ബഹുരാഷ്ട്ര കമ്പനികളും അതി സമ്പന്നരും നടത്തുന്ന നികുതി വെട്ടിപ്പ് കാരണം അര ലക്ഷം കോടി ഡോളര്‍ രാജ്യങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. ലോകത്തെ മുഴുവന്‍ ജനങ്ങള്‍ക്കും മൂന്ന് പ്രാവശ്യം കോവിഡ്-19 വാക്സിന് കൊടുക്കാന്‍ വേണ്ടത്ര പണമാണത്.
കഴിഞ്ഞ വര്‍ഷം നികുതി നഷ്ടം $42700 കോടി ഡോളറായിരുന്നത് 2021 ആയപ്പോഴേക്കും $48300 കോടി ഡോളറായി എന്ന് നികുതി സാമൂഹ്യ പ്രവര്‍ത്തകര്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ 40% ന് ഉത്തരവാദി ബ്രിട്ടണ് മാത്രമാണ്.
ബ്രിട്ടണിന്റെ വിദേശ പ്രദേശങ്ങളും സിറ്റി ഓഫ് ലണ്ടനും ഉണ്ടാക്കിയിരിക്കുന്ന ഒരു ശൃംഖല ഉപയോഗിച്ചാണ് ബ്രിട്ടണില്‍ നികുതി വെട്ടിപ്പ് നടക്കുനനത്.
Tax Justice Network (TJN), Global Alliance for Tax Justice ഉം global union federation Public Services International ഉം ചേര്‍ന്നാണ് State of Tax Justice 2021 എന്ന ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
— സ്രോതസ്സ് theguardian.com | Larry Elliott | 16 Nov 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.