രാജ്യം മൊത്തം ഗര്‍ഭഛിദ്രത്തെ നിയമപരമാക്കിയ നാഴികക്കല്ലായ 1973 Roe v. Wade വിധിയെ മറികടക്കാന്‍ സാദ്ധ്യതയുള്ളതാണ് മിസിസിപ്പിയുടെ 15-ആഴ്ച ഗര്‍ഭഛിദ്ര നിരോധനം ശരിവെക്കുന്ന സുപ്രീംകോടതിയുടെ വിധി. Roe v. Wade വിധിയെ മറികടന്നാല്‍ അമേരിക്കയിലെ പകുതി സംസ്ഥാനങ്ങളും ഗര്‍ഭഛിദ്രത്തെ നിയമവിരുദ്ധമാക്കും. ദശാബ്ദങ്ങളായി വലതുപക്ഷ സംഘങ്ങള്‍ ഗര്‍ഭഛിദ്ര അവകാശത്തിനെതിരെ യുദ്ധം ചെയ്യുകയാണ്. Amy Coney Barrett നേയും Brett Kavanaugh നേയും സുപ്രീം കോടതിയിലേക്ക് ട്രമ്പ് നിയോഗിച്ചതോടെ ആ ലക്ഷ്യത്തിന്റെ അടുത്ത് അവരെത്തി. പ്രധാന പങ്ക് വഹിച്ച ഒരു വലതുപക്ഷ സംഘം Alliance Defending Freedom ആണ്. ഗര്‍ഭഛിദ്ര അവകാശത്തിനും LGBT അവകാശത്തിനും ഒക്കെ എതിരെയുള്ള “നിയമ സൈന്യം” എന്നാണ് അവരെ അവരെക്കുറിച്ച് പറയുന്നത്.
— സ്രോതസ്സ് democracynow.org | Dec 03, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.