ഇന്‍ഡ്യയുമായുള്ള റാഫേല്‍ കരാര്‍ ഉറപ്പിക്കാനായി ഒരു ഇടനിലക്കാരന് കുറഞ്ഞത് 75 ലക്ഷം യൂറോ രഹസ്യ കമ്മീഷന് കൊടുക്കാനായി ഫ്രാന്‍സിലെ വിമാന നിര്‍മ്മാതാക്കളായ Dassault Aviation കൃത്രിമമായ invoices ഉപയോഗിച്ചു എന്ന് ഫ്രാന്‍സിലെ അന്വേഷണ ജേണലായ Mediapart പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തുന്നു. ഇന്‍ഡ്യയുമായി 36 Rafale യുദ്ധ വിമാനങ്ങള്‍ നല്‍കാനുള്ള Rs 59,000-കോടി രൂപയുടെ കരാറിലെ പക്ഷപാതം അന്വേഷിക്കാനും അഴിമതി സംശയിക്കുന്നതിനാലും ഒരു ഉന്നത sensitive ജുഡീഷ്യല്‍ അന്വേഷണത്തിന് ഒരു ജഡ്ജിയെ വെച്ചു എന്ന് ജൂലൈയില്‍ Mediapart റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സെപ്റ്റംബര്‍ 23, 2016 ന് ആണ് NDA സര്‍ക്കാര്‍ Rs 59,000-കോടി രൂപയുടെ കരാര്‍ ഒപ്പുവെച്ചത്. UPA സര്‍ക്കാരിന്റെ കാലത്ത് 126 Medium Multi-Role Combat Aircraft (MMRCA) വാങ്ങാനായി 7 വര്‍ഷം നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷമാണ് ഈ കരാര്‍ നടപ്പായത്. ഓരോ വിമാനവും സര്‍ക്കാര്‍ Rs 1,670 കോടി രൂപക്കാണ് വാങ്ങുന്നത്. UPA സര്‍ക്കാരിന്റെ കാലത്ത് MMRCA ന് വേണ്ടി Rs 526 കോടി രൂപക്കായിരുന്നു ചര്‍ച്ചകള്‍ തീര്പ്പിലെത്തിയത്.
— സ്രോതസ്സ് newsclick.in | 08 Nov 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.