കരക്കടിഞ്ഞ ഡോള്‍ഫിനുകളിലും തിമിംഗലങ്ങളിലും ഉയര്‍ന്ന തോതിലെ വിഷ മലിനീകാരികള്‍

2012 – 2018 കാലത്ത് അമേരിക്കയുടെ തീരത്തു നിന്നുള്ള കരക്കടിഞ്ഞ 83 ഡോള്‍ഫിനുകളുടേയും തിമിംഗലങ്ങളുടേയും കോശകലകളിലെ വിഷാംശത്തേയും pathology ഡാറ്റയേയും Florida Atlantic Universityയുടെ Harbor Branch Oceanographic Institute പരിശോധിച്ചു. 11 വ്യത്യസ്ഥ സ്പീഷീസുകളിലെ ജീവികളെയാണ് ആണ് 17 വ്യത്യസ്ഥ പദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യമുണ്ടോ എന്നതിനെക്കുറിച്ച് പരിശോധന നടത്തിയത്.

കളനാശിനിയായ atrazine, പ്ലാസ്റ്റിക്കില്‍ കാണുന്ന ഒരു phthalate ester ആയ DEP, ആഹാര പാക്കേജിങ്ങില്‍ സാധാരണ കാണുന്ന NPE(nonylphenol ethoxylate), പേസ്റ്റ്, സോപ്പ്, ഡിറ്റര്‍ജന്റ്, കളിപ്പാട്ടങ്ങള്‍ പോലുള്ള ചില ഉപഭോക്തൃ വസ്തുക്കളില്‍ കാണുന്ന antibacterial, antifungal വസ്തുവായ triclosan തുടങ്ങിയവയുടെ blubber കോശകലകളിലെ സാന്ദ്രത പരിശോധിച്ച ആദ്യത്തെ പഠനമാണ് ഇത്.

അവശ്യമല്ലാത്ത 5 മൂലകങ്ങളും (arsenic, cadmium, lead, mercury, thallium) അവശ്യമായ 6 മൂലകങ്ങളും (cobalt, copper, manganese, iron, selenium, zinc) വിഷങ്ങളും (Aroclorഎന്ന ഉയര്‍ന്ന വിഷാംശമുള്ള വ്യാവസായിക സംയുക്തം) എന്നിവ കരളിന്റെ സാമ്പിളില്‍ അവര്‍ പരിശോധിച്ചു.

bottlenose dolphins ന്റെ കരള്‍ സാമ്പിളില്‍ pygmy sperm whales നെ അപേക്ഷിച്ച് lead, manganese, mercury, selenium, thallium, zinc എന്നിവയുടെ ഉയര്‍ന്ന സാന്ദ്രതയും NPE, arsenic, cadmium, cobalt, iron എന്നിവയുടെ താഴ്ന്ന സാന്ദ്രതയും കണ്ടു. വളര്‍ച്ചയെത്തിയ പെണ്‍ കുപ്പിമൂക്ക് ഡോള്‍ഫിനുകളില്‍ ശരാശരി അഴ്സനിക് സാന്ദ്രത വളരേറെ കൂടുതലാണ്. ഇരുമ്പിന്റെ സാന്ദ്രത വളര്‍ച്ചയെത്തിയ ആണിനേക്കാള്‍ കുറവാണിവയില്‍. lead, mercury, selenium എന്നിവയുടെ ശരാശരി സാന്ദ്രത കൂടുതലും ശരാശരി manganese സാന്ദ്രത കുട്ടികളെ അപേക്ഷിച്ച് കുറവും ആണ് വളര്‍ച്ചയെത്തിയ കുപ്പിമൂക്ക് ഡോള്‍ഫിനുകളില്‍.

മലിനീകാരികള്‍ കവിഞ്ഞൊഴുകിയെത്തുന്നതും, ജലപാതയിലെ ഫോസിലിന്ധനങ്ങളില്‍ നിന്നുള്ള രാസവസ്തുക്കളും, ഒരു പ്രാവശ്യം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളില്‍ നിന്നുമാണ് സമുദ്ര പരിസ്ഥിതിയിലെ വിഷങ്ങള്‍. മനുഷ്യരുടെ ഉപയോഗത്തില്‍ നിന്നാണ് ഇവ ഉണ്ടാകുന്നത്. പാക്കിങ് പാളികള്‍, ഡിറ്റര്‍ജന്റ് കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് അപകടകാരിയായ phthalates അടങ്ങിയ പ്ലാസ്റ്റിക്.

— സ്രോതസ്സ് Florida Atlantic University | Aug 6, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )