ഫേസ്‌ബുക്കിന്റെ വിദ്വേഷ പ്രസംഗ നിയമങ്ങള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയവുമായി സംഘര്‍ഷത്തില്‍

ഫേസ്‌ബുക്ക് പോസ്റ്റുകളിലും പൊതു വേദികളിലും ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാരനായ T. Raja Singh റോഹിംഗന്‍ മുസ്ലീങ്ങളേയും, ഇന്‍ഡ്യന്‍ മുസ്ലീങ്ങളേയും, പള്ളികളേയും മോശമായി പരാമര്‍ശിച്ചു അക്രമത്തിന് ആഹ്വാനം ചെയ്തു.

പ്ലാറ്റ്‌ഫോമിലെ ക്രമസമാധാനം പരിശോധിക്കുന്ന Facebook Inc. ന്റെ ജോലിക്കാര്‍ ഇത് കണ്ടുകൊണ്ടിരിന്നു. കമ്പനിയുടെ വിദ്വേഷ പ്രസംഗ നിയമങ്ങള്‍ Singh ലംഘിച്ചില്ല എന്ന് ഈ വര്‍ഷം മാര്‍ച്ച് അവസാനം അവര്‍ സംഗ്രഹിച്ചു. എന്നാല്‍ അത് അപകടകരമാണെന്ന സ്ഥാനം കൊടുത്തു. ഒരു വ്യക്തിയെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാനുള്ള സ്ഥിതിയാണെന്ന് ഇപ്പോഴത്തേയും മുമ്പത്തേയും ഫേസ്‌ബുക്ക് ജോലിക്കാര്‍ അതിനെക്കുറിച്ച് പറഞ്ഞു.

[ബ്രിട്ടീഷ് ഭരണത്തിന് ശേഷം തുടങ്ങിയ] വംശീയ കലാപത്തിന്റെ ഇന്‍ഡ്യയിലെ ചരിത്രത്തിന്റേയും അടുത്തകാലത്തെ മതപരമായ സമ്മര്‍ദ്ദങ്ങളുടേയും അടിസ്ഥാനത്തില്‍ അയാളുടെ വാചാടോപം ശരിക്കുള്ള അക്രമത്തിലേക്ക് നയിക്കും എന്ന് അവര്‍ വാദിക്കുന്നു. ലോകം മൊത്തമുള്ള കമ്പനിയുടെ പ്ലാറ്റ്ഫോമില്‍ നിന്ന് അയാളെ പൂര്‍ണ്ണമായും നിരോധിക്കണം എന്നാണ് ഇപ്പോഴത്തേയും മുമ്പത്തേയും ജോലിക്കാരുടെ ആവശ്യം. അമേരിക്കയില്‍ റേഡിയോ നടത്തുന്ന Alex Jones, Nation of Islam നേതാവ് Louis Farrakhan, ധാരാളം സവര്‍ണ്ണാധിപത്യ സംഘടനകള്‍ തുടങ്ങിയവരെ നിരോധിച്ചത് പോലുള്ള നടപടി വേണം.

എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹിന്ദു ദേശീയവാദി പാര്‍ട്ടിയുടെ അംഗമായ സിംഗ് ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും സജീവമാണ്. അവിടെ അയാള്‍ക്ക് ലക്ഷക്കണക്കിന് അനുയായികളുണ്ട്. വിദ്വേഷ പ്രസംഗ നിയമങ്ങള്‍ സിംഗിന് എതിരെ പ്രയോഗിക്കുന്നത് എതിരാണ് രാജ്യത്തെ കമ്പനിയുടെ ഉന്നത public-policy executive ആയ Ankhi Das. മൂന്ന് മറ്റ് ഹിന്ദു ദേശീയവാദി വ്യക്തികളേയും ഗ്രൂപ്പുകളേയും അക്രമം പ്രചരിപ്പിക്കുന്നതിനും പങ്കെടുക്കുന്നതിനും ആഭ്യന്തരമായി അടയാളപ്പെടുത്തിയിട്ടുണ്ട് എന്ന് ഇപ്പോഴത്തേയും മുമ്പത്തേയും ജോലിക്കാര്‍ പറയുന്നു.

മോഡിയുടെ പാര്‍ട്ടിയിലെ രാഷ്ട്രീയക്കാര്‍ ചെയ്യുന്ന നിയമ ലംഘനങ്ങളെ ശിക്ഷിക്കുന്നത് കമ്പനിയുടെ രാജ്യത്തെ ബിസിനസ് ലക്ഷ്യങ്ങള്‍ക്ക് ദോഷമുണ്ടാക്കും എന്ന് ഫേസ്‌ബുക്കിന് വേണ്ടി ഇന്‍ഡ്യാ സര്‍ക്കിനെ സ്വാധീക്കുന്ന ജോലിയും ഉള്ള Ms. Das ജോലിക്കാരോട് പറഞ്ഞു എന്ന് ഇപ്പോഴത്തേയും മുമ്പത്തേയും ജോലിക്കാര്‍ പറഞ്ഞു. ഫേസ്ബുക്കിന്റെ ഉപയോക്താക്കളുടെ എണ്ണത്തില്‍ ലോക കമ്പോളത്തില്‍ ഇന്‍ഡ്യയാണ് ഏറ്റവും വലുത്.

ലോകം മൊത്തം പ്രസിദ്ധപ്പെടുത്തുന്ന ഉള്ളടക്കത്തിന്റെ വ്യാപ്തികാരണം വിദ്വേഷ പ്രസംഗം തടയുന്നതില്‍ ഫേസ്‌ബുക്ക് വലിയ വെല്ലുവിളികളെയാണ് നേരിടുന്നത്. ഇന്‍ഡ്യയിലെ പ്രധാന ഹിന്ദു ദേശീയവാദികളില്‍ അവരുടെ വിദ്വേഷപ്രസംഗ നിയമം പ്രയോഗിക്കുന്നതില്‍ രാഷ്ട്രീയ പരിഗണയും കടന്നുവരുന്നു എന്ന് കാണാം.

“ഒരു നയ സംഘമാണ് പ്ലാറ്റ്ഫോമിലെ നിയമങ്ങള്‍ക്കുത്തരവാദികളും അതേ സമയം സര്‍ക്കാരുകളെ സന്തുഷ്ടരായി നിര്‍ത്തുന്നതും എന്നതാണ് ഫേസ്‌ബുക്കിന്റെ കേന്ദ്ര പ്രശ്നം,” ഫേസ്‌ബുക്കിന്റെ മുമ്പത്തെ പ്രധാന സുരക്ഷാ ഉദ്യോഗസ്ഥനും Stanford Universityയുടെ Internet Observatoryയുടെ ഇപ്പോഴത്തെ തലവനും ആയ Alex Stamos പറഞ്ഞു. അമേരിക്കയില്‍ ഫേസ്‌ബുക്ക് ഉണ്ടാക്കുന്ന വിഭാഗീയതക്ക് കുറവ് കൊണ്ടുവരാനുള്ള ഇന്റര്‍നെറ്റിന്റെ ശ്രമത്തെ ഫേസ്‌ബുക്കിന്റെ ഉദ്യോഗസ്ഥര്‍ തടയുന്നു എന്നതിനെക്കുറിച്ചുള്ള Wall Street Journal ന്റെ ലേഖനത്തെ ആണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഫേസ്‌ബുക്കിന്റെ public-policy വകുപ്പില്‍ ജോലി ചെയ്തിരുന്ന ആളുകളും Stamos ന്റെ അഭിപ്രായത്തോട് യോജിക്കുന്നു.

എങ്ങനെയാണ് ഫേസ്‌ബുക്കിന്റെ നയങ്ങളുടെ ഉള്ളടക്കം, രാഷ്ട്രീയ പക്ഷപാതിത്വ ആരോപണം നിരന്തരം നേരിടുന്ന അമേരിക്കയില്‍ ഒരു പ്രധാന പ്രശ്നമായത്. വിദ്വേഷ ഉള്ളടക്കത്തെ കൈകാര്യചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില ഉന്നത പരസ്യക്കാര്‍ അടുത്തകാലത്ത് ഫേസ്‌ബുക്ക് ബഹിഷ്കരിക്കുകയുണ്ടായി. ലോകത്തൊരിടത്തും അക്രമം ഉണ്ടാക്കാനായി തങ്ങളുടെ platforms ഉപയോഗിക്കാനുള്ള ശ്രമത്തെ ഒരിക്കലും അനുവദിച്ച് തരില്ല എന്ന് ഫേസ്‌ബുക്ക് പറഞ്ഞു. അക്രമമുണ്ടാക്കുകയോ ജനാധിപത്യ പ്രക്രിയയില്‍ ഇടപെടുകയോ ചെയ്യാനായി തങ്ങളുടെ platform ഉപയോഗിക്കാന്‍ അനുവദിക്കുകയില്ലെന്ന് Chief Executive ആയ Mark Zuckerberg അമേരിക്കയിലെ ജോലിക്കാര്‍ക്കും പരസ്യക്കാര്‍ക്കും വീണ്ടും ഉറപ്പ് നല്‍കി.

“രാഷ്ട്രീയക്കാര്‍ പറയുന്നതെന്താണെന്ന് ആളുകള്‍ അറിയണം. അവിടെ അതിരുകളുണ്ട്. ഞങ്ങള്‍ അത് നടപ്പാക്കും,” പ്രസിഡന്റ് ട്രമ്പിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മെയില്‍ Zuckerberg മറുപടി പറഞ്ഞു.

Mr. Singh ന് വേണ്ടിയുള്ള Ms. Das ന്റെ ഇടപെടല്‍, മോഡിയുടെ ഭാരതീയ ജനതാ പാര്‍ട്ടിക്കും ഹിന്ദു മതവാദികള്‍ക്കും വേണ്ടി ഫേസ്‍ബുക്ക് ചെയ്യുന്ന favoritism ന്റെ ഒരു വിശാലമായ മാതൃകയാണ് എന്ന് മുമ്പത്തേയും ഇപ്പോഴത്തേയും ജോലിക്കാര്‍ പറഞ്ഞു.

Mr. Singh നെ അപകടകാരിയായ വ്യക്തി എന്ന് മുദ്രകുത്തുന്നത് വഴിയുണ്ടാകുന്ന രാഷ്ട്രീയ fallout നെ കുറിച്ച് Ms. Das വ്യാകുലതകളുയര്‍ത്തി എന്ന് ഒരു ഫേസ്‍ബുക്ക് വക്താവ് ആയ Andy Stone സമ്മതിച്ചു. എന്നാല്‍ Mr. Singh നെ പ്ലാറ്റ്ഫോമില്‍ നിലനിര്‍ത്താനുള്ള കമ്പനിയുടെ തീരുമാനത്തിലെ ഏക ഘടകം അവരുടെ എതിര്‍പ്പ് മാത്രമായിരുന്നില്ല. തടയല്‍ നീതീകരമാണോ എന്നത് ഫേസ്‍ബുക്ക് ഇപ്പോഴും പരിഗണിക്കുന്നതേയുള്ളു.

“വ്യക്തികളുടെ രാഷ്ട്രീയ സ്ഥാനമോ, രാഷ്ട്രീയ പാര്‍ട്ടി അംഗത്വമോ പരിഗണിക്കാതെ” വിദ്വേഷ പ്രസംഗത്തേയും അക്രമത്തേയും ആഗോളമായി ഫേസ്‍ബുക്ക് തടയുന്നുണ്ടെന്ന് വക്താവ് പറയുന്നു. ന്യൂ ഡല്‍ഹിയില്‍ ഈ വര്‍‍ഷം നടന്ന മാരകമായ പ്രതിഷേധങ്ങളില്‍ അക്രമത്തെ പുകഴ്ത്തിയ ഉള്ളടക്കങ്ങള്‍ അവര്‍ നീക്കം ചെയ്തിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ms. Das ഓ Mr. Singh ഓ Singh ന്റെ പാര്‍ട്ടിയുടെ വക്താവോ ഒരു മറുപടിയും ചോദ്യങ്ങള്‍ക്ക് നല്‍കിയിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു വക്താവ് അഭിപ്രായം പറയുന്നത് വിസമ്മതിച്ചു.‌

പ്രധാന കമ്പോളങ്ങളിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ നയങ്ങള്‍ ഫേസ്‍ബുക്ക് സ്വീകരിക്കാറുണ്ട്. അമേരിക്കയിലേയും മറ്റുള്ളടങ്ങളിലേയും ശക്തമായ വിദ്വേഷപ്രസംഗ നിയമങ്ങള്‍ ജര്‍മ്മനിയില്‍ ഫേസ്‍ബുക്ക് സ്വീകരിക്കുന്നു. ഏഷ്യയിലെ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായ സിംഗപ്പൂരില്‍, സര്‍ക്കാര്‍ തെറ്റെന്ന് പറഞ്ഞ വാര്‍ത്തകള്‍ക്ക് “തിരുത്തല്‍ നോട്ടീസ്” കൂട്ടിച്ചേര്‍ക്കാമെന്ന് അവര്‍ സമ്മതിച്ചു.
ഫേസ്‌ബുക്കിന്റെ പ്രാദേശിക സെര്‍വ്വറുകളില്‍ സര്‍ക്കാര്‍ കുഴപ്പമുണ്ടാക്കി സൈറ്റ് ഇഴയുന്ന മട്ടിലാക്കുന്നത് നിര്‍ത്താമെന്ന ഉറപ്പിന് മേല്‍ സര്‍ക്കാര്‍ നിയമവിരുദ്ധമെന്ന് മുദ്രകുത്തിയ വിയറ്റ്നാമില്‍ വിമതരുടെ രാഷ്ട്രീയ ഉള്ളടക്കം ലഭ്യമാക്കുന്നത് നിയന്ത്രിക്കാന്‍ ഫേസ്‍ബുക്ക് സമ്മതിച്ചു.

ഫേസ്‌ബുക്കിന് മര്‍മ്മപ്രധാനമായ ഒരു കമ്പോളമാണ് ഇന്‍ഡ്യ. 100 കോടിയിലധികം ജനസംഖ്യയുള്ള വേറെയുള്ള ഏക രാജ്യമായ ചൈനയില്‍ അവരെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നില്ല. മറ്റേതൊരു രാജ്യത്തേക്കാളും ഏറ്റവും കൂടുതല്‍ Facebook, WhatsApp ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്‍ഡ്യ. ഇവിടെ അവര്‍ പണമടക്കല്‍, encryption, ഉല്‍പ്പന്നങ്ങളെ ഒന്നിപ്പിക്കുന്നത് തുടങ്ങിയ പല പദ്ധതികളും ഫേസ്‌ബുക്കിവിടെ നടപ്പാക്കി. ഇന്‍ഡ്യയിലെ ടെലികോം കമ്പനികളുമായി ചേര്‍ന്ന് പുതിയ പങ്കാളിത്തമുണ്ടാക്കുന്നതില്‍ $570 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. അവരുടെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.

ചൈനയുമായുള്ള സംഘര്‍ഷത്തിനിടക്ക് ജൂണില്‍ ഇന്‍ഡ്യ TikTok നിരോധിച്ചു. ഇന്‍ഡ്യയിലെ നിയന്ത്രണാധികരികളില്‍ നിന്ന് എതിര്‍പ്പ് ഫേസ്‌ബുക്കിനും നേരിടേണ്ടതായി വന്നിട്ടുണ്ട്.

സൌജന്യമായ, ഫേസ്‌ബുക്ക് അടിസ്ഥനത്തിലെ “Free Basics” എന്ന് വിളിക്കുന്ന ആശയവിനിമയ സേവനം നെറ്റ് നിഷ്പക്ഷത ലംഘിക്കുന്നു എന്ന കാരണത്താല്‍ 2016 ല്‍ തടയപ്പെട്ടു. ഇന്റര്‍നെറ്റിലെ എല്ലാ ഗതാഗതവും ഒരേ പോലെ പരിഗണിക്കണം എന്നതാണ് നെറ്റ് നിഷ്പക്ഷത. WhatsApp അടിസ്ഥാനത്തിലെ പണമടക്കല്‍ സംവിധാനത്തേയും സര്‍ക്കാരിന്റെ അനുമതിക്കായി രണ്ട് വര്‍ഷമായി തടഞ്ഞിരിക്കുകയാണ്.

2011 ല്‍ ആണ് Ms. Das ഫേസ്‌ബുക്കില്‍ ചേരുന്നത്. ഇന്‍ഡ്യയുടേയും തെക്ക്, മദ്ധ്യ ഏഷ്യയുടേയും പൊതു-നയ നേതൃത്വം ആയ അവര്‍, ഏത് ഉള്ളടക്കം പ്ലാറ്റ്ഫോമില്‍ അനുവദിക്കണമം എന്നത് തീരുമാനിക്കുന്ന സംഘത്തിന്റെ മേല്‍നോട്ടം വഹിക്കുന്നു എന്ന് മുമ്പത്തെ ഒരു ജോലിക്കാരന്‍ പറയുന്നു.

മുസ്ലീങ്ങള്‍ മനപ്പൂര്‍വ്വം കൊറോണവൈറസ് പരത്തുന്നു, രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്നു, ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കാനായി “ലൌ ജിഹാദ്” നടനത്തുന്നു എന്ന് തുടങ്ങിയ ഉള്ളടക്കങ്ങള്‍ BJP രാഷ്ട്രീയക്കാര്‍ പോസ്റ്റ് ചെയ്തതിനെതിരെ ആ സംഘം ഒരു പ്രവര്‍ത്തിയും ചെയ്തില്ല എന്ന് മുമ്പത്തെ ഒരു ജോലിക്കാരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ BJPക്ക് അനുകൂലമായ ഇടപെടല്‍ ആണ് മിസ് ദാസ് നടത്തിയത് എന്ന് ഇപ്പോഴത്തേയും മുമ്പത്തേയും ജോലിക്കാര്‍ പറയുന്നു.

പാകിസ്ഥാന്‍ സൈന്യം, BJPയുടെ പ്രധാന എതിരാളികളായ കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവരടുെ ഔദ്യോഗികമല്ലാത്ത താളുകള്‍ നീക്കം ചെയ്തു എന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇന്‍ഡ്യയില്‍ പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്‌ബുക്ക് പ്രഖ്യാപിച്ചു. എന്നാല്‍ BJPയോട് ബന്ധപ്പെട്ട വ്യാജവാര്‍ത്ത താളുകള്‍ തുറന്ന് പറയുകയോ നീക്കം ചെയ്യുകയോ ചെയ്തില്ല. കാരണം ദാസ് ഇടപെട്ടു എന്ന് മുമ്പത്തെ ഫേസ്‌ബുക്ക് ജോലിക്കാര്‍ പറയുന്നു.

2017
2017 ല്‍ ഫേസ്‌ബുക്കിന്റെ തള്ളവിരല്‍ ലോഗോയെക്കുറിച്ച് ദാസ് എഴുതിയ പ്രബന്ധത്തില്‍ മോഡിയെ പുകഴ്ത്തുന്നുണ്ട്. അദ്ദേഹത്തിന്റെ വെബ് സൈറ്റുലും മൊബൈല്‍ ആപ്പിലും പ്രാധാന്യത്തോടെ അത് കൊടുത്തു.

മുമ്പത്തെ രാഷ്ട്രീയ ഉദ്യോഗസ്ഥന്റെ ഒരു പോസ്റ്റ് ദാസ് അവരുടെ സ്വന്തം ഫേസ്‌ബുക്ക് താളില്‍ പങ്കുവെച്ചു. അതില്‍ പറയുന്നത്, താന്‍ ഒരു മുസ്ലീമാണെന്നും ഇന്‍ഡ്യയിലെ മുസ്ലീമുകള്‍ ഒരു “degenerate സമൂഹമാണെന്നും” അവരില്‍ നിന്ന് “മതത്തിന്റെ ശുദ്ധകയും ശരിയത്ത് നിയമത്തിന്റെ നടപ്പാക്കലും അല്ലാതെ ഒന്നും പ്രതീക്ഷിക്കാനാവില്ല” എന്നും എഴുതിയിരുന്നു.

“ഇന്‍ഡ്യയോട് മൊത്തം സംസാരിച്ചത് പോലെ” ആ പോസ്റ്റ് “കഴിഞ്ഞ ദിവസം എന്നോട് സംസാരിച്ചു” എന്ന് ദാസ് എഴുതി.

മുസ്ലീം വിരുദ്ധ വാചാടോപത്താലും, ജാഗ്രതയുള്ളവരുടെ സൈന്യത്തെ ഉപയോഗിച്ച് “രാജ്യ ദ്രോഹികളെ” വേട്ടയാടാനുള്ള പ്രസിദ്ധപ്പെടുത്തയ ശ്രമത്താലും BJP യുടെ സംസ്ഥാന ജനപ്രതിനിധിയായ Mr. Singh ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

അയാള്‍ ഫേസ്‌ബുക്ക് ഉപയോഗിച്ചു. അവിടെ അയാളുടെ താളും അതിനെ പിന്‍തുടരുന്ന നാല് ലക്ഷം പേരും പശുവിനെ കൊല്ലുന്ന മുസ്ലീങ്ങളെ അതുപോലെ കൊല്ലണമെന്ന് പറയുന്നു. ഉറയില്‍ നിന്നൂരിയ വാളുമായുള്ള തന്റെ ഒരു ഫോട്ടോ അയാള്‍ പോസ്റ്റ് ചെയ്തു. മുസ്ലീങ്ങള്‍ക്കെതിരെ നിയമവ്യവസ്ഥക്ക് പുറത്തുള്ള പ്രവര്‍ത്തികള്‍ ചെയ്തെങ്കിലേ ഹിന്ദുക്കള്‍ക്ക് നിലനില്‍ക്കാനാകൂ എന്നും അതിനോടൊപ്പം എഴുതിയിരുന്നു.

ഫേസ്‌ബുക്കിന്റെ “അപകടകരമായ വ്യക്തികളും സംഘടനകളും” എന്ന നയം അനുസരിച്ച് അയാളെ സ്ഥിരമായി നിരോധിക്കുന്നതില്‍ ജനപ്രതിനിധികളുടെ വാചാടോപം warranted എന്ന് ഫേസ്‌ബുക്കിന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍ സംഗ്രഹിക്കുന്നു. Richard Spencer നെ പോലെ അമേരിക്കയിലെ സവര്‍ണ്ണാധിപത്യക്കാരില്‍ പ്രയോഗിച്ച ആ നയം കമ്പനിയുടെ ഏറ്റവും കഠിനമായ ശിക്ഷയായ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കുന്നതില്‍ ഫലിച്ചു.

സിംഗിന്റെ പോസ്റ്റുകളെക്കുറിച്ച് ജേണല്‍ ചോദിച്ചതിന് ശേഷം ചില പോസ്റ്റുകള്‍ ഫേസ്‌ബുക്ക് നശിപ്പിച്ചു. നീല അടയാള ബാഡ്ജുള്ള ഔദ്യോഗിക, ഉറപ്പാക്കിയ അകൌണ്ട് സിംഗിന് ഇനി ഉണ്ടാവില്ല എന്ന് അവര്‍ പറഞ്ഞു.

മറ്റൊരു BJP ജനപ്രതിനിധി, പാര്‍ളമെന്റ് അംഗമായ Anantkumar Hegde ഉപന്യാസങ്ങളും കാര്‍ട്ടൂണുകളും അയാളുടെ ഫേസ്‌ബുക്ക് താളില്‍ പ്രസിദ്ധപ്പെടുത്തി. “കൊറോണ ജിഹാദ്” എന്ന ഗൂഢാലോചന വഴി രാജ്യത്ത് കോവിഡ്-19 വ്യാപിപ്പിക്കുകയാണെന്ന് അതില്‍ അയാള്‍ എഴുതി. അത്തരത്തിലെ ആരോപണങ്ങള്‍ ഫേസ്‌ബുക്കിന്റെ വിദ്വേഷ പ്രസംഗ നിയമങ്ങളുടെ നേരിട്ടുള്ള ലംഘനമാണെന്ന് മനുഷ്യാവകാശ സംഘങ്ങള്‍ പറയുന്നു. മതം പോലുള്ള സംരക്ഷിത സ്വഭാവങ്ങള്‍ അടിസ്ഥാനമായി ആളുകളെ നേരിട്ട് ആക്രമിക്കുന്നതിനെ തടയുന്ന നിയമങ്ങളാണവ. ഇന്‍ഡ്യയിലെ മുസ്ലീങ്ങളെ ആക്രമിക്കുന്ന അത്തരം പോസ്റ്റുകളെ ട്വിറ്റര്‍ വിദ്വേഷ പ്രസംഗമായി ആണ് designated.

അത്തരം പോസ്റ്റുകള്‍ കാരണം Mr. Hegdeയുടെ അകൌണ്ട് ട്വിറ്റര്‍ തടഞ്ഞുവെച്ചു. കമ്പനി അതിനെക്കുറിച്ച് ഒരു അന്വേഷണം ആരംഭിക്കുകയും ചെയ്തു. അയാളുടെ കൊറോണ ജിഹാദ് പോസ്റ്റുകളെക്കുറിച്ച് കമ്പനിയുടെ അഭിപ്രായം Journal ചോദിക്കുന്നത് വരെ ഫേസ്‌ബുക്ക് ഒരു നടപടിയും അതിന് മേലെ എടുത്തില്ല. അതില്‍ ചിലത് ഫേസ്‌ബുക്ക് നീക്കം ചെയ്തു. അഭിപ്രായം പറയണമെന്ന് ആവശ്യത്തേട് ഹെഗ്ഡെ പ്രതികരിച്ചില്ല.

ഫെബ്രുവരിയില്‍ മുമ്പത്തെ BJP ജനപ്രതിനിധി Kapil Mishra ഒരു പ്രസംഗം നടത്തി. മുസ്ലീങ്ങളെ ഒഴുവാക്കുന്ന പൌരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ തുടച്ചുനീക്കിയില്ലെങ്കില്‍ അയാളുടെ അണികള്‍ ശക്തി ഉപയോഗിച്ച് അത് ചെയ്യും എന്ന് പോലീസിനുള്ള ഒരു മുന്നറീപ്പായിരുന്നു അത്.

ഫേസ്‌ബുക്കില്‍ പ്രസിദ്ധപ്പെടുത്തിയ ആ വീഡിയോ സന്ദേശം പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകം കലാപം പൊട്ടിപ്പുറപ്പെടുകയും ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. കൂടുതല്‍ ഇരകളും മുസ്ലീങ്ങളായിരുന്നു. ഫേസ്‌ബുക്കിന്റെ വാട്ട്സ്ആപ്പ് വഴിയായിരുന്നു ചില കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തത് എന്ന് കോടതിയില്‍ പോലീസ് കൊടുത്ത രേഖകളില്‍ നിന്നും ഇന്‍ഡ്യയിലെ പത്രങ്ങളില്‍ നിന്നും അറിയാം.

ജൂണില്‍ നടന്ന ജോലിക്കാരുടെ യോഗത്തില്‍ സുക്കര്‍ബര്‍ഗ്, മിശ്രയുടെ പോസ്റ്റിനെക്കുറിച്ച് പേര് പറയാതെ പരാമര്‍ശിക്കുന്നുണ്ട്. രാഷ്ട്രീയക്കാരുടെ ഇത്തരത്തിലെ സ്വഭാവം പ്ലാറ്റ്ഫോമില്‍ വെച്ചുപൊറുപ്പിക്കില്ല എന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു. ആ വീഡിയോ പോസ്റ്റ് കമ്പനി നീക്കം ചെയ്തിരുന്നു.

ഫേസ്‌ബുക്ക് ആ വീഡിയോ നീക്കം ചെയ്തു എന്ന് Mr. Mishra സമ്മതിച്ചു. അത് അക്രമത്തിന് ആഹ്വാനം ചെയ്തില്ല എന്നാണ് അയാള്‍ പറയുന്നത്. തന്റെ പോസ്റ്റുകള്‍ വിദ്വേഷ പ്രസംഗം അല്ലെന്നും BJPക്ക് ഫേസ്‌ബുക്കില്‍ നിന്നും മുന്‍ഗണനാപരമായ പരിഗണന കിട്ടിയിട്ടില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

മിശ്രയുടെ പോസ്റ്റുകളെക്കുറിച്ച് ജേണല്‍ ഫേസ്‌ബുക്കിനോട് അഭിപ്രായം ചോദിച്ചതിന് ശേഷം അവര്‍ ചില പോസ്റ്റുകള്‍ നീക്കം ചെയ്തു.

ഫേസ്‌ബുക്കിന്റെ വിശകലന ഉപകരണമായ CrowdTangle ല്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നത് പ്രകാരം ആ പ്രസംഗത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം രണ്ട് മാസത്തില്‍ മിശ്രയുടെ ഫേസ്‌ബുക്ക് താളിലേക്കുള്ള ഇടപെടല്‍ കുറച്ച് ലക്ഷം ഇടപെടലില്‍ നിന്ന് 25 ലക്ഷത്തിലധികം ഇടപെടലിലേക്ക് വളര്‍ന്നു.

— സ്രോതസ്സ് wsj.com | Newley Purnell, Jeff Horwitz | Aug 14, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )