മഹാമാരി പടര്‍ന്ന് പിടിച്ച് 18 മാസത്തില്‍ അധികമായി. ശരീരത്തിലും തലച്ചോറിലും കോവിഡ്-19 ഉണ്ടാക്കുന്ന ഫലത്തെക്കുറിച്ച് പ്രധാനപ്പെട്ട വിവരങ്ങള്‍ ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. ആ കണ്ടെത്തല്‍, വാര്‍ദ്ധക്യം പോലുള്ള ജൈവീക പ്രക്രിയകളിലെ കൊറോണ വൈറസിന്റെ ദീര്‍ഘ കാലത്തെ ആഘാതത്തെക്കുറിച്ച് വ്യാകുലതകളുയര്‍ത്തുന്നു. ഓഗസ്റ്റ് 2021 ന് കോവിഡ്-19 ബാധിച്ച ആളുകളുടെ തലച്ചോറിന്റെ മാറ്റത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രാധമികവും എന്നാല്‍ വലുതുമായ പഠനം നാഡീശാസ്ത്ര സമൂഹത്തില്‍ വലിയ ശ്രദ്ധപിടിച്ചുപറ്റി.
ആ പഠനത്തില്‍ ഗവേഷകര്‍ ആശ്രയിച്ചത് UK Biobank എന്ന അന്നുണ്ടായിരുന്ന ഡാറ്റാബേസായിരുന്നു. 2014 വരെയുള്ള ബ്രിട്ടണിലെ 45,000 പേരുടെ തലച്ചോറിന്റെ ചിത്രങ്ങള്‍ അതിലുണ്ടായിരുന്നു. മഹാമാരിക്ക് മുമ്പും അതിന് ശേഷവും. കോവിഡ്-19 ബാധിച്ചവരിലും അല്ലാത്തവരിലും തലച്ചോറിലെ gray matter ല്‍ വ്യത്യാസങ്ങള്‍ സംഘം കണ്ടെത്തി. പ്രത്യേകിച്ചും കോവിഡ്-19 വന്നവരുടെ കൂട്ടത്തില്‍ gray matter കോശങ്ങളുടെ കനം കുറഞ്ഞതായി കണ്ടു.
— സ്രോതസ്സ് | Jessica Bernard | Sep 25, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.