത്. ഫേസ്‌ബുക്കിന്റെ കാലാവസ്ഥ ശാസ്ത്ര വിവര കേന്ദ്രത്തിലേക്കെത്തുന്നതിന്റെ 14 മടങ്ങ് ദര്‍ശനമാണിത്.
— സ്രോതസ്സ് grist.org | Joseph Winters | Nov 04, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.