ജോര്‍ജിയയില്‍ Ahmaud Arbery യെ കൊന്ന മൂന്ന് വെള്ളക്കാരുടെ വിചാരണ വേളയില്‍ അവിചാരിത സംഭവം ഉണ്ടായിരിക്കുന്നു. പ്രതിഭാഗം അര്‍ബറി കുടുംബത്തിന്റെ സമീപമുള്ള ഉന്നതരായ കറുത്ത പാതിരിമാരുടെ കോടതിയിലെ സാന്നിദ്ധ്യം ജൂറിയെ “ഭീഷണിപ്പെടുത്തുന്നു” എന്ന് വക്കീല്‍ പറഞ്ഞു. ജൂറിമൊത്തം വെള്ളക്കാരാണ്. അറ്റോര്‍ണിയുടെ ഈ പരാമര്‍ശം, “നഷ്ടപ്പെട്ട മനുഷ്യ ജീവന്റെ വിലയെക്കുറിച്ചും ദുഖിക്കുന്ന ഒരു കുടുംബത്തിന് വേണ്ട ആത്മീയവും സാമൂഹികവും ആയ പിന്‍തുണയോടും ഉള്ള അനാദരവാണ് അടിവരയിടുന്നത്,” എന്ന് Reverend Al Sharpton പറഞ്ഞു. ഈ കൊലപാതകത്തെ “21ാം നൂറ്റാണ്ടിലെ lynching” എന്ന് Al Sharpton വിശേഷിപ്പിച്ചു.
— സ്രോതസ്സ് democracynow.org | Nov 15, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.