2.7 ഡിഗ്രി ചൂടാകുന്നു എന്നത് ഭ്രാന്താണ്


ഗ്രറ്റ തുന്‍ബര്‍ഗ് സംസാരിക്കുന്നു:

എല്ലാവരും വന്നതിന് നന്ദി! എത്ര മഹത്തായ ദിവസം! COP26 ഒരു പരാജയമാണെന്നത് ഒരു രഹസ്യമല്ല. ആരംഭത്തില്‍ നമ്മേ ഈ പ്രശ്നത്തിലേക്കെത്തിച്ച അതേ രീതികള്‍ കൊണ്ട് നമുക്ക് ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല എന്നത് വ്യക്തമാണ്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ അക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. “അധികാരത്തിലുള്ളവരെ ഉണര്‍ത്താന്‍ എന്ത് ചെയ്യണം?” എന്ന് മിക്കവരും സ്വയം ചോദിച്ച് തുടങ്ങി. എന്നാല്‍ അത് വ്യക്തമാക്കാം – അവര്‍ ഇപ്പോള്‍ തന്നെ ഉണര്‍ന്നിരിക്കുകയാണ്.

അവര്‍ എന്താണ് ചെയ്യുന്നത് എന്ന് അവര്‍ക്ക് വ്യക്തമായി അറിയാം.

സാധാരണപോലെ പ്രവര്‍ത്തിക്കുന്നത് വഴി എന്തൊക്കെ വിലമതിക്കാനാകാത്ത മൂല്യങ്ങളെ ആണ് ബലികൊടുക്കുന്നത് എന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. നേതാക്കള്‍ ഒന്നും ചെയ്യുന്നില്ല. അവര്‍ സജീവമായി പഴുതുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ഗുണമുള്ള ചട്ടക്കൂടുകള്‍ ആവിഷ്കരിക്കുന്നു. നാശമുണ്ടാക്കുന്ന ഈ വ്യവസ്ഥയില്‍ നിന്ന് ലാഭമുണ്ടാക്കുന്നത് തുടരാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ജനങ്ങളേയും പ്രകൃതിയേയും ചൂഷണം ചെയ്യുന്നതും തുടരുകയും ഇപ്പോഴത്തേയും ഭാവിയിലേയും ജീവിത അവസ്ഥകള്‍ നശിപ്പിക്കുന്നതും നേതാക്കളുടെ സജീവമായ തെരഞ്ഞെടുപ്പാണ്.

നേതാക്കള്‍ ഭംഗിയുള്ള പ്രസംഗങ്ങള്‍ നടത്തുകയും വ്യാമോഹമുണ്ടാക്കുന്ന പ്രതിബദ്ധതയും ലക്ഷ്യങ്ങളും പ്രഖ്യാപിക്കുകയും തിരശീലക്ക് പിറകില്‍ വടക്കന്‍ രാജ്യങ്ങള്‍ ഇനിയും കാലാവസ്ഥ പ്രവര്‍ത്തി ചെയ്യുന്നത് വിസമ്മതിക്കുകയും ചെയ്യുന്ന ഒരു PR പരിപാടിയായി COP നെ മാറ്റി. തല്‍സ്ഥിതി തുടരാനായുള്ള യുദ്ധം തുടരുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം എന്ന് തോന്നുന്നു. COP26, ഏറ്റവും കൂടുതല്‍ ഒഴുവാക്കലുള്ള COP ആയിരുന്നു. ഇതൊരു conference അല്ല. Global North greenwash ഉല്‍സവമാണിത്. കാര്യങ്ങള്‍ പഴയതുപോലെ, ബ്ല, ബ്ല, ബ്ല യുടേയും രണ്ടാഴ്ചത്തെ ആഘോഷം. ഏറ്റവും ബാധിക്കപ്പെട്ട സ്ഥലത്തെ ഏറ്റവും ബാധിക്കപ്പെട്ട ആളുകളേയും അതുപോലെ ഭാവി തലമുറയുടേയും ശബ്ദത്തേയും ഇപ്പോഴും കേള്‍ക്കുന്നില്ല. അത് അവരുടെ ഗ്രീന്‍വാഷിലും ശൂന്യമായ വാക്കുകളിലും വാഗ്ദാനങ്ങളിലും മുങ്ങിപ്പോകുന്നു. എന്നാല്‍ വസ്തുത കള്ളമല്ല. നമ്മുടെ രാജാക്കന്‍മാര്‍ നഗ്നരാണെന്ന് നമുക്കറിയാം. പാരീസ് കരാറിലെ ലക്ഷ്യത്തിന് താഴെ നിര്‍ത്തി, അങ്ങനെ മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായ തിരിച്ച് പോകാന്‍ പറ്റാത്ത വിധം മാലപ്പടക്ക പ്രക്രിയകളുടെ അപകടസാദ്ധ്യതകള്‍ കുറക്കുന്നതിന് നാം നമ്മുടെ വാര്‍ഷിക ഉദ്‌വമനം ഉടന്‍ വന്‍തോതില്‍ കുറക്കണം. ലോകം ഇന്ന് വരെ കാണാത്ത രീതിയില്‍. അതിന് അടുത്ത് വരുന്ന സാങ്കേതിക പരിഹാരങ്ങള്‍ നമുക്ക് ഇല്ലാത്തതിനാല്‍ നാം നമ്മുടെ സമൂഹത്തില്‍ അടിസ്ഥാപരമായ മാറ്റങ്ങളുണ്ടാക്കണം. അത് ഈ പ്രശ്നത്തെ നേരിടുന്നതിലെ നമ്മുടെ നേതാക്കന്‍മാരുടെ നിരന്തരമുള്ള പരാജയം കാരണമാണ് ഈ അസുഖകരമായ ഫലം ഉണ്ടായത്.

ഇപ്പോഴത്തെ ഉദ്‌വമന തോത് പ്രകാരം നമ്മുടെ ശേഷിക്കുന്ന CO2 ബഡ്ജറ്റില്‍ വര്‍ദ്ധനവ് 1.5C ന് താഴെ നിര്‍ത്താനുള്ള ഏറ്റവും നല്ല സാദ്ധ്യത ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ തീരും. കാലാവസ്ഥ പ്രശ്നവും, പരിസ്ഥിതി പ്രശ്നവും ശൂന്യതയില്‍ നില്‍ക്കുന്നതല്ല. അത് മറ്റ് പ്രശ്നങ്ങളും കോളനിവാഴ്ചയും അതിന് മുമ്പുള്ളതുമായ അനീതികളും ആയി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ചില ആളുകള്‍ മറ്റ് ചിലരേക്കാള്‍ ഉന്നതരാണെന്നും അവരുടെ ഭൂമിയും വിഭവങ്ങളും മോഷ്ടിക്കാമെന്നുമുള്ള ആശയത്തിന്റെ അടിസ്ഥാനത്തിലെ പ്രശ്നം. മൂല പ്രശ്നം പരിഹരിക്കാതെ അതിനാലുണ്ടായ ഈ പ്രശ്നത്തിന് പരിഹാരം നമുക്ക് കാണാന്‍ കഴിയുമെന്നത് ശുദ്ധഗതിയാണ്. എന്നാല്‍ ഇത് COP സമ്മേളനത്തിനകത്ത് ചര്‍ച്ചചെയ്യുന്നില്ല. അത് വളരേറെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ബാധിത പ്രദേശങ്ങളോടും ജനങ്ങളോടും ആഗോള വടക്കിലെ രാജ്യങ്ങള്‍ക്കുള്ള ചരിത്രപരമായ കടങ്ങളെ വെറുതെ മറക്കുകയാണ് അവര്‍ക്ക് കൂടുതല്‍ എളുപ്പം. നാം നമ്മോട് ഈ സമയത്ത് ചോദിക്കാനുള്ള ചോദ്യം: നാം എന്തിന് വേണ്ടിയാണ് സമരം ചെയ്യുന്നത്?

നാം നമ്മേ രക്ഷിക്കാനും ജീവിക്കുന്ന ഭൂമിക്ക് വേണ്ടിയും സമരം ചെയ്യുകയാണോ അതോ കാര്യങ്ങള്‍ സാധാരണ പോലെ പോകാന്‍ വേണ്ടിയോ സമരം ചെയ്യുന്നത്? നമ്മുടെ നേതാക്കള്‍ പറയുന്നത് നമുക്ക് രണ്ടും ആകാമെന്നാണ്. എന്നാല്‍ പ്രായോഗികമായി അത് സാദ്ധ്യമല്ല എന്നതാണ് നിഷ്‌ഠുരമായ സത്യം. അധികാരത്തിലുള്ള ആളുകള്‍ തുടര്‍ന്നും പരിമിതമായ ഭൂമിയില്‍ അനന്തമായ വളര്‍ച്ചയും, ശൂന്യതയില്‍ നിന്ന് പെട്ടെന്ന് സാങ്കേതികമായ പരിഹാരം ഉണ്ടാകുമെന്നും, എല്ലാ പ്രശ്നങ്ങള്‍ക്കും ഞൊടിയിടയില്‍ പരിഹാരം ആകുമെന്നും പോലുള്ള സ്വന്തം മനോരാജ്യത്തോടെ അവരുടെ കുമിളക്കകത്ത് ജീവിക്കാം. ലോകം ശരിക്കും തീയില്‍ കത്തുകയും, മുന്‍ നിരയില്‍ ജീവിക്കുന്ന ജനങ്ങള്‍ കാലാവസ്ഥ പ്രതിസന്ധിയുടെ അത്യുഗ്രമായ ആഘാതം സഹിച്ചുകൊണ്ടുമിരിക്കുമ്പോഴാണ് ഇതെല്ലാം. അവര്‍ക്ക് തുടര്‍ന്നും അവരുടെ പ്രവര്‍ത്തനരാഹിത്യത്തിന്റെ പ്രത്യാഘാതങ്ങള്‍ അവഗണിക്കാം. എന്നാല്‍ ചരിത്രം അവരെ മോശക്കാരായേ കാണൂ. നമ്മളും അത് സമ്മതിച്ച് തരില്ല. വിദൂരത്തെ ഉറപ്പില്ലാത്ത പ്രതിജ്ഞകളൊന്നും നമുക്കിനി വേണ്ട. ശൂന്യമായ വാഗ്ദാനങ്ങളും നമുക്കിനി വേണ്ട. നിറയെ പഴുതുകളും പൂര്‍ണ്ണമല്ലാത്ത സ്ഥിതിവിവരക്കണക്കുകളും ഉള്ള ചരിത്രപരമായ കാലാവസ്ഥ അനീതിയെ ഒഴുവാക്കിയ അവരുടെ ഉറപ്പുകളൊന്നും നമുക്കിനി വേണ്ട. അതേ അതാണ് നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. അത് പറയുന്നത് റാഡിക്കലല്ല: അവരുടെ പഴയ ചരിത്രം നോക്കുക. അവര്‍ 26 COP നടത്തി. ദശാബ്ദങ്ങളോളം അവര്‍ “ബ്ല, ബ്ല, ബ്ല” എന്ന് പറഞ്ഞു. അത് നമ്മെ എവിടേക്കാണ് എത്തിച്ചത്? മൊത്തം CO2 ഉദ്‌വമനത്തിന്റെ 50% ഉം സംഭവിച്ചത് 1990കള്‍ക്ക് ശേഷമാണ്. മൂന്നിലൊന്ന് സംഭവിച്ചത് 2005 ന് ശേഷമാണ്. അതേ സമയത്ത് തങ്ങളെന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് അധികാരത്തിലുള്ളവര്‍ പറയുന്ന കാര്യങ്ങളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ശരിക്കും അവര്‍ എന്താണ് ചെയ്യുന്നത് എന്നതായിരുന്നില്ല. അധികാരത്തിലുള്ളവരെ അവരുടെ പ്രവര്‍ത്തികള്‍ക്കും പ്രവര്‍ത്തനമില്ലായ്മക്കും ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്നതില്‍ മാധ്യമങ്ങള്‍ എല്ലാ സമയത്തും പരാജയപ്പെട്ടു. അവര്‍ ഫോസിലിന്ധന സംവിധാനം വികസിപ്പിച്ചപ്പോള്‍ പുതിയ കല്‍ക്കരി ഖനികള്‍ തുടങ്ങിയപ്പോള്‍, പുതിയ കല്‍ക്കരി താപനിലയങ്ങള്‍ തുടങ്ങിയപ്പോള്‍, പുതിയ എണ്ണ ലൈസന്‍സ് കൊടുത്തപ്പോള്‍, ചെയ്യാവുന്നതിലെ ഏറ്റവും കുറച്ച് കാര്യമായ, ഏറ്റവും ദുര്‍ബലരും,ഏറ്റവും കുറവ് ഉത്തരവാദിത്തവുമുള്ള രാജ്യങ്ങളും നാശത്തനും നഷ്ടത്തിനും ദീര്‍ഘകാലമായി വാഗ്ദാനം ചെയ്തിട്ടുളഅള കാലാവസ്ഥ ധനസഞ്ചയം നല്‍കുന്നതില്‍ എപ്പോഴും വിസമ്മതിച്ചുകൊണ്ടിരിക്കുന്നു. ഇത് നാണക്കേടാണ്! ചില ആളുകള്‍ പറയുന്നത് നമ്മള്‍ വളരേറെ റാഡിക്കലാണെന്നാണ്. എന്നാല്‍ സത്യമെന്തെന്നാല്‍ അവരാണ് ശരിക്കും റാഡിക്കലുകള്‍. നമ്മുടെ ജീവന്‍-സംരക്ഷണ വ്യവസ്ഥകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് റാഡിക്കലേ അല്ല. 2.7 ഡ്രിഗ്രിയോ 3 ഡ്രിഗ്രിയോ ചൂട് കൂടിയ ലോകത്തെ നമ്മളറിയുന്ന നമ്മുടെ സമൂഹത്തിന് അതിജീവിക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നത് തീവൃ റാഡിക്കലാണെന്ന് മാത്രമല്ല, അത് ശുദ്ധമായ ഭ്രാന്തും ആണ്! ഇവിടെ നമ്മള്‍ സത്യമാണ് പറയുന്നത്. അധികാരത്തിലുള്ളവര്‍ സത്യത്തെ ഭയക്കുന്നവരാണ്. എന്നിട്ടും അവരെത്രമാത്രം ശ്രമിച്ചാലും അവര്‍ക്ക് അതില്‍ നിന്ന് രക്ഷപെടാനാവില്ല.

അവര്‍ ശാസ്ത്ര സമ്മതി അവഗണിക്കാനാകില്ല. അതിനും മുകളില്‍ അവര്‍ക്ക് അവരുടെ കുട്ടികളുള്‍പ്പടെയുള്ള നമ്മേ, ജനങ്ങളെ, അവഗണിക്കാനാവില്ല. നാം നമ്മുടെ അധികാരം തിരിച്ചെടുക്കുമ്പോള്‍ അവര്‍ക്ക് നമ്മുടെ നിലവിളി അവഗണിക്കാനാകില്ല. അവരുടെ “ബ്ല ബ്ല ബ്ല” കേട്ട് നാം ക്ഷീണിച്ചു. നമ്മുടെ നേതാക്കള്‍ നേതൃത്വം വഹിക്കുന്നില്ല. ഇതാണ് ശരിക്കും നേതൃത്വം. എല്ലാവരും വന്നതിന് നന്ദി. ജാഥയില്‍ നാളെ നിങ്ങളെ വീണ്ടും കാണാം!

— സ്രോതസ്സ് theanalysis.news | 5 Nov 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )