വിഢിത്തത്തെക്കുറിച്ച് നാസി കാലത്തെ എതിര്‍പ്പുകാരന്റെ പ്രതികരണങ്ങള്‍

ഭാരതീയ ജനതാ പാര്‍ട്ടിയുടെ 7.5 വര്‍ഷക്കാലത്തെ ഭരണം ഇന്‍ഡ്യയുടെ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കി, അവളുടെ സാമൂഹ്യ പരവതാനി ജീര്‍ണ്ണിച്ചു, രാജ്യങ്ങളുടെ കൂട്ടത്തില്‍ അവളുടെ നില്‍പ്പിനെ ചെറുതാക്കി.

എന്നിട്ടും നമ്മുടെ അയല്‍ക്കൂട്ടങ്ങളിലും, തൊഴില്‍സ്ഥലത്തും, കുടുംബങ്ങളിലും, സുഹൃദ്‌വലയങ്ങളിലും അതിന്റെ നേരെ എതിര്‍ വിശ്വാസമാണുള്ളത്. അത്തരത്തിലൊന്ന് എങ്ങനെ സംഭവിക്കും എന്ന് നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ടാവും.

76 വര്‍ഷം മുമ്പ് നാസികളെ എതിര്‍ത്ത Dietrich Bonhoeffer എന്ന ജര്‍മ്മന്‍ ചിന്തകനും സമാനമായി അത്ഭുതപ്പെട്ടിരുന്നു. Gutenberg, Goethe, Beethoven തുടങ്ങിയവരെ സംഭാവന ചെയ്ത ഒരു രാജ്യം എങ്ങനെ ഹിറ്റ്‌ലറെ പോലുള്ള ഒരു ഭ്രാന്തനെ സ്വീകരിക്കുന്നു? അത് വളരെ ദീര്‍ഘമായതും കഠിനമായും ആണെന്ന് Bonhoeffer കരുതി. യഹൂദര്‍ക്കെതിരെ ആഴത്തിലുള്ള, രഹസ്യമായ വിദ്വേഷം അവസാനം പുറത്ത് വന്നു. അതോ സാധാരണ ജര്‍മ്മന്‍കാര്‍ ഗീബല്‍സിന്റെ പ്രചാരവേല യന്ത്രത്തിന്റെ ഇരകളായോ? അതോ രണ്ടിന്റേയും കൂടിച്ചേരലോ?

മൂന്നാം റൈക്കിനോടുള്ള എതിര്‍പ്പ് കാരണം Bonhoeffer നെ ജയിലില്‍ അടച്ചു. അവസാനം വധശിക്ഷ നടപ്പാക്കി. ജയിലറയില്‍ വെച്ച് അദ്ദേഹം അദ്ദേഹത്തിന്റെ ചിന്തകള്‍ എഴുതി വെച്ചു. ആ ലേഖനത്തെ വിഢിത്തത്തെക്കുറി്ച്ച് (On Stupidity) എന്ന് വിളിക്കുന്നു. അതില്‍ അദ്ദേഹം പറയുന്നു:

“വിദ്വേഷത്തേക്കാള്‍ നന്മയുടെ ഏറ്റവും അപകടകാരിയായ ശത്രു വിഢിത്തമാണ്. തിന്മക്കെതിരെ ആളുകള്‍ പ്രതിഷേധിച്ചേക്കാം… (എന്നാല്‍) വിഢിത്തത്തിനെതിരെ നാം ഒരു പ്രതിരോധവും ഇല്ലാത്തവരാണ്. ബധിര കര്‍ണ്ണങ്ങളിലാണ് കാരണങ്ങള്‍ പതിക്കുന്നത്. യാഥാര്‍ത്ഥ്യം അനിഷേധ്യമാകുമ്പോള്‍ അവയെ നിസ്സാരമായത്, യാദൃശ്ചികമായത് എന്ന് പറഞ്ഞ് തള്ളിമാറ്റുന്നു.”

വ്യാജ വാട്ട്സാപ്പിനെ എതിര്‍ക്കാനായി സത്യവും യുക്തിയും ഉപയോഗിച്ച ഏതൊരാളും ദുഖത്തോടെയത് സമ്മതിക്കും. മോഡിക്ക് പാകിസ്ഥാനെ നിരീക്ഷിക്കാനായി സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയില്‍ ദീര്‍ഘദൂരം കാണാവുന്ന ദൂരദര്‍ശിനിയില്ല എന്നോ നെഹ്രുവിന്റെ അപ്പുപ്പന്‍ Jamuna Nahar ലെ Ghiyasuddin Ghazi അല്ലെന്നോ പോലുള്ള “കിട്ടിയത്പോലെ പങ്കുവെക്കുന്ന” സന്ദേശം അയക്കുന്നയാളിനെ വിശ്വസിപ്പിക്കാന്‍ എത്രത്തോളും നിങ്ങള്‍ ശ്രമിച്ചാലും പരാജയപ്പെടും.

വിഢിത്തവും അധാര്‍മ്മികതയും തമ്മിലുള്ള പ്രധാനപ്പെട്ട ഒരു ബന്ധം Bonhoeffer അദ്ദേഹത്തിന്റെ പ്രബന്ധത്തില്‍ പറയുന്നു. “ബൌദ്ധികമായ കുഴപ്പം കൊണ്ടല്ല വിഢിത്തമുണ്ടാകുന്നത്. പകരം ധാര്‍മ്മികതയുടെ കുഴപ്പം കൊണ്ടാണ്. ഈ മനുഷ്യര്‍ സവിശേഷമായി ഊര്‍ജ്ജസ്വലരായ ബുദ്ധിജീവികണ് എന്നിട്ടും വിഢികളാണ്. മറ്റുള്ളവര്‍ ബൌദ്ധികമായി മങ്ങിയവരും അതേസമയം വിഢികളും ആണ്.”

നരേന്ദ്ര മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം ഒരു പ്രധാന ഉദാഹരണമാണ്. മിക്ക ആളുകളും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരായിരുന്നില്ല. എന്നിട്ടും ഈ നിയമങ്ങളെക്കുറിച്ചും ഇന്‍ഡ്യയിലെ കര്‍ഷ സമൂഹത്തെ അത് എങ്ങനെ അപകടകരമായി ബാധിക്കും എന്നതിന്റെ ആഴത്തിലുളുള്ള അറിവ് അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഈ നിയമങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല എന്നാണ് ഉന്നത വിദ്യാഭ്യാസമുള്ള, MBA-ധാരികളായ കോര്‍പ്പറേറ്റ് പ്രമുഖര്‍‌ കണ്ടത്. അവര്‍ ശ്രദ്ധ കൊടുതത്തത് അവരുടെ സ്വന്തം ലാഭത്തിനാണ്. ദശലക്ഷക്കണക്കിന് കര്‍ഷകരുടെ ദുരിതത്തെ ശപിക്കുകയും ചെയ്തു.

ആളുകള്‍ “തങ്ങളെ വിഢികളാക്കാന്‍ അനുവദിച്ച് കൊടുത്തു” എന്ന് Bonhoeffer എഴുതി. “sociability യോട് ചേര്‍ന്ന് നിന്ന” വ്യക്തികളേയും സംഘങ്ങളേയും അപേക്ഷിച്ച് ചിന്തിക്കാത്ത ജനക്കൂട്ടത്തില്‍ നിന്ന് പ്രത്യേക സാമൂഹിക ബൌദ്ധിക അകലം പാലിച്ചവര്‍ ഈ തെറ്റ് കുറച്ചേ പ്രകടമാക്കിയുള്ളു എന്നും അദ്ദേഹം സൂചിപ്പിച്ചു. “വിഢിത്തം” കുറവ് മനശാസ്ത്രപരവും കൂടുതല്‍ സാമൂഹ്യശാസ്ത്രപരമായ പ്രശ്നമാണ് എന്ന് അദ്ദേഹം അനുമാനിക്കുന്നു.

രാഷ്ട്രീയവും മതപരവുമായ അധികാരത്തിന്റെ ഓരോ കുതിപ്പും മനുഷ്യവംശത്തിലെ വലിയ ഒരു ഭാഗത്തെ വിഢിത്ത ബാധിതരാക്കുന്നു എന്നും Bonhoeffer വിശ്വസിച്ചു.

“മറ്റുള്ളവരുടെ വിഢിത്തത്തില്‍ നിന്നാണ് ഒരാളുടെ അധികാരം ഉണ്ടാകുന്നത്” എന്ന് അദ്ദേഹം അതിനെ പരിഗണിച്ചു. വര്‍ദ്ധിച്ച് വരുന്ന അധികാരത്തിന്റെ അമിതമായ ആഘാതത്താല്‍ മിക്ക ആളുകളും അവരുടെ സ്വാതന്ത്ര്യവും സ്വയംനിര്‍ണ്ണയത്വവും നിശബ്ദമായി പെട്ടെന്ന് ഉപേക്ഷിക്കുന്നു. അടുത്ത കാലത്ത് ഇന്‍ഡ്യയില്‍ ഉള്‍പ്പടെ യുഗങ്ങളയി ഇത് സത്യമാണെന്ന് ദുരന്തപരമായി തെളിയിക്കപ്പെട്ടിള്ള കാര്യമാണ്.

“(വിഢിയായ ഒരു മനുഷ്യനുമായുള്ള) ഒരു സംസാരത്തില്‍, ഒരു മനുഷ്യനോട് ഇടപെടുന്നതായിട്ടല്ല പകരം അയാളില്‍ ബാധിതമായ മുദ്രാവാക്യങ്ങളോടും, catchwords നോടും അതുപോലുള്ളവയോടെല്ലാം ഇടപെടുന്നതായാണ് ഒരാള്‍ക്ക് തോന്നുന്നത്. അയാള്‍ അയാളുടെ very being ല്‍ ഒരു മന്ത്രവാദത്തില്‍ അകപ്പെട്ട, കണ്ണ് കെട്ടിയ, തെറ്റായി ഉപയോഗിക്കപ്പെട്ട, പീഡിപ്പിക്കപ്പെട്ടതാണ്. അങ്ങനെ ബുദ്ധിയില്ലാത്ത ഉപകരണമായി മാറിയ വിഢിയായ മനുഷ്യന്‍ എന്ത് തിന്മയും ചെയ്യാന്‍ കഴിയുന്നവനാണ്. അതേ സമയം അവ തിന്മയാണെന്ന് കാണാന്‍ കഴിയാത്തവനും ആണ്.”

മരവിപ്പിക്കുന്ന വാക്കുകള്‍ ഇന്നത്തെ ഇന്‍ഡ്യന്‍ സമൂഹത്തില്‍ മാറ്റൊലി കൊള്ളുന്നു. ഇവിടെ ഹിന്ദുത്വയുടെ ‘stormtroopers’ പ്രചാരവേലകള്‍ ഒരു ബിന്ദുവിലേക്ക് കയറ്റി കൊണ്ടുവന്ന് അവര്‍ പറയുന്ന ആരേയും ചിലപ്പോള്‍ വാക്കാലും അല്ലാതെയും ആക്രമിക്കുന്ന തരത്തിലേക്ക് എത്തിക്കുന്നു.

എന്താണ് അപ്പോള്‍ പരിഹാരം? “സ്വതന്ത്രമാക്കല്‍ മാത്രമാണ് വിഢിത്തത്തില്‍ നിന്ന് മോചനം നല്‍കുന്ന പ്രവര്‍ത്തി, അല്ലാതെ നിര്‍ദ്ദേശങ്ങളല്ല എന്നാണ് Bonhoeffer ന്റെ അഭിപ്രായം. തീര്‍ച്ചയായും മിക്ക സമയത്തും ബാഹ്യമായ സ്വതന്ത്രമാക്കല്‍ മുമ്പേ നടന്നെങ്കിലേ ഒരു യഥാര്‍ത്ഥമായ ആഭ്യന്തര സ്വതന്ത്രമാക്കല്‍ സാദ്ധ്യമകൂ എന്ന സത്യത്തോട് termsല്‍ ആകേണ്ടി വരും. അതുവരെ വിഢിയായ മനുഷ്യനെ വിശ്വസിപ്പിക്കാനുളഅള എല്ലാ ശ്രമവും നാം ഉപേക്ഷിക്കണം.”

രാജ്യത്തിന്റെ പിന്‍തുണയുള്ള പ്രചാരവേല ശരിക്കും എന്താണെന്ന് മതിവിഭ്രമം ബാധിച്ചവര്‍ കാണും എന്ന പ്രതീക്ഷക്കെതിരായ പ്രതീക്ഷ തുടരുന്നതിനിടക്ക് ബഹൂജന മാധ്യമങ്ങളിലെ ഭരണ പാര്‍ട്ടിയുടെ ആധിപത്യവും അത് വഴി ഇന്‍ഡ്യക്കാര്‍ വിഴുങ്ങുന്ന വ്യാജ വാര്‍ത്തകളിലധികവും എന്ന് നാം സമ്മതിക്കണം. സര്‍ക്കാര്‍ sponsor കള്ളങ്ങളുടേയും വ്യാജവാര്‍ത്തകളുടേയും സ്ഥിരമായ ഒഴുക്കിനെ പ്രതിരോധിക്കാനായി സ്വതന്ത്രമായി ചിന്തിക്കുന്ന പൌരന്‍മാരും സ്വതന്ത്ര മാധ്യമങ്ങളും അവരുടെ പ്രവര്‍ത്തനം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ചെയ്യണം. ആത്യന്തികമായി അത് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തെ കൈയ്യേറിയ വ്യവസ്ഥാപിതമായ ദ്രോഹചിന്തയില്‍ നിന്ന് സ്വതന്ത്രമാക്കി തുടങ്ങാനുള്ള പ്രതിപക്ഷത്തിന്റെ ഇപ്പോള്‍ മുതല്‍ 2024 വരെയുള്ള ഒരു നിര തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ആണ്.

അപ്പോള്‍ ഏറ്റവും ഉന്നതിയിലെത്തിയ വിഢിത്തരത്തിന്റെ നില ചിലപ്പോള്‍ താഴ്ന്ന് വരാന്‍ തുടങ്ങും.

— സ്രോതസ്സ് thewire.in | Rohit Kumar | 12/Nov/2021

[സിനിമ, ചാനല്‍, സാമൂഹ്യമാധ്യമങ്ങള്‍ തുടങ്ങിയ വിഢിത്തത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. ജര്‍മ്മനിയിലെ സ്ഥിതിയും അക്കാലത്ത് അങ്ങനെയായിരുന്നു. സ്വതന്ത്ര്]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )