ദീര്‍ഘകാലമായി വൈകിയിരുന്ന ഒരു ഓര്‍മ്മപ്പെരുന്നാള്‍ ഈ മാസം Wilmington, North Carolina യില്‍ നടന്നു. നവംബര്‍ 10, 1898 ന് നടന്ന വില്‍മിങ്ടണ്‍ കൂട്ടക്കൊലയില്‍ സവര്‍ണ്ണാധിപത്യക്കാര്‍ കൊന്ന Joshua Halsey ന്റെ ഓര്‍മ്മയിലായിരുന്നു അത്. അദ്ദേഹത്തിന്റെ അടയാളമില്ലാത്ത ശവക്കല്ലറക്ക് ഒരു തലക്കല്ല് കിട്ടി. അദ്ദേഹത്തെ ശവസംസ്കാര ചടങ്ങില്‍ ബഹുമാനിച്ചു. 100 പേര്, ചിലപ്പോള്‍ 250 പേരോളം കൊല്ലപ്പെട്ട കൂട്ടക്കൊലയില്‍ തിരിച്ചറിഞ്ഞ ആദ്യത്തെ ആളാണാണ് Joshua. കൂട്ടക്കൊല സംഭവിച്ച കാലത്ത് കറുത്തവരുടെ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്ന നഗരമായിരുന്നു Wilmington. നഗരത്തിന്റെ സര്‍ക്കാരില്‍ കറുത്തവരും ഉണ്ടായിരുന്നു.
— സ്രോതസ്സ് democracynow.org | Nov 15, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.