പഴയ നഗരത്തിലെ വസ്തുക്കള്‍ കൈയ്യേറാനായി ഇസ്രായേലി കുടിയേറ്റക്കാരുടെ റാഡിക്കല്‍ സംഘങ്ങള്‍ നടത്തുന്ന അക്രമത്തിനെതിരെ ജറുസലേമിലെ ക്രിസ്ത്യന്‍ സംഘങ്ങളുടെ തലവന്‍മാര്‍ പ്രതിഷേധിച്ചു. ജറുസലേമില്‍ നിന്നും വിശുദ്ധ ഭൂമിയില്‍ നിന്നും ക്രിസ്ത്യാനി സമൂഹത്തെ ഓടിക്കാനുള്ള വ്യവസ്ഥാപിതമായ ശ്രമമാണിതെന്നും അവര്‍ പറഞ്ഞു.
ക്രിസ്തുമസിന് ഒരാഴ്ചക്ക് മുമ്പാണ് പരിപാടി തുടങ്ങിയത്. പഴയ നഗരത്തിലെ ഇസ്രായേലിന്റെ നയങ്ങള്‍ക്കെതിരെ ജറുസലേമിലെ പള്ളികളുടെ സംയുക്ത സംഘം ഒത്തു ചേര്‍ന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.